പശ്ചിമേഷ്യയിലെ യുദ്ധം രൂക്ഷമാകുമ്പോൾ, തെക്കൻ ലെബനനിലെ ജനവാസ മേഖലകളിൽ തീപിടുത്തമുണ്ടാക്കുന്ന ആയുധങ്ങൾ ഉപയോഗിക്കുന്നതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് സ്ഥിരീകരിച്ചു. 2026 മാർച്ച് 3 ന് തെക്കൻ ലെബനൻ പട്ടണമായ യോമോറിൽ ഇസ്രായേലി സൈന്യം വീടുകൾക്ക് മുകളിൽ നിയമവിരുദ്ധമായി പീരങ്കികൾ പുരട്ടുന്ന വെളുത്ത ഫോസ്ഫറസ് യുദ്ധോപകരണങ്ങൾ ഉപയോഗിച്ചതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് ഇന്ന് പറഞ്ഞു. പട്ടണത്തിലെ ഒരു റെസിഡൻഷ്യൽ ഭാഗത്ത് എയർബർസ്റ്റ് വൈറ്റ് ഫോസ്ഫറസ് യുദ്ധോപകരണങ്ങൾ വിന്യസിച്ചിരിക്കുന്നതും ആ പ്രദേശത്തെ കുറഞ്ഞത് രണ്ട് വീടുകളിലും ഒരു കാറിലും ഉണ്ടായ […]
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
ടി 20 ലോകകപ്പിലെ ഹീറോ സഞ്ജു സാംസണ് സംസ്ഥാന സർക്കാർ ഔദ്യോഗിക സ്വീകരണം ഒരുക്കും. തിരുവനന്തപുരത്തായിരിക്കും സ്വീകരണം നൽകുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സ്വീകരണം നൽകുന്ന തീയതി വെളിപ്പെടുത്തിയിട്ടില്ല. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയായ സഞ്ജു, ടൂർണമെന്റിലെ മികച്ച പ്രകടനത്തിലൂടെ ടൂർണമെൻ്റിൻ്റെ താരമായി മലയാളികൾക്ക് വലിയ അഭിമാനമാണ് നൽകിയതെന്ന് മന്ത്രി പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയുടെ വിജയത്തിന് സഞ്ജു നൽകിയ സംഭാവനകളെ ആദരിക്കുന്നതിനായി സംസ്ഥാന സർക്കാർ തലസ്ഥാന നഗരിയിൽ സ്വീകരണം സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി […]
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ
കൊച്ചി: ഇന്ന് നാടിന് സമര്‍പ്പിച്ച കേരളത്തിന്റെ അഭിമാന പദ്ധതികളായ ചെല്ലാനത്തെ തീരസംരക്ഷണപദ്ധതി, ദക്ഷിണേന്ത്യയില്‍ കായലിനു മീതെയുള്ള ഏറ്റവും നീളംകൂടിയ പാലമായ പെരുമ്പളം പാലം, കേരളത്തിലെ ആദ്യത്തെ സെമി എലിവേറ്റഡ് ഹൈവേ മാതൃകയിലുള്ള ആലപ്പുഴ ചങ്ങനാശേരി റോഡ് എന്നിവ യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. രാജ്യത്തിനുതന്നെ മാതൃകയായ മൂന്നും യാഥാര്‍ത്ഥ്യമാക്കിയതില്‍ സന്തോഷവും അഭിമാനവും എന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. ‘ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാടന്‍ മക്കള്‍ക്ക് അന്തസ്സുറ്റ പുനരധിവാസനഗരത്തിൻ്റെ ഒന്നാം […]
ദുബൈ വിമാനത്താവളം അടച്ചു; എല്ലാ സര്‍വീസുകളും നിർത്തിവച്ചെന്ന് അറിയിപ്പ്
ദുബൈ: യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ചു. അംഗീകൃത സുരക്ഷാ പ്രോട്ടോക്കോളുകള്‍ക്കനുസൃതമായി അധികൃതര്‍ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതായി ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. ദുബൈയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവച്ചതായി എമിറേറ്റ്‌സ് അറിയിച്ചു. വിമാനത്താവളം അടച്ച സമയത്ത് യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് എയര്‍ലൈന്‍ ആവശ്യപ്പെട്ടു. ‘ഞങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഞങ്ങളുടെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണന, അതില്‍ വിട്ടുവീഴ്ച ചെയ്യില്ല,’- എമിറേറ്റ്‌സ് എയര്‍ലൈന്‍ […]
ആര്യവൈദ്യഫാർമസി സ്ഥാപകൻ രാമവാരിയരുടെ മകൾ കസ്തൂരി വീട്ടിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് നിഗമനം
കോയമ്പത്തൂർ: ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകൾ കസ്തൂരി ജി.കുട്ടിയെ (83) നഞ്ചുണ്ടാപുരം റോഡിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കൈകാൽ ബന്ധിച്ച്, വായിൽ പ്ലാസ്റ്ററൊട്ടിച്ച്, കട്ടിലിൽക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം. നഞ്ചുണ്ടാപുരം റോഡിലെ പാർസൺ അപ്പാർട്ട്‌മെന്റിലാണ് മകനൊപ്പം ഇവർ താമസിച്ചിരുന്നത്. സഹായത്തിന് നേപ്പാൾ സ്വദേശിനിയായ ഹോംനഴ്‌സുമുണ്ടായിരുന്നു. മകൻ ഡോ. രാംകുമാർകുട്ടി വിദേശയാത്രയിലാണ്. വെള്ളിയാഴ്ച രാവിലെ ടി.വി.എച്ച്.നഗറിൽ താമസിക്കുന്ന മകൾ ഫോണിൽവിളിച്ചപ്പോൾ മറുപടി കിട്ടാതിരുന്നതിനാൽ അയൽവാസികളെ വിവരമറിയിച്ചു. അവർവന്ന് നോക്കിയപ്പോഴാണ് സംഭവമറിയുന്നത്. […]
സ്വപ്നപദ്ധതിക്ക് തുടക്കം; വയനാട് തുരങ്കപാതയുടെ പാറതുരക്കൽ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു
കോഴിക്കോട്: എൽഡിഎഫ് സർക്കാരിന്റെ സ്വപ്നപദ്ധതിയായ വയനാട് തുരങ്കപാത യാഥാർഥ്യത്തിലേക്ക്. നിർമാണത്തിന്റെ ആദ്യഘട്ടമായ പാറതുരക്കലിന് മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച് ഓൺ ചെയ്ത് ഉദ്‌ഘാടനം നിർവഹിച്ചു. ഒന്നാം എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതിയാണ് ഇപ്പൊ സാഫല്യത്തിലേക്കെത്തുന്നത്. ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാത യാഥാർത്ഥ്യമാകുന്നതോടെ വയനാടൻ ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. കൊങ്കൺ റെയിൽവേ കോർപ്പറേഷന്റെ മേൽനോട്ടത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. കിഫ്ബിയിൽ നിന്ന് 2134.50 കോടി രൂപ ചെലവഴിച്ചാണ് സർക്കാരിന്റെ ഈ സ്വപ്ന പദ്ധതി […]
വീടിനുള്ളിലെ എയർ കണ്ടിഷനകത്ത് 5 ഓളം പാമ്പുകൾ
തിരുവനന്തപുരം ശ്രീകാര്യം ചെറുവയ്ക്കൽ താമസിക്കുന്ന ടെക്നോപാർക്ക് ജീവനക്കാരനായ മാധവ് ജെ പണിക്കരുടെ ബെഡ്റൂമിലെ എയർ കണ്ടീഷനകത്ത് കുടുംബമായി 5-ഓളം പാമ്പുകൾ . ഓഫീസ് വിട്ട് വൈകുന്നേരം വീട്ടിൽ എത്തിയ മാധവ് ബെഡ്റൂം തുറന്നപ്പോൾ എ സിയുടെ താഴ് വശത്ത് പെട്ടെന്ന് ഒരു വാൽ മറയുന്നത് കണ്ടു. സംശയം തോന്നി എ സിക്ക് സമീപം ചെന്നപ്പോൾ അകത്ത് ചെറിയ ശബ്ദം കേൾക്കാനായി. ടോർച്ച് അടിച്ചു നോക്കിയപ്പോൾ ഒരു പാമ്പിൻ്റെ വയറിൻ്റെ ഭാഗം കണ്ടു. ഉടൻ തന്നെ വാവാ സുരേഷിനെ […]
ജി സുധാകരൻ പാർട്ടി അംഗത്വം ഉപേക്ഷിച്ചു, തീരുമാനമറിയിച്ചത് ഫെയ്സ് ബുക്ക് കുറിപ്പ് വഴി
ആലപ്പുഴ: 63 വർഷത്തെ പാർട്ടി അംഗത്വം പുതുക്കാതെ മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരൻ. 43 വർഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിന് ശേഷം ബ്രാഞ്ചിൽ വന്ന് പ്രവർത്തിച്ചപ്പോൾ എങ്ങനെയുണ്ടെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ ഒരിക്കൽ പോലും അന്വേഷിച്ചില്ല എന്ന് ജി സുധാകരൻ ഫേസ്‌ബുക്കിൽ കുറിച്ച പ്രതിഷേധ കുറിപ്പിൽ പറയുന്നു. മത്സരത്തിന് ജി സുധാകരൻ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഒരു പരിഗണനയും താൻ അർഹിക്കുന്നില്ല എന്ന തരത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ […]
ശ്രീലങ്കൻതീരത്ത് ഇറാൻ യുദ്ധക്കപ്പൽ മുങ്ങിയത് അന്തർവാഹിനി ആക്രമണത്തിൽ;100 ലേറെ നാവികരെ കാണാനില്ല
ശ്രീലങ്കൻതീരത്ത് ഇറാൻ യുദ്ധക്കപ്പൽ മുങ്ങിയത് അന്തർവാഹിനി ആക്രമണത്തിൽ;100 ലേറെ നാവികരെ കാണാനില്ല കാണാതായകൊളംബോ: ശ്രീലങ്കൻ തീരത്തിന് സമീപം മുങ്ങിയ ഇറാൻ യുദ്ധക്കപ്പലായ ‘ഐ.ആർ.ഐ.എസ് ഡെന’ തകർന്നത് അന്തർവാഹിനി ആക്രമണത്തിലെന്ന് റിപ്പോർട്ട്. കപ്പലിലുണ്ടായിരുന്ന നൂറിലധികം പേരെ കാണാതായതായാണ് വിവരം. ശ്രീലങ്കൻ സമുദ്രപരിധിക്ക് തൊട്ടുപുറത്ത് ബുധനാഴ്ചയാണ് സംഭവം. ഇന്ത്യൻ നാവികസേനയുമായി ചേർന്ന് സംയുക്താഭ്യാസ പ്രകടനങ്ങൾ നടത്തിയ ശേഷം തിരികെ പോകുകയായിരുന്നു കപ്പലെന്ന് റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ തകർന്ന കപ്പലിൽനിന്ന് 101 പേരെ കാണാതായതായും 78 പേർക്ക് പരിക്കേറ്റതായും ശ്രീലങ്കൻ നാവികസേനയെയും പ്രതിരോധ […]
ഇറാന്‍റെ പരമോന്നത നേതാവായി ഖമനയിയുടെ മകന്‍; മൊജ്തബ ഖമനയിയെ തിരഞ്ഞെടുത്തെന്ന് റിപ്പോര്‍ട്ട്
ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ മകൻ മോജ്തബ ഹുസൈനി ഖമനയി ചുമതലയേൽക്കാൻ ഒരുങ്ങുന്നു. 1969ൽ ഇറാനിലെ മഷാദിൽ ജനിച്ച മോജ്തബയുടെ ബാല്യം, ഇറാന്റെ അവസാനത്തെ ഷാ ആയിരുന്ന മുഹമ്മദ് റിസ പഹ്‌ലവിക്കെതിരെ പോരാടി തന്റെ പിതാവ് ഒരു പ്രമുഖ പുരോഹിതനായി വളർന്നുവന്ന കാലഘട്ടത്തിലായിരുന്നു. 1979ലെ ഇസ്ലാമിക വിപ്ലവം രാജ്യത്തെ അടിമുടി മാറ്റുകയും ഖമനയി കുടുംബത്തെ പുതിയ ഭരണക്രമത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുകയും ചെയ്തു.പിന്നീട് ഇറാന്റെ […]
