Flash Story
വിശാഖപട്ടണത്ത് ചേർന്ന ബ്രിക്സ് കായിക മന്ത്രിമാരുടെ യോഗത്തിൽ സംയുക്ത പ്രഖ്യാപനം അംഗീകരിച്ചു
കള്ളക്കടൽ ജാഗ്രത നിർദേശം-
ഭവന വായ്പാ കുടിശ്ശികയിൽ പലിശയും പിഴപ്പലിശയും പൂർണ്ണമായും ഒഴിവാക്കും: മന്ത്രി ബിന്ദു കൃഷ്ണ
ഗുരുവായൂരില്‍ ഇന്ന് വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍
ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
24 മണിക്കൂറും സ്പെഷ്യലിറ്റി ചികിത്സാ സൗകര്യം ഇനി ജനറൽ ആശുപത്രികളിലും : മന്ത്രി കെ മുരളീധരൻ
AFSO, FILCA ഫിലിം സൊസൈറ്റികൾ സംഘടിപ്പിച്ച ചടങ്ങിൽ അടൂർ ഗോപാലൻ കൃഷ്ണൻ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ അംഗങ്ങൾക്ക് പുരസ്ക്കാരം നൽകി
അങ്കണവാടി പെൻഷൻ വിതരണം ഇന്ന് മുതൽ
കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാ‍ർക്കും ഓണം സമൃദ്ധം;ആനുകൂല്യങ്ങൾക്കായി 33.92 കോടി അനുവദിച്ചുവെന്ന് മന്ത്രി സി.പി ജോൺ

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയപതാക ഉയർത്തും

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയപതാക ഉയർത്തും സംസ്ഥാനത്തെ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ആഗസ്റ്റ് 15ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയപതാക ഉയർത്തുന്നതോടെ ആരംഭിക്കും. തുടർന്ന് ഭാരതീയ വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിന്നുള്ള പുഷ്പവൃഷ്ടിയുണ്ടാകും. വിവിധ സേനാവിഭാഗങ്ങൾ, അശ്വാരൂഢസേന, എൻ.സി.സി., സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ്‌റ്‌സ് പോലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെ പരേഡിന്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്യും. […]

പി എം വിശ്വകർമ പദ്ധതിയിലെ ഗുണഭോക്താക്കൾ ഡൽഹിയിലെ ചെങ്കോട്ടയിൽ നടക്കുന്ന എൺപതാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പ്രത്യേക അതിഥികൾ ആയി പങ്കെടുക്കും.

2026 ഓഗസ്റ്റ് 15-ന് ഡൽഹിയിലെ ചെങ്കോട്ടയിൽ നടക്കുന്ന എൺപതാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പ്രത്യേക അതിഥികളായി’ പങ്കെടുക്കാൻ ഡൽഹി-എൻ.സി.ആർ മേഖലയിൽ നിന്നുള്ള 100 പി.എം വിശ്വകർമ ഗുണഭോക്താക്കളെ കേന്ദ്ര സർക്കാർ ക്ഷണിച്ചു. ഗുണഭോക്താക്കൾക്ക് തങ്ങളുടെ ജീവിത പങ്കാളിക്കൊപ്പം ഈ ദേശീയ ആഘോഷത്തിൽ പങ്കെടുക്കാം.വിവിധ പാരമ്പര്യ തൊഴിൽ മേഖലകളിൽ നിന്നുള്ള വനിതാ കരകൗശല വിദഗ്ധരും പ്രത്യേക അതിഥികളിൽ ഉൾപ്പെടുന്നു. വനിതകളുടെ സാമ്പത്തിക ശാക്തീകരണം, ഉപജീവന മേഖലകളിലെ സജീവ പങ്കാളിത്തം, രാജ്യത്തിന്റെ സമ്പന്നമായ പരമ്പരാഗത കരകൗശല-സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിൽ സ്ത്രീകളുടെ പങ്ക് […]

പൊലീസ്‌ സ്‌റ്റേഷൻ ഇനി ജനങ്ങൾക്കു സ്വന്തം‘മൈ പൊലീസ് സ്റ്റേഷൻ’ ഉദ്‌ഘാടനം ആഗസ്ത് 14 ന്

കേരള പൊലീസിന്റെ പുതിയ സംരംഭമായ ‘മൈ പൊലീസ് സ്റ്റേഷൻ’ (My Police Station) പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ലോഗോ പ്രകാശനവും 2026 ഓഗസ്റ്റ് 14 രാവിലെ 10:30-ന് തിരുവനന്തപുരം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ നടക്കും. മുഖ്യമന്ത്രി വി. ഡി. സതീശൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ആഭ്യന്തര-വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മുഖ്യപ്രഭാഷണം […]

സെക്രട്ടറിയേറ്റിന് മുന്നിൽ യു.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നടത്തി വന്ന സമരം അവസാനിപ്പിച്ചു.

തിരുവനന്തപുരം; യു.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തി വന്ന സമരം പിൻവലിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് 17 ദിവസമായി നടത്തിവന്ന സമരം പിൻവലിച്ചത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ പി.എസ്.സി നിരന്തരം നോട്ടിഫിക്കേഷൻ വിളിക്കുന്നത് നിർത്തിവെയ്ക്കണമെന്ന റാങ്ക് ഹോൾഡേഴ്സിന്റെ ആവശ്യവും, റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയുന്ന വേളയിൽ കൂടുതൽ പേർക്ക് നിയമനം ലഭിക്കുന്നതിന് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്ന കാര്യവും അനുഭാവ പൂർവ്വം പരിഗണിക്കുമെന്ന് മന്ത്രി സമരക്കാർക്ക് […]

മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞു നടത്തിയ തട്ടിപ്പ് സർക്കാർഉടൻ അന്വേഷണം പ്രഖ്യാപിച്ചേക്കും.

മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞു നടത്തിയ തട്ടിപ്പിൽ സർക്കാർ ഉടൻ അന്വേഷണം പ്രഖ്യാപിച്ചേക്കും. കായിക വകുപ്പിന്റെ റിപ്പോർട്ട് സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. നിയമസാധ്യത പരിശോധിച്ചു അന്വേഷണം ഏതുവിധത്തിൽ വേണമെന്ന ആലോചനയിലാണ് സർക്കാർ. സർക്കാറിന് ഉണ്ടായ സാമ്പത്തിക നഷ്ടം, നികുതി വെട്ടിപ്പ്, സ്പോൺസറുടെ സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവ അന്വേഷണ പരിധിയിൽ ഉണ്ടാകും. വിദേശ പണമിടപാട്, കള്ളപ്പണം വെളുപ്പിക്കൽ, സർക്കാർ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തൽ തുടങ്ങിയ ആരോപണങ്ങളാണ് കായിക വകുപ്പിന്റെ അന്വേഷണറിപ്പോർട്ടിലുള്ളത്. കൂടാതെ കഴിഞ്ഞ സർക്കാരും സ്പോൺസറുo തമ്മിൽ അവിശുദ്ധ ഇടപാട് […]

സ്വാതന്ത്ര്യ ദിനാഘോഷം: നഗരവാസികൾക്ക് സംഗീത വിരുന്ന് ഒരുക്കി വ്യോമസേനാ ബാൻഡ്

80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ വ്യോമസേനാ ബാൻഡ് കനകക്കുന്നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച സംഗീത വിരുന്ന് നഗരവാസികൾക്ക് വിസ്മയമായി. ചടങ്ങിൽ മുഖ്യാതിഥിയായി ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശൻ പങ്കെടുത്തു. അദ്ദേഹത്തെ ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ജസ്‌വീർ സിംഗ് മാൻ സ്വീകരിച്ചു. വ്യോമസേനയിലെയും മറ്റ് സേനാ വിഭാഗങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ, സർക്കാർ പ്രതിനിധികൾ, വിമുക്തഭടന്മാർ തുടങ്ങിയവർ പങ്കെടുത്തു. ദക്ഷിണ വ്യോമ സേനയുടെ സംഗീത വിരുന്ന് ആസ്വദിക്കാൻ വലിയ ജനാവലിയാണ് എത്തിയത്.കൃത്യത, ഈണം, ദേശസ്‌നേഹം എന്നിവ […]

കെ.ജി. മാരാർ ഭവൻ, തിരുവനന്തപുരം

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും — രാജീവ് ചന്ദ്രശേഖർ MLA തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേരളത്തിലുടനീളം 15,000 കേന്ദ്രങ്ങളിൽ ദേശീയപതാക ഉയർത്തി ‘വന്ദേമാതരം’ പൂർണ്ണമായി ആലപിക്കുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ MLA അറിയിച്ചു. ബൂത്ത്, പഞ്ചായത്ത്, മണ്ഡലം, ജില്ലാ തലങ്ങളിലായി ബി.ജെ.പി. പ്രവർത്തകർ പരിപാടികൾക്ക് നേതൃത്വം നൽകും. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും പ്രതീകമായ ‘വന്ദേമാതര’ത്തെ അപമാനിക്കുന്നതും രാജ്യവിരുദ്ധ ശക്തികൾക്ക് പിന്തുണ നൽകുന്നതുമായ നിലപാടുകൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർത്തുകയാണ് പരിപാടിയുടെ […]

സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായ “അപകടരഹിത തൊഴിലിടം” പദ്ധതി മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ഫാക്ടറീസ് & ബോയിലേഴ്‌സ് വകുപ്പ് നടപ്പിലാക്കുന്ന ‘അപകടരഹിത തൊഴിലിടം: വ്യവസായശാലകളിൽ തത്സമയ പരിശോധനയും പ്രത്യേക സുരക്ഷാ ജാഗ്രതാ പരിശീലനവും ആരംഭിക്കൽ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൊഴിൽവകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർവഹിച്ചു. തിരുവനന്തപുരം കൊച്ചുവേളി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ കൊച്ചുവേളി MSME അസോസിയേഷൻ ഹാളിൽ വച്ചായിരുന്നു ഉദ്ഘാടനചടങ്ങ് സംഘടിപ്പിച്ചത്. തൊഴിലിടങ്ങളിലെ സുരക്ഷ ശക്തിപ്പെടുത്തുക, വ്യവസായശാലകളിലെ അപകടങ്ങൾ കുറയ്ക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിന് തൊഴിലുടമകളിലും തൊഴിലാളികളിലും അവബോധം സൃഷ്ടിക്കുക […]

ബസ് റിഫർബിഷ്മെന്റ് പദ്ധതി കെഎസ്ആർടിസിക്ക് സാമ്പത്തിക നേട്ടമാകും: ​മന്ത്രി സി.പി ജോൺ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറുദിന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ബസുകളുടെ നവീകരണ (റീഫർബിഷ്‌മെന്റ്) പദ്ധതി കെഎസ്ആർടിസിക്ക് വലിയ സാമ്പത്തിക നേട്ടമാകുമെന്ന് ​ഗതാ​ഗത മന്ത്രി സി.പി ജോൺ. ഒരു പുതിയ ബസ് വാങ്ങുന്ന പണം ഉപയോ​ഗപ്പെടുത്തി പത്ത് ബസുകൾ അറ്റകുറ്റപ്പണികൾ നടത്തി സർവീസിനായി നിരത്തിലിറക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ പദ്ധതിയുടെ ആദ്യഘട്ടത്തിൽ നവീകരണം പൂർത്തിയാക്കിയ 14 ബസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.ഡീലക്സ് വിഭാഗത്തിൽപ്പെട്ട ബസുകൾക്ക് ശരാശരി രണ്ടര ലക്ഷം രൂപയും എഫ്.പി, എസ്.എഫ്.പി, […]

ബ്യൂണസ് ഐറിസ്: വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റൈന്‍ നായകന്‍ ലിയോണല്‍ മെസ്സി.

ബ്യൂണസ് ഐറിസ്: വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റൈന്‍ നായകന്‍ ലിയോണല്‍ മെസ്സി. എത്രകാലം ഫുട്‌ബോളില്‍ തുടരാനാകുമെന്ന് അറിയില്ലെന്ന് പ്രതികരണം. പിതാവിനെ കുറിച്ചുള്ള വൈകാരിക കുറിപ്പിലാണ് സൂചന. പിതാവിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് മെസ്സിയുടെ കുറിപ്പ്. നിങ്ങള്‍ പോയെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. അതെനിക്ക് ഉള്‍ക്കൊള്ളനാകുന്നില്ല. ഉള്‍ക്കൊള്ളണമെന്ന ആഗ്രഹവുമില്ല. ഇനി ഒരിക്കലും തമ്മില്‍ കാണില്ലെന്നും, സംസാരിക്കില്ലെന്നും ചിന്തിക്കാന്‍ പോലും എനിക്ക് കഴിയുന്നില്ല – മെസ്സി കുറിപ്പില്‍ വൈകാരികമായി പറയുന്നു.

Back To Top
onwin