Flash Story
നാഷണൽ ഗുഡ് ലാബറട്ടറി പ്രാക്ടീസസ് ശിൽപശാല’യ്ക്ക് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ആതിഥേയത്വം വഹിച്ചു
സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് സർക്കാർ.
കുട്ടികളുടെ ശാരീരിക- മാനസിക വളർച്ച ഉറപ്പാക്കുന്നത് ആയിരിക്കും സംസ്ഥാന ക്രഷ് നയമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
അനധികൃത നിർമ്മാണം തടഞ്ഞ് നഗരസഭ:
കുട്ടികളുടെ ആരോഗ്യസംരക്ഷണം സർക്കാരിന്റെ മുഖ്യപരിഗണന: മന്ത്രി ബിന്ദു കൃഷ്ണ
ഡിസ്ക്കസ് ത്രോയിൽ കണ്ണൂരിൻ്റെ ഫൈസലിന്സ്വർണം
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് ‘വേണ്ട കപ്പു’മായി അലയൻസ് സർവീസസ് ഇന്ത്യ
വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2027: രജിസ്ട്രേഷൻ ആരംഭിച്ചു;
അധ്യാപനത്തെ ഒരു സർഗ്ഗാത്മക പ്രവർത്തനമായി ഉയർത്തിക്കാട്ടുകയും രാഷ്ട്രനിർമ്മാണത്തിൽ സംഭാവന നൽകുന്നവരായി അധ്യാപകരെ അംഗീകരിക്കുകയും ചെയ്യുന്ന കേന്ദ്ര സഹമന്ത്രിയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

ഇൻ്റർനാഷണൽ സീബെഡ് അതോറിറ്റിയുടെ കീഴിൽ ഇൻ്റർനാഷണൽ ഡീപ്-സീ മാക്രോഫൗണ ടാക്സോണമി സ്കൂൾ പരിപാടിയ്ക്ക് ആതിഥേയത്വം വഹിക്കാൻ CMLRE

ഇന്ത്യാ ഗവണ്മെൻ്റിന് കീഴിലുള്ള ഭൗമ ശാസ്ത്ര മന്ത്രാലയത്തിൻ്റെ (MoES) അനുബന്ധ ഓഫിസ് ആയ സെൻ്റർ ഫോർ മറൈൻ ലിവിംഗ് റിസോഴ്‌സസ് & ഇക്കോളജി (CMLRE), ഇൻ്റർനാഷണൽ സീബെഡ് അതോറിറ്റിയുടെ (ISA) ആഭിമുഖ്യത്തിൽ, കൊച്ചിയിലെ CMLRE അടൽ ഭവൻ കാമ്പസിൽ 2026 സെപ്റ്റംബർ 7 മുതൽ 11 വരെ “ഡീപ്-സീ മാക്രോഫൗണ ടാക്സോണമി സ്കൂൾ: സ്റ്റാൻഡേർഡൈസിംഗ് മെത്തഡോളജിസ് ഫോർ ബയോഡൈവേഴ്സിറ്റി അസസ്‌മെൻ്റ്സ് ” സംഘടിപ്പിക്കുന്നു. ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ (IORA), മറൈൻ ബയോഡൈവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊറിയ […]

ക്ഷയരോഗ നിവാരണത്തിൽ ആരോഗ്യവകുപ്പിന്റെ പ്രവർത്തനം മാതൃകാപരമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

കൊല്ലം ജില്ലയിലെ ക്ഷയരോഗ മുക്ത പഞ്ചായത്തുകൾക്ക് ആദരം നൽകി കൊല്ലം: സംസ്ഥാനത്ത് ക്ഷയരോഗ നിവാരണ രംഗത്ത് ആരോഗ്യവകുപ്പിന്റെ പ്രവർത്തനം മാതൃകാപരമെന്ന് തൊഴിൽ, വനിതാ ശിശു വികസന, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കൊല്ലം ജില്ലയിലെ ‘ക്ഷയരോഗമുക്ത പഞ്ചായത്ത്’ (TB-Mukt Panchayat) പുരസ്കാര വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ഏജൻസികളു ഏകോപിത പ്രവർത്തനം എന്നിവയിലൂടെയാണ് നേട്ടം കൈവരിച്ചത്. ക്ഷയരോഗത്തിനെതിരെ കൃത്യമായ ചികിത്സയും പരിചരണവും ഉറപ്പാക്കാൻ […]

സ്കൂൾ ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിച്ചയാൾ പോലീസ് കാസ്റ്റഡിയിൽ.

തമിഴ്നാട്: തമിഴ്നാട് ഈറോഡ് സത്യമംഗലം സർക്കാർ സ്കൂളിൽ ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമം. സംഭവത്തിൽ മുൻ പാചക തൊഴിലാളിയുടെ ഭർത്താവ് ബി അറുമുഖം അറസ്റ്റിലായി. ഭാര്യയെ പാചക ജോലിയിൽ നിന്ന് പിരിച്ചുവിട്ടതാണ് ക്രൂരതയ്ക്ക് കാരണം. ഈറോഡ് ജില്ലയിലെ രാമബയലൂർ ഗ്രാമത്തിലുള്ള സ്കൂളിലാണ് സംഭവം. സ്കൂൾ വിദ്യാർഥിയെ ഉപയോഗിച്ചുകൊണ്ട് ഇയാൾ ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ കയ്യിലെ മഞ്ഞ നിറം അധ്യാപകർ കണ്ടെത്തുകയും കൂടുതൽ ചോദ്യം ചെയ്തതോടെ വിവരം പുറത്തറിയുകയുമായിരുന്നു. തന്നെ സഹായിച്ചാൽ പകരം പുതിയ വസ്ത്രങ്ങൾ […]

അമിത വേഗത്തിൽ എത്തിയ കാർ നിർത്തിയിട്ടിരുന്ന ബൈക്കിൽ ഇടിച്ചു മൂന്ന് മരണം

കുന്നംകുളം: തൃശൂര്‍ കുന്നംകുളത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം. അമിതവേഗത്തില്‍ എത്തിയ കാര്‍ നിര്‍ത്തിയിട്ട ബൈക്കില്‍ ഇടിക്കുകയായിരുന്നു. തൃശ്ശൂര്‍ എടക്കഴിയൂര്‍ സ്വദേശികളായ മുനീര്‍, ഭാര്യ ഷിഫ്‌ന, മൂന്നു വയസ്സുള്ള എമില്‍ എന്നിവരാണ് മരിച്ചത്. അപകടം ഉണ്ടാക്കിയ കാറിന്റെ ഡ്രൈവര്‍ മദ്യ ലഹരിയിലായിരുന്നു. പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അമിതവേഗത്തില്‍ എത്തിയ കാര്‍ ബൈക്ക് യാത്രികരെ പിടിച്ചു തെറിപ്പിക്കുകയും തുടര്‍ന്ന് കാര്‍ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മുനീറും ഷിഫ്‌നെയും മരിച്ചിരുന്നു. ചികിത്സയിരിക്കുകയാണ് […]

നിർത്തിയിട്ടിരുന്ന ചരക്ക്ലോറിയില്‍ കാര്‍ ഇടിച്ച് എട്ട് പേര്‍ മരിച്ചു.

തൃശൂർ : കയ്പമംഗലത്ത് നിര്‍ത്തിയിട്ട ചരക്ക് ലോറിയില്‍ കാര്‍ ഇടിച്ച് എട്ട് പേര്‍ മരിച്ചു. ദിണ്ടിഗല്‍ പിഎസ്എന്‍എ എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവര്‍ രക്ഷപ്പെട്ടു.ദേശിയപാത 66ല്‍ തൃശൂര്‍ പനമ്പിക്കുന്ന് സെന്ററില്‍ രാത്രി 11.42 ഓടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീയപാതയില്‍, ഡിവൈഡറിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ട ചരക്ക് ലോറിയുടെ പിന്നിലേക്ക് കാര്‍ ഇടിച്ചുകയറിയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. സൂചനാ ബോര്‍ഡ് മറച്ചാണ് ലോറി നിര്‍ത്തിയിട്ടിരുന്നത്.

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

​കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ചു. സർവ്വകലാശാലയിൽ വന്ദേമാതരം പൂർണ്ണമായും ആലപിച്ച വിഷയത്തിൽ കേരള സർവകലാശാലയ്ക്ക് മുന്നിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയതെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. പെൺകുട്ടികളെ ആൺ പോലീസുകാർ ആക്രമിക്കുമ്പോൾ […]

കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു; അന്വേഷണം നടത്താൻ നിർദ്ദേശം

തിരുവനന്തപുരം: ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു. കുട്ടിയുടെ കുടുംബം മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അടിയന്തരമായി അന്വേഷണം നടത്താൻ നിർദ്ദേശം നൽകി. കുട്ടിയുടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ശരീരത്തിൽ തടിപ്പ് ഉണ്ടായി എന്നും പിന്നീട് നടത്തിയ പരിശോധനയിലാണ് ശരീരത്തിനുള്ളിൽ സൂചി കണ്ടെത്തിയത് എന്നുമാണ് കുടുംബം മന്ത്രിക്ക് നൽകിയ പരാതിയിലുള്ളത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ ശരീരത്തിനുള്ളിലുണ്ടായിരു […]

ഇന്ന് ശ്രീകൃഷ്ണ ജയന്തി

ഇന്ന് ശ്രീകൃഷ്ണജയന്തി. സംസ്ഥാനമെങ്ങും നടക്കുന്ന ശോഭായാത്രകളില്‍ പീലിത്തിരുമുടിയും ഓടക്കുഴലുമായി പുഞ്ചിരി തൂകുന്ന ഉണ്ണിക്കണ്ണന്‍മാരുമെത്തും സ്നേഹത്തിന്റെയും ധര്‍മ്മത്തിന്റെയും സന്ദേശം ഉണര്‍ത്തുന്നതാണ് ഓരോ ശ്രീകൃഷ്ണജയന്തിയും. ഉണ്ണിക്കണ്ണന്റെ ഓര്‍മകളാണ് ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ഭക്ത മനസുകളില്‍ നിറയുക. ദ്വാപര യുഗത്തില്‍ ഭദ്രപാദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ എട്ടാം തിഥിയില്‍, രോഹിണി നക്ഷത്രത്തിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചതെന്നാണ് വിശ്വാസം.

മുസ്‌ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ് അന്തരിച്ചു

തിരുവനന്തപുരം: മുസ് ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ് അന്തരിച്ചു. 65 വയസായിരുന്നു. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് മാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി, യു.ഡി.എഫ് ജില്ലാ കൺവീനർ, തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ, ചന്ദ്രിക ഗവേണിംഗ് ബോഡി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വിവിധ യു.ഡി.എഫ് സർക്കാരുകളുടെ കാലത്ത് കെൽ, ഹോർട്ടികോർപ്, സിഡ്‌കോ എന്നിവയുടെ ചെയർമാൻ പദവി വഹിച്ചിട്ടുണ്ട്. എം.എസ്.എഫിലൂടെ […]

Back To Top
onwin