മലയാളികളെ പതിറ്റാണ്ടുകളോളം ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ഏഷ്യാനെറ്റ് ന്യൂസിലെ പ്രശസ്ത ആക്ഷേപഹാസ്യ പരിപാടി ‘മുൻഷി’യിലൂടെ ശ്രദ്ധേയനായ എൻ.എസ്. ഹരീന്ദ്രകുമാർ (52) അന്തരിച്ചു. തിരുവനന്തപുരം ഇലിപ്പോടുള്ള വീടിന് സമീപം കുഴഞ്ഞുവീണായിരുന്നു അന്ത്യം.ഓർമ്മകളിൽ ആ മുഖം:മുൻഷിയിലെ താരം: തലമുണ്ഡം ചെയ്ത്, കയ്യിലൊരു കോഴിയുമായി വേറിട്ട ശൈലിയിൽ മുൻഷിയിൽ പ്രത്യക്ഷപ്പെട്ടിരുന്ന ഹരിയെ മലയാളി പ്രേക്ഷകർക്ക് മറക്കാനാവില്ല. മുൻഷിയിലെ താരം: തലമുണ്ഡം ചെയ്ത്, കയ്യിലൊരു കോഴിയുമായി വേറിട്ട ശൈലിയിൽ മുൻഷിയിൽ പ്രത്യക്ഷപ്പെട്ടിരുന്ന ഹരിയെ മലയാളി പ്രേക്ഷകർക്ക് മറക്കാനാവില്ല. ഗിന്നസ് റെക്കോർഡ്: 18 വർഷത്തോളം […]
സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ രോഗി 42 മണിക്കൂർ കുടുങ്ങിയ സംഭവത്തിൽ 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം : മനുഷ്യാവകാശ കമ്മീഷൻതിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിൽ 42 മണിക്കൂർ രോഗി കുടുങ്ങിയ സംഭവത്തിൽ അഞ്ച് ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. പോങ്ങുംമൂട് സ്വദേശി രവീന്ദ്രൻ നായർക്ക് രണ്ടുമാസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണം. അതിനു ശേഷം പ്രസ്തുത തുക ഉത്തരവാദികളിൽ നിന്നും നിയമാനുസൃതം ഈടാക്കാവുന്നതാണ്. […]
വീട്ടിലെത്തി 91 വയസുകാരിയുടെ ചര്‍മ്മം സ്വീകരിച്ച് സ്‌കിന്‍ ബാങ്ക് ടീം
സ്‌കിന്‍ ബാങ്കില്‍ രണ്ടാമത്തെ ചര്‍മ്മം ലഭ്യമായി തിരുവനന്തപുരത്തെ 91 വയസുള്ള ആനന്ദവല്ലി അമ്മാളിന്റെ ചര്‍മ്മം വീട്ടിലെത്തി സ്വീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സ്‌കിന്‍ ബാങ്ക് ടീം. ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ന്യൂറോ സര്‍ജറി വിഭാഗം മേധാവിയായ ഡോ. ഈശ്വറിന്റെ അമ്മയുടെ കണ്ണുകള്‍, ചര്‍മ്മം എന്നിവയാണ് ദാനം ചെയ്തത്. അമ്മയുടെ ആഗ്രഹമായിരുന്നു മരണാനന്തര അവയവദാനം. എന്നാല്‍ പ്രായക്കൂടുതല്‍ ആയതിനാല്‍ മറ്റ് അവയവങ്ങള്‍ എടുക്കാനായില്ല. വീട്ടില്‍ വച്ച് മരണമടഞ്ഞ അമ്മയെ അവയവദാനത്തിനായി ആശുപത്രിയിലെത്തിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. തുടര്‍ന്നാണ് സ്‌കിന്‍ബാങ്കിലെ ടീം […]
കണ്ണമ്മൂല വികസന ചർച്ച മേയർ വി വി രാജേഷ് ഉദ്ഘാടനം ചെയ്തു
കണ്ണമ്മൂല വാർഡ് കമ്മിറ്റി സംഘടിപ്പിച്ച മേയർക്കൊപ്പം വികസന ചർച്ച പരിപാടി മേയർ വി.വി.രാജേഷ് ഉദ്ഘാടനം ചെയ്യുന്നു. വാർഡ് കൗൺസിലർ പാറ്റൂർ രാധാകൃഷ്ണൻ സമീപം
ബീമാപള്ളി റഷീദ് തിരുവനന്തപുരം സെൻട്രൽ മത്സരിച്ചേക്കും
തിരുവനന്തപുരം :ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലയിൽ ഒരു നിയമസഭ സീറ്റ് വാങ്ങിച്ചേക്കും എന്നറിയുന്നു അവരുടെ പഴയ സീറ്റായ തിരുവനന്തപുരം സെൻട്രൽ നിയോജകമണ്ഡലം ആയിരിക്കും വാങ്ങിക്കുക. ഇതിന്റെ ചർച്ചകൾ നടന്നു വരുന്നതായി അറിയുന്നു സീറ്റ് കിട്ടുകയാണെങ്കിൽ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ തിരുവനന്തപുര ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ് ആയിരിക്കും മത്സരിക്കുക. നേരത്തെ പി എ മുഹമ്മദ് കണ്ണ് എംഎൽഎ മത്സരിച്ച് രണ്ട് പ്രാവശ്യം വിജയിച്ച സീറ്റാണ് .ആന്റണി രാജു എംഎൽഎ സ്ഥാനം നഷ്ടപ്പെടുന്ന സ്ഥിതിക്ക് അടുത്ത […]
രണ്ടാം പൈതൃക കോൺഗ്രസിന് തുടക്കമായി∙ സിനിമാ ഡോക്യുമെന്ററി ഫെസ്റ്റിവൽ നടന്നു
തിരുവനന്തപുരം∙ തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ രണ്ടാം പൈതൃക കോൺഗ്രസ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. പൈതൃക പഠനത്തിനും വിവരശേഖരണത്തിനും തലസ്ഥാനം കേന്ദ്രമാക്കിയുള്ള കേന്ദ്രം ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. പൈതൃക കോൺഗ്രസ് ചെയർമാൻ എം.ജി. ശശിഭൂഷൺ അധ്യക്ഷനായി. സംവിധായകൻ ശ്യാമപ്രസാദ്, ചരിത്രകാരൻ ടി.പി.ശങ്കരൻകുട്ടി നായർ, സംവിധായകൻ എസ്.വി. ദീപക്, പ്രതാപ് കിഴക്കേമഠം, സേവ്യർലോപ്പസ്, തണൽക്കൂട്ടം ചെയർമാൻ എസ്.വി.സന്ദീപ്, പ്രസിഡന്റ് സംഗീത് കോയിക്കൽ എന്നിവർ പ്രസംഗിച്ചു.സിനിമാ ഡോക്യമെന്ററി ഫെസ്റ്റിവലും ഇതിന്റെ ഭാഗമായി നടന്നു. എൻഎഫ്ഡിസിക്കു വേണ്ടി എസ്.വി. […]
പുതുവർഷത്തിൽപുതു അതിഥി “പൗർണ്ണ “
പുതുവൽസരത്തിൻ്റെ പുത്തൻ പ്രതീക്ഷകളുമായി അമ്മക്കൂടണയാൻഅവളെത്തി. 2026 ൽ പ്രഥമയായി തിരുവനന്തപുരം അമ്മത്തൊട്ടിലിൽ സർക്കാർ സംരക്ഷണയ്ക്കെത്തിയ പെൺ കരുത്തിന് പത്ത് ദിവസം പ്രായം വരും. 1965കിഗ്രാം ഭാരവും.ശനിയാഴ്ച രാത്രി 8 മണിക്കാണ് അമ്മത്തൊട്ടിലിൽ അതിഥി എത്തിയത്.പുതുവർഷത്തിലെനവാഗതയ്ക്ക്“പൗർണ്ണ”എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ അരുൺ ഗോപി പത്രകുറിപ്പിൽ അറിയിച്ചു.അലാറമെത്തി ഒപ്പംദത്തെടുക്കൽ കേന്ദ്രത്തിലെ മോനിട്ടറിൽ കുരുന്നിൻ്റെ ചിത്രവുമെത്തി. നഴ്സും അമ്മമാർ ഉൾപ്പടെയുള്ള ജീവനക്കാർ അമ്മത്തൊട്ടിലിലെത്തികുട്ടിയെ ശിശുപരിചരണ കേന്ദ്രത്തിലെത്തിച്ച് പ്രാഥമീക പരിശോധനകൾ നടത്തിയതിനുശേഷം തൈക്കാട് സർക്കാർ കുട്ടികളുടെയും […]
ഗാന്ധിഭവന്‍ ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ്ജഗതി ശ്രീകുമാറിന് സമ്മാനിച്ചു
തിരുവനന്തപുരം: താരസംഘടന അമ്മയുടെ പ്രഥമ സെക്രട്ടറിയും ഗാന്ധിഭവന്‍ കുടുംബാംഗവുമായിരുന്ന അന്തരിച്ച ചലച്ചിത്രതാരം ടി.പി. മാധവന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ചലച്ചിത്രലോകത്തെ സമഗ്രസംഭാവനകള്‍ക്കായി ഗാന്ധിഭവന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഗാന്ധിഭവന്‍-ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ് ഇന്ന് (04.01.2026) പ്രശസ്ത നടന്‍ ജഗതി ശ്രീകുമാറിന് സമ്മാനിച്ചു. 25000/- രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് ഗാന്ധിഭവന്‍ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂര്‍ സോമരാജന്‍ ജഗതി ശ്രീകുമാറിന്റെ തിരുവനന്തപുരത്തെ വസതിയിലെത്തി സമ്മാനിച്ചു. ജഗതി ശ്രീകുമാറിന്റെ 75-ാം ജന്മദിനം കേക്ക് മുറിച്ച് കുടുംബാംഗങ്ങളോടൊപ്പം ആഘോഷിക്കുകയും ചെയ്തു. ഗാന്ധിഭവന്‍ […]
തടവ് ശിക്ഷ മാത്രമല്ല എംഎൽഎ സ്ഥാനം നഷ്ടമാകും, ആന്‍റണി രാജു അയോഗ്യനായി; തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല
തടവ് ശിക്ഷ മാത്രമല്ല എംഎൽഎ സ്ഥാനം നഷ്ടമാകും, ആന്‍റണി രാജു അയോഗ്യനായി; തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലതിരുവനന്തപുരം:ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആൻ്റണി രാജുവിന് മൂന്ന് തടവ് ശിക്ഷയും പിഴയും. ഗൂഢാലോചനയ്ക്ക് 6 മാസം തടവ്, തെളിവ് നശിപ്പിക്കലിന് 3 വർഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കൽ വകുപ്പിന് 3 വർഷം തടവ് എന്നിങ്ങനെയാണ് നെടുമങ്ങാട് ഒന്നാം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് […]
ടി.പി. മാധവന്‍ അവാര്‍ഡ്നടൻ മധുവിനും ജഗതി ശ്രീകുമാറിനും സമ്മാനിക്കും
തിരുവനന്തപുരം: പ്രമുഖ ചലച്ചിത്ര നടനും ഗാന്ധിഭവന്‍ കുടുംബാംഗവുമായിരുന്ന ടി.പി. മാധവന്റെ പേരില്‍ ഗാന്ധിഭവന്‍ ഏര്‍പ്പെടുത്തിയ ടി.പി. മാധവന്‍ അവാര്‍ഡ് ചലച്ചിത്ര ലോകത്തെ അതുല്യപ്രതിഭകളായ മധുവിനും ജഗതി ശ്രീകുമാറിനും സമ്മാനിക്കും.മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് മധുവിനും ജഗതി ശ്രീകുമാറിനും ഈ പുരസ്‌കാരം നല്‍കുന്നത്. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് ജനുവരി 4ന് രാവിലെ 10 മണിക്ക് ജഗതിയുടെ വസതിയിലും 6ന് ഉച്ചക്ക് 3 മണിക്ക് മധുവിന്റെ […]
