കൊല്ലം:ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ.പത്മകുമാർ സമർപ്പിച്ച ജാമ്യ ഹർജി കൊല്ലം വിജിലൻസ് കോടതി ശരിവച്ചു. ദ്വാരപാലക ശില്പ കേസിലെ സ്വാഭാവിക ജാമ്യ ഹർജിയിലാണ് വിധി. അന്വേഷണത്തോട് സഹകരിച്ചുവെന്നും തനിക്ക് സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് എ പത്മകുമാറിൻ്റെ വാദം. കേസുമായി ബന്ധപ്പെട്ട് അറിയാവുന്നതെല്ലാം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. താൻ പ്രായമുള്ള വ്യക്തിയാണ്. ഇനി ഈ കേസുമായി ബന്ധപ്പെട്ട് തന്നെ ജയിലിൽ കിടത്തുന്നത് മനുഷ്യത്വ രഹിതമാണ്. ദേവസ്വം ബോർഡ് പ്രസിഡൻ്റ് എന്ന പദവിയിൽ ഇരുന്നുകൊണ്ട് ചെയ്യാവുന്ന […]
ശോഭാ ശേഖര്‍ മാധ്യമ പുരസ്‌കാരം സമ്മാനിച്ചു
അദൃശ്യമായത് ദൃശ്യമാക്കുന്നതാവണം മാധ്യമപ്രവര്‍ത്തനം: ശാരദാ മുരളീധരന്‍ തിരുവനന്തപുരം : അദൃശ്യമായത് ദൃശ്യമാക്കുമ്പോഴാണ് മാധ്യമപ്രവര്‍ത്തനം അര്‍ത്ഥവത്താകുന്നതെന്ന് മുന്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍. മൂന്നാമത് ശോഭാശേഖര്‍ വനിതാ മാധ്യമ പുരസ്‌കാര സമര്‍പ്പണവും ശോഭാ ശേഖര്‍ അനുസ്മരണവും നിര്‍വഹിക്കുകയായിരുന്നു ശാരദാ മുരളീധരന്‍. 25001 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസിലെ ഏയ്ഞ്ചല്‍ മേരി മാത്യു ഏറ്റുവാങ്ങി.പ്രസ് ക്ലബ് പ്രസിഡന്റ് എസ് ശ്രീകേഷിന്റെ അധ്യക്ഷനായി.നഗരസഭ ടൗണ്‍ പ്ലാനിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. മാങ്ങാട് […]
ഇറാൻ യുദ്ധത്തിനിടയിൽ യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ തിരിച്ചെത്തി തുടങ്ങി
യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷം നാലാം ദിവസത്തിലേക്ക് കടക്കുകയും മിഡിൽ ഈസ്റ്റിലുടനീളം വ്യോമാതിർത്തി തടസ്സങ്ങൾ വ്യാപിക്കുകയും ചെയ്തപ്പോൾ, യുഎഇയിൽ കുടുങ്ങിപ്പോയ ശേഷം ഇന്ത്യയിലേക്ക് മടങ്ങിയ നിരവധി ഇന്ത്യക്കാർ , തങ്ങളുടെ വിമാനങ്ങൾ പിടിക്കാൻ ഒമാനിലേക്ക് ആറ് മണിക്കൂർ റോഡ് യാത്ര നടത്തേണ്ടി വന്നതായി പറഞ്ഞു.സ്ഥിതിഗതികൾ ഏറെക്കുറെ ശാന്തമാണെന്ന് അവർ പറഞ്ഞു, എന്നാൽ ഗൾഫിലുടനീളമുള്ള വ്യാപകമായ വ്യോമാതിർത്തി അടച്ചിടൽ മൂലം ഭയത്തിൻ്റെയും അനിശ്ചിതത്വത്തിൻ്റെയും അന്തരീക്ഷം ഉള്ളതായും അവർ അറിയിച്ചു. . “എൻ്റെ മാതാപിതാക്കൾ എന്നെ തിരിച്ചുവരാൻ ആഗ്രഹിച്ചു. അവസാന നിമിഷം വിമാനങ്ങൾ […]
പേരാവൂർ പിടിക്കാൻ ശൈലജ; മത്സരിപ്പിക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനം
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാവൂരിൽനിന്ന് സിപിഐഎം സ്ഥാനാർത്ഥിയായി മുൻ മന്ത്രി കെ കെ ശൈലജ മത്സരിക്കും. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. നിലവിലെ മണ്ഡലമായ മട്ടന്നൂരിന് പകരമാണ് ശൈലജയെ പേരാവൂരിൽ മത്സരിപ്പിക്കുന്നത്. ഇവിടെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് മത്സരിക്കും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കഴിഞ്ഞ മൂന്ന് തവണയും വിജയിച്ച മണ്ഡലമാണ് പേരാവൂർ. യുഡിഎഫിന്റെ കോട്ടയായ മണ്ഡലം, ജനകീയയായ ശൈലജയെ ഇറക്കി തിരിച്ചുപിടിക്കാനാണ് ഇടതുപക്ഷത്തിന്റെ നീക്കം. 2006ൽ പേരാവൂരിൽനിന്നും മത്സരിച്ച് ജയിച്ച ശൈലജ, […]
ഹെൽമറ്റ് താഴെയിട്ടത് ചട്ടലംഘനമോ? സെമിയിൽ സഞ്ജുവിന് വിലക്ക് വരുമോ, ആശങ്കയിലാക്കി റിപ്പോർട്ടുകൾ
ട്വൻ്റി20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ ഇന്ത്യയെ ജയിപ്പിച്ച സഞ്ജു സാംസൻ കളിച്ച ഇന്നിങ്സിൻ്റെ ആവേശം അവസാനിച്ചിട്ടില്ലെങ്കിലും അടുത്ത മത്സരത്തിൽ താരം വീണ്ടും കളത്തിലിറങ്ങാൻ കാത്തിരിക്കുകയാണ് ആരാധകർ. വ്യാഴാഴ്ച മുംബൈ വാങ്കഡേ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മത്സരത്തിലും സഞ്ജു തിളങ്ങുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകർ. എന്നാൽ ആരാധകർക്കും ഇന്ത്യൻ ടീമിനും ആശങ്കയും നിരാശയും സമ്മാനിക്കുന്ന ചില റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സഞ്ജു സാംസണെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ഐസിസി ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. താരത്തിന് ഒരു മത്സരത്തിൽ വിലക്ക് ഉൾപ്പെടെയുള്ള […]
ആറ്റുകാൽ പൊങ്കാലയ്ക്ക് കുടിവെള്ളം മുടങ്ങില്ല: മന്ത്രി റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് കുടിവെള്ളം മുടങ്ങില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. പ്രശ്നം രൂപപ്പെട്ടത് മുതൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി വി. ശിവൻകുട്ടിയുടെ കൂടി അഭിപ്രായം തേടി വാട്ടർ അതോറിറ്റി എം ഡി, ജോയിന്റ് എം ഡി എന്നിവരെ ഉൾപ്പെടുത്തി നിരവധി യോഗങ്ങൾ വിളിച്ചു ചേർത്തു. കോർപ്പറേഷനും വാട്ടർ അതോറിറ്റിയും സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. തിരുവനന്തപുരം മേയറുമായി വിഷയം സംസാരിച്ചു. പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാൻ കൺട്രോൾ തുറന്നിട്ടുണ്ട്. ഓരോ സെക്ഷൻ ഓഫീസും കേന്ദ്രീകരിച്ച് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ടെന്നും […]
രമേഷ് പിഷാരടി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി? മത്സരിക്കാന്‍ താരം സന്നദ്ധത അറിയിച്ച
നടനും സംവിധായകനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും ടെലിവിഷന്‍ താരവുമായ രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും. പാലക്കാട് മത്സരിക്കാന്‍ പിഷാരടി സന്നദ്ധത അറിയിച്ചതോടെ താരത്തിന്റെ പേര് സ്‌ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറി. കെ. മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേര് പരിഗണിച്ചിരുന്നെങ്കിലും അന്തിമ പട്ടികയില്‍ പിഷാരടിയുടെ പേരാണ് ഇടംപിടിച്ചിരിക്കുന്നത്. സിനിമാ, ടെലിവിഷന്‍ താരമെന്ന നിലയ്ക്കുള്ള രമേഷ് പിഷാരടിയുടെ പ്രശസ്തിയും സ്വീകാര്യതയും വോട്ടായി മാറുമെന്നും അദ്ദേഹത്തിന് ജയസാധ്യത ഏറെയെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.ജയസാധ്യത പരിഗണിച്ച് സിറ്റിങ് എംഎല്‍എമാരെയെല്ലാം മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് […]
കുടിവെള്ളം നൽകാത്തത് നഗരസഭയുടെ മാതൃകാ പ്രവർത്തനവും ആറ്റുകാൽ പൊങ്കാലയും അട്ടിമറിയ്ക്കാൻ : ബിജെപി
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കും നഗരവാസികൾക്കും കുടിവെള്ളം മുട്ടിയ്ക്കുന്ന പിണറായി സർക്കാരിന് എതിരെ ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ്റെ ഔദ്യോഗിക വസതിക്ക് മുമ്പിൽ കുടം തലയിൽ കമഴ്ത്തി കുത്തി ഇരിപ്പ് സമരം നടത്തി. ആറ്റുകാൽ പൊങ്കാല നഗരത്തിൻ്റെ ആചാര ക്രമങ്ങളുടെ ഭാഗമാണന്നും കൃതൃമ ജലക്ഷാമം സൃഷ്ടിക്കുന്നത് ആറ്റുകാൽ പൊങ്കാലയും നഗരസഭയുടെ മാതൃകാ ഭരണവും അട്ടിമറിക്കാനുള്ള CPM – സർക്കാർ ഗൂഡാലോചനയാണന്നും സമരം ഉദ്ഘാടനം ചെയ്ത് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് […]
ഡ്രോൺ ആക്രമണം
ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലായ ബുർജ് അൽ-അറബ് നേരെ ഇറാനിയൻ ഡ്രോൺ ആക്രമണം
ഇസ്രയേൽ- അമേരിക്ക ആക്രമണം; ഇറാനിൽ കൊല്ലപ്പെട്ടത് 201 പേർ, 747 പേർക്ക് പരുക്ക്
മധ്യപൂർവേഷ്യയിൽ രക്ത ചൊരിച്ചിൽ തുടരുന്നു. ഇറാനിൽ ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണത്തിൽ ഇതുവരെ 201 പേർ കൊല്ലപ്പെട്ടെന്ന് റെഡ് ക്രസന്റ്. 31 പ്രവിശ്യകളിൽ, 24 ഇടത്തും ആക്രമണം നടന്നു. 747 പേർക്ക് പരുക്കേറ്റെന്ന് ഇറാനിലെ റെഡ് ക്രസന്റ് വക്താവ് വ്യക്തമാക്കി. ഇറാനിലെ മിനാബിലെ പെൺകുട്ടികളുടെ സ്കൂളിലെ ഇസ്രയേൽ ആക്രമണത്തിൽ മരണം 85 ആയി. മിനാബിലെ പെൺകുട്ടികളുടെ സ്കൂൾ ആക്രമിച്ചതിന് ശക്തമായ മറുപടി നൽകുമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി സയിദ് അബ്ബാസ് അരഗ്ചി അറിയിച്ചിരിക്കുന്നത്. അതേസമയം സംഘർഷത്തെ തുടർന്ന് […]
