തിരുവനന്തപുരം: ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷിവകുപ്പ് നടപ്പാക്കുന്ന കേര (കേരള ക്ലൈമറ്റ് റേസിലിയന്റ് അഗ്രി വാല്യൂ ചെയിന്‍ മോഡേണൈസേഷന്‍) പ്രൊജക്ടിന്റെ ഭാഗമായി ”സ്മാര്‍ട്ട്* പദ്ധതിക്ക് തുടക്കമായി. സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങില്‍ കേര സ്മാര്‍ട്ട് (KERA SMART -Strengthening and Modernising Agro MSMEs for Resilience and Transformation) പദ്ധതിയുടെ ലോഗോ മുഖ്യമന്ത്രി വി. ഡി. സതീശന്‍ പ്രകാശനം ചെയ്തു. സംസ്ഥാനത്തെ അഗ്രി-ഫുഡ് രംഗത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ആധുനിക സാങ്കേതികവിദ്യ, ഹരിത വികസനം, വിപണി വികസനം, […]
വ്യാജ ലോൺ ആപ്പ്, മ്യൂൾ അക്കൗണ്ട് തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണം: സംസ്ഥാനതല ബാങ്കേഴ്സ് സമിതി
കേരളത്തിൽ വിദ്യാർത്ഥികൾ അടക്കം നിരവധി പേർ വ്യാജ ലോൺ ആപ്പ്, മ്യൂൾ അക്കൗണ്ട് തട്ടിപ്പുകൾക്ക് ഇരയാകുന്നുണ്ടെന്ന് കാനറാ ബാങ്ക് ജനറൽ മാനേജറും, സംസ്ഥാനതല ബാങ്കേഴ്സ് സമിതി കൺവീനറുമായ ശ്രീ. സന്തോഷ് വി എസ്. പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയുടെ അധ്യക്ഷതയിൽ തിരുവനന്തപുരം കാനറ ബാങ്കിൽ നടന്ന പ്രതിമാസ ഇന്റർ മീഡിയ പബ്ലിസിറ്റി കോർഡിനേഷൻ കമ്മിറ്റി (ഐഎംപിസിസി) യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനെതിരെ കോളേജുകൾ കേന്ദ്രീകരിച്ച് വ്യാപക ബോധവത്കരണ ക്യാമ്പയ്ൻ എസ്എൽബിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബാങ്ക് വിവരങ്ങൾ, […]
ബിജെപി കൗൺസിലറുടെ അയോഗ്യത ഒഴിവാക്കാൻ യുഡിഎഫ് – ബിജെപി – സർക്കാർ അവിഹിത സഖ്യം: ഉദ്യോഗസ്ഥയെ ബലിയാടാക്കി തടിയൂരാൻ നീക്കം
തിരുവനന്തപുരം നഗരസഭയിലെ വാഴോട്ടുകോണം വാർഡ് കൗൺസിലറും കാപ്പ തടവുകാരനുമായ സുഗതന്റെ അയോഗ്യത മറികടക്കാൻ സർക്കാർ തലത്തിൽ വൻ അവിഹിത ഇടപാട് നടന്നിരിക്കുകയാണ്. കോൺഗ്രസ് – മുസ്ലിം ലീഗ് നേതാക്കളുടെ സഹായത്തോടെ ബിജെപി കൗൺസിലറെ രക്ഷിക്കാൻ കാണിച്ച ഈ “കരുതൽ” ജനങ്ങൾ തിരിച്ചറിയണം. തെറ്റ് വ്യവസ്ഥാപിതമായി ചെയ്ത് വെച്ച്, ഒടുവിൽ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഒരു അണ്ടർ സെക്രട്ടറിയെ സസ്പെൻഡ് ചെയ്ത് തടിയൂരാനാണ് ഇപ്പോൾ സർക്കാർ ശ്രമിക്കുന്നത്. വധശ്രമം അടക്കം പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ബിജെപി കൗൺസിലർ […]
CAPTCHA പരിശോധനയുടെ പേരില്‍ വിവിധ വെബ്സൈറ്റുകളിലൂടെ നടക്കുന്ന സൈബര്‍ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക: കേരള പോലീസ്
വിവിധ വെബ്സൈറ്റുകളില്‍ ‘ ClickFix ’ എന്ന പേരില്‍ പുതിയ സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി കേരള പോലീസിന്‍റെ മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പിലൂടെ വെബ്സൈറ്റ് സന്ദര്‍ശിക്കുന്ന വ്യക്തിയുടെ സിസ്റ്റം ഹാക്ക് ചെയ്ത് തട്ടിപ്പിനായി സൈബര്‍ കുറ്റവാളികള്‍ ശ്രമിക്കുന്നു. ചില വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍, അവയില്‍ GENUINE CAPTCHA വെരിഫിക്കേഷന്‍ ഉണ്ടായിരിക്കും. എന്നാല്‍ സൈബര്‍ കുറ്റവാളികള്‍ CAPTCHA പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷം, ഉപയോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി മറ്റൊരു ഡയലോഗ് ബോക്സ് പ്രദര്‍ശിപ്പിക്കുന്നു. ഇത്തരത്തിലുള്ള ഡയലോഗ് ബോക്സില്‍ സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിനായി തയ്യാറാക്കിയ […]
മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹം: കെ.ജി.ഒ.എ
മലയാളികൾ ദാരിദ്ര്യം അഭിനയിക്കുന്നവരാണെന്ന ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിന്റെ പ്രസ്താവന പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ അഭിപ്രായപ്പെട്ടു.അസത്യപ്രചാരണങ്ങളും കപടവാഗ്ദാനങ്ങളും വാരിവിതറി അധികാരത്തിലെത്തിയ ശേഷം തങ്ങൾക്ക് വോട്ട് ചെയ്ത ജനതയെ ഒന്നാകെ അവഹേളിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. ഇന്ദിരാ ഗ്യാരണ്ടി എന്ന പേരിൽ നൽകിയ വാഗ്ദാനങ്ങളൊന്നും നടപ്പാക്കാൻ തയ്യാറാകാതിരുന്ന സർക്കാർ, സമൂഹത്തിൽ നിന്ന് ശക്തമായ സമ്മർദം ഉയർന്നപ്പോഴാണ് കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന വാഗ്ദാനം നടപ്പാക്കാൻ തുടങ്ങിയത്.എല്ലാ ബസുകളിലും എല്ലാ റൂട്ടുകളിലും എല്ലാ […]
വട്ടിയൂർക്കാവ് മണ്ഡലത്തിൽ പ്രിയദർശിനി ബസുകൾ മന്ത്രി കെ.മുരളീധരൻ ഫ്‌ളാഗ് ഓഫ് ചെയ്തു
വട്ടിയൂർക്കാവ് മണ്ഡലത്തിൽ രണ്ട് പുതിയ പ്രിയദർശിനി ബസ് സർവീസുകൾ കൂടി ആരംഭിച്ചു. പേരൂർക്കട ഡിപ്പോയിൽ നിന്നും വികാസ് ഭവൻ ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന പുതിയ റൂട്ടുകളുടെ ഫ്‌ളാഗ് ഓഫ് പേരൂർക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നടന്ന ചടങ്ങിൽആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളിധരൻ നിർവഹിച്ചു. പേരൂർക്കട ഡിപ്പോയിൽ നിന്ന് കിഴക്കേക്കോട്ട -വട്ടിയൂർക്കാവ് -മലമുകൾ റൂട്ടിലും, വികാസ് ഭവൻ ഡിപ്പോയിൽ നിന്ന് പട്ടം-കുന്നുകുഴി വാർഡുകളെ ബന്ധിപ്പിച്ച് കിഴക്കേക്കോട്ട-കണ്ണമ്മൂല-മെഡിക്കൽ കോളേജ്-ചെമ്പഴന്തി-പോത്തൻകോട് റൂട്ടിലുമാണ് പുതിയ സർവീസുകൾ. വട്ടിയൂർക്കാവ് മണ്ഡലത്തിലെ യാത്രാ സൗകര്യം […]
LPST സമരം പിൻവലിക്കണം മന്ത്രി എൻ ഷംസുദ്ദീൻ
LPST അസോസിയേഷൻ നടത്തുന്ന സമരം പിൻവലിക്കണം എന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ഒപ്പ് വച്ച ഔദ്യോഗിക കുറിപ്പ് സമരക്കാർക്ക് നൽകി
തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ.ചിത്ര അരുണിമയ്ക്ക് സസ്‌പെന്‍ഷന്‍
കാപ്പാ കേസ് പ്രതിയായ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അനുകൂലമായ കത്ത് അയച്ചതില്‍ നടപടി. തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. ചിത്രയെ സസ്‌പെന്‍ഡ് ചെയ്തു. കാപ്പ കേസില്‍ തടങ്കലില്‍ കഴിയുന്ന പ്രതിക്ക് നിയമപരമായി അര്‍ഹതയില്ലാത്ത ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ തക്കവണ്ണം ബന്ധപ്പെട്ട ഫയലില്‍ മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വരുത്തിയെന്നും അപ്രകാരം കടുത്ത ഔദ്യോഗിക വീഴ്ചയും അധികാര ദുര്‍വിനിയോഗവും പെരുമാറ്റദൂഷ്യവും നടത്തിയതായി സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. എസ്‌കോര്‍ട്ട് പരോള്‍ അനുവദിക്കാന്‍ നിയമപരമായി വ്യവസ്ഥയില്ലെന്ന കുറിപ്പുകള്‍ നിലനില്‍ക്കേ വകുപ്പ് മന്ത്രിതല ഉത്തരവുകള്‍ […]
മഴ മുന്നറിയിപ്പ് – ആഗസ്റ്റ് 04
കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആഗസ്റ്റ് 4 ചൊവ്വാഴ്ച കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട്പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് , മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് മഞ്ഞ അലർട്ട്തിരുവനന്തപുരം , കൊല്ലം കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാവുന്നതാണ്. 03/08/206 – 7PM
പ്രളയ മേഖലകളിൽ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം: രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം :പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരമാണെന്നും ദുരന്തനിവാരണത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സംസ്ഥാന സർക്കാരിന്റെ ഗുരുതരമായ ഏകോപനക്കുറവും അനാസ്ഥയും പ്രകടമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ജനങ്ങൾ ദുരിതത്തിൽ കഴിയുമ്പോൾ മുഖ്യമന്ത്രി സൽക്കാരം സ്വീകരിക്കാൻ പോയതിൻ്റെയും ഉദ്ഘാടനം നടത്താൻ നടന്നതിൻ്റെയും പരിണിതഫലം ജനങ്ങൾ ഇപ്പോൾ അനുഭവിക്കുകയാണ് ബിജെപി പാർലമെന്ററി പാർട്ടി നേതാവ് ബി.ബി. […]
