Flash Story
വിശാഖപട്ടണത്ത് ചേർന്ന ബ്രിക്സ് കായിക മന്ത്രിമാരുടെ യോഗത്തിൽ സംയുക്ത പ്രഖ്യാപനം അംഗീകരിച്ചു
കള്ളക്കടൽ ജാഗ്രത നിർദേശം-
ഭവന വായ്പാ കുടിശ്ശികയിൽ പലിശയും പിഴപ്പലിശയും പൂർണ്ണമായും ഒഴിവാക്കും: മന്ത്രി ബിന്ദു കൃഷ്ണ
ഗുരുവായൂരില്‍ ഇന്ന് വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍
ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
24 മണിക്കൂറും സ്പെഷ്യലിറ്റി ചികിത്സാ സൗകര്യം ഇനി ജനറൽ ആശുപത്രികളിലും : മന്ത്രി കെ മുരളീധരൻ
AFSO, FILCA ഫിലിം സൊസൈറ്റികൾ സംഘടിപ്പിച്ച ചടങ്ങിൽ അടൂർ ഗോപാലൻ കൃഷ്ണൻ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ അംഗങ്ങൾക്ക് പുരസ്ക്കാരം നൽകി
അങ്കണവാടി പെൻഷൻ വിതരണം ഇന്ന് മുതൽ
കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാ‍ർക്കും ഓണം സമൃദ്ധം;ആനുകൂല്യങ്ങൾക്കായി 33.92 കോടി അനുവദിച്ചുവെന്ന് മന്ത്രി സി.പി ജോൺ

വിദ്യാര്‍ത്ഥികളുടെ സമരത്തെ മോദി ഭരണകൂടം ചോരയില്‍ മുക്കിക്കൊല്ലുന്നു: മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍.

നീറ്റ്-യുജി അടക്കമുള്ള മത്സരപരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിനെതിരെയുള്ള പോലീസ് നടപടിയെ ശക്തമായി അപലപിക്കുന്നതായി.മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. നീറ്റ് (എന്‍ഇഇടി )ഉള്‍പ്പെടെ വിവിധ പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടും ഗുരുതര വീഴ്ചയും നടപടിയെടുക്കുന്നതിലെ അലംഭാവത്തിനും എതിരെയാണ് രാജ്യത്തെ യുവജനത തെരുവിലേക്ക് ഇറങ്ങേണ്ടി വന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ ഉത്തരവാദികളെ സംരക്ഷിക്കുന്ന നിലപാട് കേന്ദസര്‍ക്കാര്‍ തിരുത്തണം. ഭാവി പ്രതീക്ഷകളായിരുന്ന 12 വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്. […]

യുക്രൈനിൽ കൊല്ലപ്പെട്ട മർച്ചൻ്റ് നേവി ജീവനക്കാരൻ അഖിൽ ജോയലിൻ്റെ വീട് ജില്ലാ കളക്ടർ സന്ദർശിച്ചു

യുക്രൈൻ തീരത്ത് ചരക്കു കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളരിക്കുണ്ട് സ്വദേശി മർച്ചൻ്റ് നേവിയിൽ ജോലി ചെയ്തിരുന്ന അഖിൽ ജോയലിൻ്റെ വെള്ളരിക്കുണ്ട് എകെജി നഗറിലെ വീട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു. കൊല്ലപ്പെട്ട അഖിലിൻ്റെ മാതാപിതാക്കളായ ജോയൽ, സാലി എന്നിവരേയും മറ്റു ബന്ധുക്കളേയും അനുശോചനം അറിയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം മരണം സ്ഥിരീകരിച്ച് സന്ദേശം നൽകിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാറും നോർക്കയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവൻ നടപടികളും എത്രയും വേഗം സ്വീകരിക്കുന്നുണ്ടെന്നും ജില്ലാ […]

കർഷകരുടെ ക്ഷേമത്തിന് സർക്കാർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും- മന്ത്രി മോൻസ് ജോസഫ്

​ കോട്ടയം: റബർ കർഷകരുടെ ക്ഷേമത്തിനുവേണ്ടി സംസ്ഥാന സർക്കാർ റബർ ബോർഡുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് ജലവിഭവ-ഭവനനിർമാണ വകുപ്പുമന്ത്രി അഡ്വ. മോൻസ് ജോസഫ് പറഞ്ഞു. കോട്ടയത്തെ റബർ ബോർഡ് ആസ്ഥാനത്ത് ചെയർമാൻ എൻ. ഹരിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റബർ കർഷകരോട് ഏറെ പ്രതിബദ്ധതയുള്ള ഈ സർക്കാർ റബർ കൃഷി സജീവമാക്കുന്നതിൽ ക്രിയാത്മകമായ നടപടികൾ സ്വീകരിക്കും. വന്യമൃഗശല്യം ഉൾപ്പെടെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ റബർ ബോർഡ് ചെയർമാനും ഉദ്യോഗസ്ഥരും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ […]

നെന്മാറ കൊലക്കേസ് പ്രതി ചെന്തമരക്ക് വധശിക്ഷ. 20 ലക്ഷം രൂപ പിഴയും

നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമരയ്ക്ക് വധശിക്ഷ. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 20 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ തുക സുധാകരന്റെ മക്കള്‍ക്ക് നല്‍കാനും വിധിയായി. അപൂര്‍വത്തില്‍ അപൂര്‍വം എന്നാണ് കേസ് കോടതി വിലയിരുത്തിയത്. സുധാകരന്റെ മക്കള്‍ക്ക് ചെന്താമര ഭീഷണിയെന്നും കോടതി നിരീക്ഷിച്ചു. പ്രതിക്ക് നേരത്തെ തന്നെ ജീവപര്യന്തം വിധിച്ചിട്ടുണ്ട്. ആ ശിക്ഷ അനുഭവിച്ചു വരുകയാണ്. മുത്തശ്ശിയെ കൂടി കൊന്നത്തോടെ സുധാകരന്റെ മക്കള്‍ക്ക് ജീവിക്കാനുള്ള അത്താണി നഷ്ടമായി എന്നും കോടതി […]

ചരിത്രത്തിലെ നാഴികക്കല്ലായി മാറുന്നു വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ സമ്പൂർണ എക്സീം.

കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും രാജ്യത്തിന്റെ സമുദ്രമേഖലയിലും ചരിത്രപരമായ നാഴികക്കല്ലായി മാറുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ സമ്പൂര്‍ണ എക്‌സിം (കയറ്റുമതി–ഇറക്കുമതി) പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് 18 മുതല്‍ ആരംഭിക്കും. ഇതോടെ ട്രാന്‍ഷിപ്‌മെന്റ് തുറമുഖത്തില്‍ നിന്നും സമ്പൂര്‍ണ അന്താരാഷ്ട്ര ചരക്ക് കവാടമായി വിഴിഞ്ഞം മാറും

പി.എസ് ശാന്തകുമാർ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ

തിരുവിതാംകൂർ ദേവസ്വം ബോർഡ് ശബരിമല ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറായി പി.എസ് ശാന്തകുമാർ ചുമതലയേറ്റു. കേരള ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ അനുമതിയോടെയാണ് നിയമനം. നിലവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് സാംസ്കാരിക പുരാവസ്തു വിഭാഗം ഡയറക്ടറായി പ്രവർത്തിക്കവെയാണ് പുതിയ നിയമനം. തിരുവനന്തപുരം, വെള്ളയമ്പലം, ആൽത്തറ സ്വദേശിയായ പി.എസ് ശാന്തകുമാർ ദേവസ്വം അക്കൗണ്ട്സ് ഓഫീസ് സൂപ്രണ്ട് ,ദേവസ്വം ബോർഡ് അസിസ്റ്റൻറ് സെക്രട്ടറി, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, സാംസ്കാരിക പുരാവസ്തു വിഭാഗം അസിസ്റ്റൻറ് ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

ഓപ്പറേഷൻ തൂഫാൻമെഗാ ക്യാമ്പയിൻ ഉദ്ഘാടനംഷിഫ കൺവെൻഷൻ സെന്ററിൽമന്ത്രി രമേശ്‌ ചെന്നിത്തല നിർവഹിച്ചു

ലഹരിക്കെതിരെ കേരള പൊലീസിൽ സ്ഥിര സംവിധാനമുണ്ടാക്കും: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല •പെരിന്തൽമണ്ണയിൽ മെഗാ തൂഫാൻ ക്യാംപയിൻ നടന്നു ലഹരിമാഫിയക്കെതിരെയുള്ള പോരാട്ടത്തിന് കേരള പൊലീസിൽ സ്ഥിര സംവിധാനമുണ്ടാക്കുമെന്ന് ആഭ്യന്തര- വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. പെരിന്തൽമണ്ണ ഷിഫ കൺവെൻഷൻ സെന്ററിൽ നടന്ന മെഗാ തൂ ഫാൻ ക്യാംപയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 20 പൊലീസ് ജില്ലകളിലും ലഹരിക്കെതിരെ പ്രവർത്തിക്കാനുള്ള സംവിധാനമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ ലഹരിമാഫിയയുടെ വേരറുക്കുന്നതു വരെ ഓപ്പറേഷൻ ക്യാംപയിൻ തുടരുമെന്ന് മന്ത്രി […]

തിരുവനന്തപുരം മാറ്റത്തിൻ്റെ പാതയിൽസി പി എമ്മിന് സമനില തെറ്റികെ. ബി ഉത്തം കുമാർ

മേയർ വി.വി രാജേഷിൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരസഭ മാറ്റത്തിൻ്റെ പാതയിലാണ്.അഴിമതിയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കി നാലര പതിറ്റാണ്ടുകാലം നഗരത്തെ കൊള്ളയടിച്ച സിപിഎം പരാജയം ഉൾക്കൊള്ളാനാവാതെ സമനില തെറ്റിയ നിലയിലാണ് ബിജെപി മഹാരാഷ്ട്ര കേരള വിഭാഗം കൺവീനർ കെ.ബി ഉത്തം കുമാർ പറഞ്ഞു. തിരുവനന്തപുരം നഗരസഭയെ വർഷങ്ങളായി സി പി എം സ്വന്തം ഖജനാവായി ഉപയോഗിക്കുകയായിരുന്നു. ഓഡിറ്റോറിയങ്ങളടക്കം നഗരസഭാ സ്വത്തുക്കളെ സി പി എം നേതാക്കൾ അധീനതയിൽ വെച്ച് വാടക സ്വന്തമായി പിരിച്ചെടുക്കുകയായിരുന്നു. ജനങ്ങളോട് കാട്ടിയ വഞ്ചനയ്ക്കുള്ള മറുപടിയായാണ് ബിജെപിയുടെ […]

കൊച്ചിയിലെ ടാറ്റ ഗ്രൂപ്പിന്റെ പതിനായിരം കോടിരുപയുടെ നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ അവിശ്വസനീയമെന്ന് എക്കണോമിക് ടൈസ് ഷിപ്പിങ് അഫയേഴ്‌സ് എഡിറ്റർ പി മനോജ്‌.

കൊച്ചിയിലെ ടാറ്റ ഗ്രൂപ്പിന്റെ പതിനായിരം കോടി രൂപയുടെ നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ അവിശ്വസനീയമെന്ന് തോന്നിയെന്ന് ആദ്യമായി ടാറ്റാ ഗ്രൂപ്പിന്റെ പ്രതികരണം തേടിയ എക്കണോമിക് ടൈസ് ഷിപ്പിങ്‍ അഫയേഴ്സ് എഡിറ്റർ പി മനോജ്. രൂപയുടെ നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ അവിശ്വസനീയമെന്ന് തോന്നിയെന്ന് ആദ്യമായി ടാറ്റാ ഗ്രൂപ്പിന്റെ പ്രതികരണം തേടിയ എക്കണോമിക് ടൈസ് ഷിപ്പിങ്‍ അഫയേഴ്സ് എഡിറ്റർ പി മനോജ്. വാർത്ത കേട്ടപ്പോൾ തന്നെ ആധികാരികത അറിയാൻ ടാറ്റ ഗ്രൂപ്പിലെ സീനിയർ എക്സിക്യൂട്ടിവിനെയാണ് ബന്ധപ്പെട്ടത്. കേരള സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് […]

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഓഗസ്റ്റ് 18 മുതല്‍ സമ്പൂര്‍ണ എക്‌സിം (കയറ്റുമതി-ഇറക്കുമതി) പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും രാജ്യത്തിന്റെ സമുദ്രമേഖലയിലും ചരിത്രപരമായ നാഴികക്കല്ലായി മാറുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ സമ്പൂര്‍ണ എക്‌സിം (കയറ്റുമതി–ഇറക്കുമതി) പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് 18 മുതല്‍ ആരംഭിക്കും. ഇതോടെ ട്രാന്‍ഷിപ്‌മെന്റ് തുറമുഖത്തില്‍ നിന്നും സമ്പൂര്‍ണ അന്താരാഷ്ട്ര ചരക്ക് കവാടമായി വിഴിഞ്ഞം മാറും. ആദ്യ കയറ്റുമതി കണ്ടെയ്‌നര്‍ മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത് ചെയ്യും. തുടര്‍ന്ന് ‘മിഷന്‍ സമുദ്ര’ ബിസിനസ് സമ്മിറ്റും സംഘടിപ്പിക്കും. ആഗോള ഷിപ്പിംഗ് കമ്പനികള്‍, ലോജിസ്റ്റിക്‌സ് സ്ഥാപനങ്ങള്‍, കയറ്റുമതിക്കാര്‍, നിക്ഷേപകര്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ […]

Back To Top
onwin