Flash Story
ഒന്നര വയസുകാരൻ നേരിട്ടത് കൊടും ക്രൂരത: ശരീരത്തിൽ സിഗരറ്റ് കൊണ്ട് പലതവണ പൊള്ളിച്ചു, കുട്ടിയെ മർദിച്ചത് അമ്മയുടെ സാന്നിധ്യത്തിൽ
തമിഴ്‌നാട്ടിൽ ബസ് തകരാറിലായി; കുടുങ്ങിയ മലയാളി യാത്രക്കാർക്ക് രക്ഷകനായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
ലഹരിപദാർത്ഥങ്ങൾ പിടിച്ചെടുത്ത് നഗരസഭ
പൊലീസിനോ ആഭ്യന്തര വകുപ്പിനോ ഇഡി റെയ്ഡ് സംബന്ധിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല’; രമേശ് ചെന്നിത്തല
നഗരത്തിൽ മാലിന്യ സംസ്‌കരണ പ്ലാൻ്റുകൾ സ്ഥാപിക്കും : മന്ത്രി കെ. മുരളിധരൻ
ഓൺലൈൻ മാധ്യമ പ്രവർത്തകരെ ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്തണം.; ജെ.എം.എ (JMA) മുഖ്യമന്ത്രിക്ക് നിവേദനം നൽകി
വകുപ്പ് വിഭജനത്തിൽ വിജ്ഞാപനമായി; സണ്ണി ജോസഫിന് വൈദ്യുതി, മുരളീധരന് ആരോഗ്യവും
സ്പീക്കർ എ എൻ ഷംസീർ പദവിയൊഴിഞ്ഞു
മുൻ പ്രധാനമന്ത്രി ശ്രീ. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം.21-05-2026

വഴിക്കടവ് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം; ഗൂഢാലോചനയുണ്ടെങ്കില്‍ മന്ത്രി തെളിയിക്കണം: സണ്ണി ജോസഫ്

നിലമ്പൂര്‍ വഴിക്കടവ് വെള്ളക്കെട്ടയില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുവെന്ന മന്ത്രി എ കെ ശശീന്ദ്രന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. വനം മന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതമെന്നും ക്രൂരതയെന്നും മനുഷ്യത്വ രഹിതമെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. മന്ത്രി അത് തെളിയിക്കാന്‍ താന്‍ ആവശ്യപ്പെടുകയാണെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ഒത്തുകളി നടന്നു, ബിഹാറിലും അത്തരം ഒത്തുകളി നടക്കുമെന്ന മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ക്രമക്കേട് ആരോപണം വീണ്ടും ഉയര്‍ത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജനാധിപത്യത്തെ എങ്ങനെ അട്ടിമറിക്കാമെന്നതിന്റെ തെളിവായിരുന്നു മഹാരാഷ്ട്ര തെരഞ്ഞെടുപ്പെന്നും ബിജെപി തോല്‍ക്കാന്‍ സാധ്യതയുളള ഇടങ്ങളിലെല്ലാം ഒത്തുകളി നടക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലും അത്തരം ഒത്തുകളി നടക്കുമെന്നും രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശമുളളത്. എങ്ങനെയാണ് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് അട്ടിമറി നടന്നതെന്ന് കണക്കുകള്‍ രാഹുല്‍ ഗാന്ധി നിരത്തുന്നുണ്ട്. […]

മന്ത്രി പി പ്രസാദിന്റെ വീടിനു മുന്നില്‍ ബിജെപി പ്രതിഷേധം:

ആലപ്പുഴ: ഭാരതാംബ വിവാദത്തിൽ മന്ത്രി പി പ്രസാദിനെതിരെ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ. മന്ത്രിയുടെ വീടിന് മുന്നിൽ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ച് വിളക്കുകൊളുത്താൻ ബിജെപി പ്രവർത്തകർ ശ്രമിച്ചു. എന്നാൽ സിപിഐ പ്രവർത്തകർ സംഘടിച്ചെത്തിയതോടെ പ്രദേശത്ത് സംഘർഷ സാഹചര്യം രൂപപ്പെടുകയായിരുന്നു. പ്രദേശത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരിക്കുകയാണ്. അതേസമയം, രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടിയിൽ നിന്ന് കൃഷിമന്ത്രി പി പ്രസാദ് വിട്ടുനിന്നതുമായി ബന്ധപ്പെട്ട് കൃഷി മന്ത്രിയുടെ ഓഫീസ് രാജ്ഭവന് അയച്ച കത്ത് പുറത്തുവന്നിട്ടുണ്ട്. പരിപാടിയുടെ മിനിട്‌സിൽ മാറ്റം വരുത്തിയതുകൊണ്ടാണ് പരിപാടി […]

രാജ്യത്തിന്റെ ഭരണഘടന അംഗീകരിക്കാത്ത ചിഹ്നങ്ങളുടെ മുമ്പില്‍ പോയി വിളക്ക് കത്തിക്കാന്‍ ഇടതുപക്ഷ മന്ത്രിമാരെ കിട്ടില്ലെന്ന് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ :

രാജ്യത്തിന്റെ ഭരണഘടന അംഗീകരിക്കാത്ത ചിഹ്നങ്ങളുടെ മുമ്പില്‍ പോയി വിളക്ക് കത്തിക്കാന്‍ ഇടതുപക്ഷ മന്ത്രിമാരെ കിട്ടില്ലെന്ന് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അഭിപ്രായപ്പെട്ടു. ഗവര്‍ണറെ സംസ്ഥാന സര്‍ക്കാര്‍ ബഹുമാനിക്കുന്നത് ഗവര്‍ണര്‍ ഭരണഘടനയുടെ ഭാഗമായതുകൊണ്ടാണെന്നും ആ ഗവര്‍ണര്‍ ഭരണഘടന തന്നെ ഉയര്‍ത്തിപ്പിടിച്ചു മുന്നോട്ട് പോകണം. എന്നാലാണ് ഭരണഘടന ആവശ്യപ്പെടുന്ന ബഹുമാനം ലഭിക്കുകയുള്ളുവെന്നും മന്ത്രി കെ രാജന്‍ അഭിപ്രായപ്പെട്ടു ആർ എസ് എസിന്റെ ചിഹ്നങ്ങളെ രാഷ്ട്ര ചിഹ്നം ആക്കി മാറ്റാനുള്ള ബോധപൂർവമായി ഇടപെടൽ നടക്കുന്നുണ്ട്. അതിന്റെ രാഷ്ട്രീയ പരീക്ഷണ […]

പി.വി.അൻവർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

മലപ്പുറം: തൃണമൂൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി പി വി അൻവർ നൽകിയ നാമനിർ‌ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. തൃണമൂൽ കോൺ​ഗ്രസ് പശ്ചിമ ബം​ഗാളിൽ രജിസ്റ്റർ ചെയ്ത സംസ്ഥാന പാർട്ടിയായതിനാലാണ് തൃണമൂൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ അൻവർ നൽകിയ നാമനിർദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി അൻവർ നൽകിയ നാമനിർദ്ദേശ പത്രിക നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചിരുന്നു. അതിനാൽ തന്നെ അൻവറിന് സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് നിലമ്പൂരിൽ മത്സരിക്കാൻ കഴിയുക. പിണറായിസത്തിനെതിരായാണ് പോരാട്ടം. തനിക്കൊപ്പം നിലമ്പൂരുകാർ എന്നും […]

നിലമ്പൂരിൽ 12 സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

പി.വി. അൻവറിന് 52 കോടിയുടെ ആസ്തി, എം. സ്വരാജിന്റെ കൈവശം 13 ലക്ഷം; സ്ഥാനാർഥികളുടെ സ്വത്തുവിവരങ്ങൾനിലമ്പൂരിൽ 12 സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പി.വി. അൻവറിന് 52 കോടിയോളം രൂപയുടെ ആസ്തിയുണ്ട്, കൂടാതെ 20 കോടി രൂപയുടെ ബാധ്യതയുമുണ്ട്.സിപിഐഎം സ്ഥാനാർത്ഥിയായ എം. സ്വരാജിന് 13 ലക്ഷം രൂപ കൈവശമുണ്ട്.അദ്ദേഹത്തിന് 9 ലക്ഷം രൂപയുടെ ബാധ്യതയും, ക്രിമിനൽ കേസുകളും നിലവിലുണ്ട്. യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് 8 കോടിയോളം രൂപയുടെ ആസ്തിയും, 72 ലക്ഷം രൂപയുടെ ബാധ്യതയുമുണ്ട്..അദ്ദേഹത്തിന് എതിരായും […]

എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ, സിപിഐ സംസ്ഥാന അസി.സെക്രട്ടറി പി.പി.സുനീർ എന്നിവർ സ്വരാജിനൊപ്പമുണ്ടായിരുന്നു. എൽഡിഎഫ് പ്രവർത്തകർക്കൊപ്പം പ്രകടനമായി എത്തിയാണ് എം സ്വരാജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായ വാഹന പര്യടനം തുടരുകയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എം സ്വരാജ് എത്തിയത്. ഇന്നത്തെ വാഹന പര്യടനം രാവിലെ 8ന് നിലമ്പൂർ കോവിലകത്തുമുറിയിൽ […]

നിലമ്പൂരിൽ പോര് മുറുകി; എം സ്വരാജും അൻവറും മോഹൻ ജോർജും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ മത്സരചിത്രം തെളിഞ്ഞതോടെ മൂന്ന് മുന്നണികളും പി വി അൻവറിൻ്റെ തൃണമൂൽ കോൺ​ഗ്രസും കളംനിറയുന്നു. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് നാമനിർദ്ദേശ പത്രിക സമർപ്പിച്ച് പ്രചാരണപ്രവർ‌ത്തനങ്ങൾക്ക് ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജും എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജും തൃണമൂൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി പി വി അൻവറും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് നടക്കും. ഇന്ന് […]

പി.വി.അന്‍വർ നിലമ്പൂരില്‍ സ്ഥാനാര്‍ഥി; ഔദ്യോഗക പ്രഖ്യാപനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്

നിലമ്പൂരിൽ പിവി അൻവറിനെ സ്ഥാനാര്‍ഥിയായി ഔദ്യോ​ഗകമായി പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. നിലമ്പൂരില്‍ മല്‍സരിക്കുമെന്ന് പി.വി.അന്‍വര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. നാളെ നാമ‌നിര്‍ദേശപത്രിക സമര്‍പ്പിക്കും.‌‌ മുൻ എംഎൽഎയ്ക്ക് വീണ്ടും മത്സരിക്കാൻ സമർപ്പിക്കേണ്ട രേഖയായ ബാധ്യത രഹിത സർട്ടിഫിക്കറ്റ് നിയമസഭ സെക്രട്ടറിയേറ്റിൽ നിന്നും അൻവർ കൈപ്പറ്റിയിട്ടുണ്ട്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും വിഡി സതീശൻ നയിക്കുന്ന യുഡിഎഫിലേക്കില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം പിവി അൻവർ പ്രതികരിച്ചിരുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാൽ തന്റെ കയ്യിൽ അതിനുള്ള പണമില്ലെന്നുമായിരുന്നു അൻവർ പറഞ്ഞിരുന്നത്. എന്നാൽ വൈകുന്നേരത്തോടെ […]

രാഹുൽ മാങ്കൂട്ടത്തിൽ ഇന്നലെ വീട്ടിൽ വന്നു, സൗഹൃദപരമായി സംസാരിച്ചുവെന്നും പി.വി അൻവർ

രാഹുൽ മാങ്കൂട്ടത്തിൽ തന്റെ വീട്ടിലെത്തിയെന്നും കൂടിക്കാഴ്ച്ച സൗഹൃദപരമായിരുന്നുവെന്നും പി.വി. അൻവർ. “ഇന്നലെ രാഹുൽ വീട്ടിൽ വന്നു, കാത്തിരിക്കണമെന്ന് പറഞ്ഞു. പിണറായിസത്തിന്റെ ഇരയാണ് രാഹുൽ. കൂടിക്കാഴ്ച സൗഹൃദപരമായിരുന്നു”, എന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അൻവർ.ഹരിത എംഎൽഎയുടെ പ്രവർത്തനമാണ് മലയോര മേഖലയിൽ യുഡിഎഫിനെ തകർത്തത്. യുഡിഎഫ് അസോസിയേറ്റഡ് മെമ്പറെന്ന നിലയിൽ ആ ചർച്ചയിൽ വിശ്വാസം ഉണ്ടായിരുന്നു. ആ ഉത്തരവാദിത്വം വി.ഡി. സതീശൻ നടപ്പാക്കിയില്ല. അതു നീട്ടിക്കൊണ്ടുപോയി. മര്യാദപോലും കാണിച്ചില്ലെന്നും അൻവർ കുറ്റപ്പെടുത്തി. ആര്യാടൻ ഷൗക്കത്ത് ജയിക്കില്ലെന്ന് […]

Back To Top
onwin