Flash Story
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ
108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.
ഓപ്പറേഷന്‍ തൂഫാന്‍:ഇതുവരെ അറസ്റ്റിലായത് 11363 പേര്‍
ഭൂമിയിലെ ദൃശ്യവിസ്മയമാണ് കുട്ടികൾ: സാഹിത്യകാരൻ വൈശാഖൻ
നാന്ദേഡിലെ അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി
ഒന്നിച്ചോണം മാവേലിക്കൊപ്പം ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സ്കിൽ സെപ്റ്റംബർ 12 ന്
നാഷണൽ ഗുഡ് ലാബറട്ടറി പ്രാക്ടീസസ് ശിൽപശാല’യ്ക്ക് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ആതിഥേയത്വം വഹിച്ചു

അമ്മയുടെ ഉദരത്തിൽ നിന്ന് വെറും പത്ത് ശതമാനം മാത്രം വികാസം പ്രാപിച്ച് പുറത്തുവരുന്ന മനുഷ്യക്കുഞ്ഞ്, ദീർഘമായ ശൈശവത്തിലൂടെ ഏറ്റവും കൂടുതൽ വിവരശേഖരണം നടത്തി, പ്രായം വർധിക്കുന്തോറും കൂടുതൽ അറിവ് നേടി അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന കുട്ടികളാണ് ലോകത്തിലെ ഏറ്റവും വലിയ വിസ്മയമെന്ന് പ്രശസ്ത സാഹിത്യകാരൻ വൈശാഖൻ അഭിപ്രായപ്പെട്ടു.കുട്ടികളെ ഒരിക്കലും പരസ്പരം താരതമ്യം ചെയ്യരുത്. അത്രത്തോളം വ്യത്യസ്തമായ വ്യക്തിത്വവും സവിശേഷതകളുമുള്ളവരാണ് ഓരോ കുട്ടിയും.അക്ഷരങ്ങളെ ആത്മാവിലേറ്റിയ ബാല-കൗമാര സാഹിത്യ പ്രതിഭകൾക്കായി കേരള സംസ്ഥാന ശിശുക്ഷേമ സമിതി സെപ്റ്റംബർ 12, 13 തീയതികളിലായി തൃശൂർ ജവഹർ ബാലഭവനിൽ സംഘടിപ്പിക്കുന്ന യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം കുട്ടി എഴുത്തുകാരുടെ സംസ്ഥാനതല സംഗമം *”ലിറ്റിൽ റൈറ്റേഴ്സ് മീറ്റ്”* ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പഴയ ലോകത്ത് നേരിൽ കാണുന്നതും അല്ലാത്തതും യാഥാർത്ഥ്യങ്ങളായിരുന്നു. ഇന്ന് കുട്ടികൾ യാഥാർത്ഥ്യത്തെ നേരിൽ കാണുന്നു. എഴുത്ത് എന്നത് സാങ്കൽപ്പിക യാഥാർത്ഥ്യമാണ്. ഭാവനയും നിരന്തരമായ സാമൂഹിക നിരീക്ഷണവും ബാല-കൗമാര എഴുത്തുകാർ സ്വായത്തമാക്കണമെന്ന് വൈശാഖൻ കുട്ടികളോട് ഉപദേശിച്ചു.ദൃശ്യവിസ്മയങ്ങൾ ഭാവനാശേഷിയുള്ള കുട്ടികളിലൂടെയാണ് വിടരുന്നത്. പരന്ന വായന വേണം. വായന എന്നത് ഉൽപ്പാദനമാണ്, അതായത് സൃഷ്ടിക്കലാണ്. വായിച്ചാൽ മാത്രമേ ഭാവന വികസിക്കൂ. മറ്റൊരു കൂട്ടുകാരന്റെ കണ്ണീർ തുടയ്ക്കുന്നതാണ് മനുഷ്യത്വം. മറ്റുള്ളവരുടെ വേദന തിരിച്ചറിയുമ്പോഴാണ് നാം മനുഷ്യരാകുന്നത്.എഴുത്തിൽ കൃത്രിമ വാചകങ്ങൾ ഉണ്ടാക്കേണ്ടതില്ല. നേരിൽ കാണുന്നത് എഴുതിയാൽ മതി. കാഴ്ചകൾ കൊണ്ട് മാത്രം ഭാവന വികസിക്കില്ല, നിരീക്ഷണങ്ങളിലൂടെയാണ് വികസിക്കുന്നത്. നല്ല സാഹിത്യകൃതികളിൽ മനുഷ്യജീവനുകൾ ഉണ്ടാകും. എഴുത്തുകാർക്ക് കനിവും എളിമയും നിർബന്ധമായും ഉണ്ടായിരിക്കണം. ഹൃദയം കൊണ്ട് കാണുകയും കേൾക്കുകയും വേണം. അനുഭവങ്ങളെ താൻ എത്രമാത്രം വ്യത്യസ്തമായി സ്വീകരിക്കുന്നുവെന്നുള്ളതാണ് എഴുത്തുകാരന് കഥയും കവിതയുമായി മാറുന്നത്.ഉദ്ഘാടന സമ്മേളനത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ ജി.എൽ. അരുൺ ഗോപി അദ്ധ്യക്ഷനായിരുന്നു സംസ്ഥാന ട്രഷറർ കെ. ജയപാൽ സ്വാഗതം പറഞ്ഞു.എഴുത്തുകാരൻ അശോകൻ ചരുവിൽ നാടകാചാര്യൻ പി. ഗംഗാധരൻ, സമിതി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി മീരാ ദർശക്, എക്സിക്യൂട്ടിവ് അംഗം എം.കെ. പശുപതി മാസ്റ്റർ എന്നിവർ പങ്കെടുത്തു. തൃശൂർ ജില്ലാ സമിതി സെക്രട്ടറി പി.കെ. വിജയൻ നന്ദിപറഞ്ഞു.*അകക്കണ്ണിന്റെ കാഴ്ചയിലെ പ്രകാശബിന്ദു*ഉദ്ഘാടന ചടങ്ങിൽ ഹൃദയസ്പർശിയായ ഒരു പ്രകാശനവും നടന്നു. അകക്കണ്ണിന്റെ കാഴ്ചയിലൂടെ മാത്രം തന്റെ *”ഓലക്കുട”* എന്ന ആദ്യ കവിതാസമാഹാരം എഴുതി ക്യാമ്പിൽ പങ്കെടുക്കുന്ന, കോഴിക്കോട് ഫറോക്ക് സ്വദേശിനിയും മലപ്പുറം ചേലേമ്പ്ര എ.എം.എം.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിനിയും 2022-ലെ കേരള സർക്കാരിന്റെ ഉജ്ജ്വല ബാല്യ പുരസ്കാര ജേതാവുമായ *ലക്ഷ്മി പ്രസൂൺന്റെ* രണ്ടാമത്തെ പുസ്തകമായ *”അന്ധകാരത്തിലെ പ്രകാശബിന്ദു”*വിന്റെ കവർ പേജ് എഴുത്തുകാരായ വൈശാഖനും അശോകൻ ചരുവിലും ചേർന്ന് പ്രകാശനം ചെയ്തു.ക്യാമ്പിന്റെ ആദ്യ ദിനമായ ശനിയാഴ്ച വിവിധ സാഹിത്യ വിഷയങ്ങളിലും കുട്ടികളുമായുള്ള സംവാദങ്ങളും നടന്നു. കഥയെഴുത്തിലെ കൗതുക ലോകം _ അശോകൻ ചരുവിൽ, ഭാഷയും ഭാവനയും- ആലങ്കോട് ലീലാകൃഷ്ണൻ, വായനയും എഴുത്തും -പി.എം. നാരായണൻ മാസ്റ്റർ, സാഹിത്യ സംവാദത്തിൽ ഡോ. സി. രാവുണ്ണി, സി.ആർ. ദാസ്, ഡോ. എം.എൻ. വിനയകുമാർ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ബാലകൃഷ്ണൻ അഞ്ചത്ത്, പി.കെ. ഭാരതൻ, അനിൽ പരക്കാട് എന്നിവർ പങ്കെടുത്തു. വൈകുന്നേരം കുട്ടികളുടെ കലാസന്ധ്യയും സംഘടിപ്പിച്ചു.സമാപന ദിവസമായ ഞായറാഴ്ച രാവിലെ വാക്കു വരുന്ന വഴികൾ-ഡോ. ബിലു പത്മിനി നാരായണൻ, ഫ്രൂഫ് റീഡിംഗ് പ്രസിദ്ധീകരണം- സനിത അനൂപ്, കഥ പറയും വഴികൾ -പി.വി. ഷാജികുമാർ എന്നിവർ ക്ലാസെടുക്കും. ഉച്ചതിരിഞ്ഞ് നടക്കുന്ന സമാപന സമ്മേളനത്തിലും സമ്മാനദാന ചടങ്ങിലും രാജൻ ജെ. പല്ലൻ എം.എൽ.എ, തൃശൂർ മേയർ ഡോ. നിജി ജസ്റ്റിൻ എന്നിവർ പങ്കെടുക്കും.സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി സ്വന്തമായി പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ച 35 കുട്ടികളാണ് രണ്ട് ദിവസത്തെ ലിറ്റിൽ റൈറ്റേഴ്സ് മീറ്റിൽ പങ്കെടുക്കുന്നത്. എം.കെ. പശുപതിയാണ് ക്യാമ്പ് ഡയറക്ടർ.രണ്ട് ദിവസത്തെ ക്യാമ്പിൽ അംഗങ്ങൾ രചിക്കുന്ന കുറിപ്പുകളും സർഗ്ഗസൃഷ്ടികളും ക്രോഡീകരിച്ച് സംസ്ഥാന ശിശുക്ഷേമ സമിതി പുസ്തകമാക്കി പ്രസിദ്ധീകരിക്കുമെന്ന് ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി അറിയിച്ചു.(ഒപ്പ്)*പി. ശശിധരൻ**പി.എ ടു ജനറൽ സെക്രട്ടറി**9847464613*രണ്ട് ഫോട്ടോകളുടെഅടി കറിപ്പ്1. സംസ്ഥാന ശിശുക്ഷേമ സമിതി തൃശൂർ ജവഹർ ബാലഭവനിൽ സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ “ലിറ്റിൽ റൈറ്റേഴ്സ് മീറ്റ്” ബാല-കൗമാര സാഹിത്യ പ്രതിഭാ സംഗമത്തിൻ്റെ ഉദ്ഘാടനം സാഹിത്യകാരൻ വൈശാഖൻ ഉദ്ഘാടനം ചെയ്യുന്നു. നാടകാചര്യൻ പി.ഗംഗാധരൻ , സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ ജി. എൽ. അരുൺ ഗോപി,ട്രഷറർ കെ. ജയപാൽ, ക്യാമ്പ് ഡയറക്ടർ എം. കെ. പശുപതി എന്നിവർ സമീപം.2. സംസ്ഥാന ശിശുക്ഷേമ സമിതി രണ്ടു ദിവസമായി തൃശൂർ ജവഹർ ബാലഭവനിൽ സംഘടിപ്പിക്കുന്ന “ലിറ്റിൽ റൈറ്റേഴ്സ് മീറ്റ്” ബാല-കൗമാര സാഹിത്യ പ്രതിഭാ സംഗമത്തിൽ പങ്കെടുക്കുന്ന 2022-ലെ സർക്കാരിൻ്റെ ഉജ്‌ജല ബാല്യ പുരസ്‌കാര ജേതാവും കാഴ്ച പരിമിതിയുമുള്ള കോഴിക്കോട് സ്വദേശിനിയായ ലക്ഷ്മി പ്രസൂൺ -ൻ്റെ രണ്ടാമത്തെ പുസ്തകമായ അന്ധകാരത്തിലെ പ്രകാശ ബിന്ദു എന്ന പുസ്തകത്തിൻ്റെ കവർ പേജ് എഴുത്തുകാരായ വൈശാഖനും അശോകൻ ചരുവിലും ചേർന്ന് പ്രകാശനം ചെയ്യുന്നു. ലക്ഷ്മിപ്രസൂൺ ,സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി, നാടക പ്രവർത്തകൻ പി.ഗംഗാധരൻ,ട്രഷറർ കെ.ജയപാൽ, ജോയിൻ്റ് സെക്രട്ടറി മീരാദർശക് ക്യാമ്പ് ഡയറക്ടർ എം. കെ പശുപതി എന്നിവർ സമീപം.

Back To Top
onwin