Flash Story
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ
ദുബൈ വിമാനത്താവളം അടച്ചു; എല്ലാ സര്‍വീസുകളും നിർത്തിവച്ചെന്ന് അറിയിപ്പ്
ആര്യവൈദ്യഫാർമസി സ്ഥാപകൻ രാമവാരിയരുടെ മകൾ കസ്തൂരി വീട്ടിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് നിഗമനം
സ്വപ്നപദ്ധതിക്ക് തുടക്കം; വയനാട് തുരങ്കപാതയുടെ പാറതുരക്കൽ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു
വീണ്ടും സഞ്ജു,ബെത്തലിൻ്റെ പോരാട്ടവീര്യത്തിനും കയ്യടി;ഇംഗ്ലണ്ട് കടന്ന് ഇന്ത്യ T20 ലോകകപ്പ് ഫൈനലിൽ

ഐപിഎൽ ഒന്നാം ക്വാളിഫയർ; തുല്യ ശക്തികളായ പഞ്ചാബ് കിങ്‌സും ആർ.സി ബെംഗളൂരുവും ഇന്നു രാത്രി ഏറ്റുമുട്ടുന്നു

ഐപിഎല്ലിലെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കാവുന്ന ക്വാളിഫയർ ഒന്നിൽ ശക്തരായ പഞ്ചാബ് കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഇന്നു രാത്രി 7.30ന് മാറ്റുരയ്ക്കും. ജയിക്കുന്ന ടീം ഫൈനലിൽ കടക്കും. തോൽക്കുന്ന ടീം ക്വാളിഫയർ രണ്ടിൽ കളിക്കേണ്ടിവരും. സീസണിൽ ഇരുടീമുകളും കളിച്ചപ്പോൾ ഓരോ ജയം വീതമായിരുന്നു ഫലം. ഒത്തൊരുമയോടെ കളിക്കുന്ന ടീമാണ് പഞ്ചാബ് കിങ്‌സ്. മുന്നിൽനിന്ന് നയിക്കുന്ന ശ്രേയസ് അയ്യരാണ് ടീമിന്റെ ക്യാപ്റ്റൻ. 514 റൺസാണ് മറുനാടൻ മലയാളിതാരം സീസണിൽ നേടിയത്. അഞ്ച് അർധസെഞ്ചുറികളും ക്രെഡിറ്റിലുണ്ട്. ബാറ്റിങ് മികവിനൊപ്പം നായകനെന്ന […]

ഡോണാൾഡ് ട്രംപിൻ്റെ നയങ്ങളെ വിമർശിച്ച് എലോൺ മസ്ക്; കാര്യക്ഷമതാ വകുപ്പിന്‍റെ മേധാവി സ്ഥാനം രാജിവെച്ചു

വാഷിങ്ടണ്‍: ട്രംപ് ഭരണകൂടത്തിലെ കാര്യക്ഷമതാ വകുപ്പിന്‍റെ മേധാവി (DOGE) എന്ന സ്ഥാനത്ത് നിന്ന് എലോണ്‍ മസ്ക് പടിയിറങ്ങുന്നു. ട്രംപിന്റെ ഉന്നത ഉപദേഷ്ടാവ് എന്ന സ്ഥാനത്ത് നിന്നാണ് പുറത്തുപോകുന്നത്. കാര്യക്ഷമതാ വകുപ്പിലെ പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിലുള്ള തന്റെ കാലാവധി അവസാനിക്കുമ്പോൾ പ്രസിഡന്റ് ട്രംപിന് നന്ദി എന്നാണ് മസ്ക് സമൂഹ മാധ്യമമായ എക്സിൽ കുറിച്ചത്. “ഒരു പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ എന്‍റെ ഷെഡ്യൂള്‍ ചെയ്ത സമയം അവസാനിക്കുമ്പോള്‍, ചെലവുകള്‍ കുറയ്ക്കാന്‍ അവസരം നല്‍കിയതിന് പ്രസിഡന്‍റിന് […]

കൂരിയാട് നിര്‍മാണത്തിലിരുന്ന ദേശീയ പാത വീണ്ടും തകര്‍ന്നു

തിരൂരങ്ങാടി: മലപ്പുറം കൂരിയാട് നിര്‍മാണത്തിലിരുന്ന ദേശീയ പാത വീണ്ടും തകര്‍ന്നു. ആറുവരിപ്പാതയുടെ പാര്‍ശ്വഭിത്തി ഇടിഞ്ഞ് സര്‍വീസ് റോഡിലേക്ക് വീണു. നേരത്തെ തകര്‍ന്ന ഭാഗത്തിന് ഏതാനുംമീറ്ററുകള്‍ക്ക് സമീപമാണ് പുതിയ തകര്‍ച്ചയും. ആറുവരിപ്പാത ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് നേരത്തെ തന്നെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരുന്നു. അതേസമയം, കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ കമ്പനികള്‍ക്കുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് കൈമാറി. ഇടിഞ്ഞ ഭാഗത്തെ റോഡ് പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്നാണ് വിദഗ്ധ സമിതിയുടെ ശുപാര്‍ശ. കൂരിയാട് […]

രാജ്യമാകെ കൊവിഡ് കേസുകൾ വർധിക്കുന്നു; നിരീക്ഷണം ശക്തമാക്കി കേന്ദ്രസർക്കാർ

വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്രസർക്കാർ. സംസ്ഥാനങ്ങളിൽ മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും കൊവിഡ് കേസുകൾ ഉയരുന്നതായി റിപ്പോർട്ടുകളുണ്ടെങ്കിലും കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ കണക്കുകൾ ഡാഷ് ബോർഡിൽ ഉൾപ്പെടുത്തിയിട്ടില്ല. തിങ്കളാഴ്ച വരെയുള്ള കണക്കുകൾ മാത്രമണ് ഡാഷ് ബോർഡിൽ ചേർത്തിട്ടുള്ളത്. രാജ്യത്താകെയുള്ള രോഗ വ്യാപനം സംബന്ധിച്ച പുതിയ കണക്ക് മന്ത്രാലയം ഇന്ന് പുറത്തുവിട്ടേക്കും. കേരളം കൂടാതെ മഹാരാഷ്ട്ര, കർണാടക, ഹരിയാന, പഞ്ചാബ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പുതിയ കേസുകൾ […]

നിലമ്പൂരില്‍ പിവി അന്‍വര്‍ ഒറ്റയ്ക്ക് മത്സരിക്കുമോ എന്ന തീരുമാനം തൃണമൂല്‍ കോണ്‍ഗ്രസ് യോഗത്തിനുശേഷം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പിവി അന്‍വര്‍ ഒറ്റയ്ക്ക് മത്സരിക്കുമോ എന്ന കാര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് യോഗത്തിനുശേഷം തീരുമാനം. പിവി അന്‍വര്‍ ഇന്നലെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി കൂടിക്കാഴ്ചക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. അതിനാല്‍ അന്‍വറിന്റെ ഇനിയുള്ള തീരുമാനം നിര്‍ണായകമാണ്. നാളെ വൈകിട്ടോടെ നിലമ്പൂരിലെ സ്ഥാനാര്‍ഥികളുടെ ചിത്രം തെളിയും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. എന്‍ഡിഎ മുന്നണിയില്‍ ബിഡിജെഎസ് മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ചര്‍ച്ചകള്‍ക്കിടെ നിലമ്പൂരില്‍ പിവി അന്‍വറിനായി പോസ്റ്ററുകള്‍. പി വി […]

സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ്

28.05.2025സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ജി. കൃഷ്ണകുമാർ ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും, തിരുവനന്തപുരം ഐബി യൂണിറ്റിലെ ഉദ്യോഗസ്ഥരും, തിരുവനന്തപുരം എക്സൈസ് സർക്കിൾ പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ ചാക്ക ഐടിഐക്ക് സമീപം വീടിന്റെ ഹാൾമുറിയിലും, ശുചി മുറിയിലും നിർമ്മിച്ചിരുന്ന രഹസ്യ അറകൾക്കുള്ളിൽ നിന്നും 12 കിലോഗ്രാം കഞ്ചാവും 2 ഗ്രാം MDMA യും കണ്ടെടുത്ത് നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ ഹനീഫ് ഖാൻ എന്നയാളെ പിടികൂടിയിട്ടുള്ളതാണ്. ഹാൾമുറിയുടെ […]

മക്കിമലഭൂപ്രശ്‌നം പരിഹരിച്ചു; എഴുന്നൂറോളം കുടുംബങ്ങള്‍ക്ക് ഉത്തരവിലൂടെ പ്രയോജനം ലഭിക്കും : റവന്യൂ മന്ത്രി കെ രാജന്‍

വയനാട് : വയനാട് ജില്ലയിലെ തവിഞ്ഞാല്‍ വില്ലേജിലെ മക്കിമല പ്രദേശത്ത് പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഭൂപ്രശ്‌നം പരിഹരിച്ചതായി റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. പ്രദേശത്ത് ഭൂമി കൈവശം വെച്ച് വരുന്ന എഴുന്നൂറോളം കുടുംബങ്ങള്‍ക്ക് ഇത് സംബന്ധിച്ച സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലൂടെ പ്രയോജനം ലഭിക്കുമെന്ന് റവന്യൂ മന്ത്രി അറിയിച്ചു.1970 കളിലാണ് മക്കിമലയിലെ ഭൂപ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. 1964-71 കാലഘട്ടത്തില്‍ പട്ടാളക്കാര്‍ക്കുള്‍പ്പെടെ 391 പേര്‍ക്ക് ആയിരത്തോളം ഏക്കര്‍ ഭൂമി ഈ പ്രദേശത്ത് പതിച്ചു നല്‍കിയിരുന്നു. എന്നാല്‍ പട്ടയം ലഭിച്ചിട്ടും നാട്ടുകാരല്ലാത്ത പട്ടക്കാരുള്‍പ്പെടെ […]

കേരള തീരത്തെ കപ്പല്‍ അപകടം: വിദഗ്ധരുടെ യോഗം ചേര്‍ന്നു; പ്ലാസ്റ്റിക് തരികള്‍ നീക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ചു

കേരളതീരത്ത് അപകടത്തില്‍പെട്ട MSC ELSA 3 എന്ന കപ്പലിലെ കെമിക്കലുകളുടെ കൈകാര്യം ചെയ്യല്‍, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചതനുസരിച്ച് വിദഗ്ധരുടെ യോഗം ചേര്‍ന്നു. ഈ വിഷയത്തില്‍ ആഗോള രംഗത്ത് അറിയപ്പെടുന്ന വിദഗ്ദ്ധൻ ഡോ. മുരളി തുമ്മാരുകുടി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ എന്നിവരും ആഗോള തലത്തിലെ വിദഗ്ധരും കേരള സര്‍ക്കാരില്‍ കപ്പല്‍ അപകടം കൈകാര്യം ചെയ്യുന്ന വകുപ്പുകളും ചേര്‍ന്നായിരുന്നു യോഗം. ഡോ. ഒലോഫ് ലൈഡൻ (മുൻ പ്രൊഫെസർ, വേൾഡ് മറീടൈം […]

മുനമ്പം വഖഫ് ഭൂമി തർക്കം: ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമ്മീഷൻ സർക്കാരിന് അന്തിമ റിപ്പോർട്ട്‌ സമർപ്പിച്ചു

തിരുവനന്തപുരം:മുനമ്പം വഖഫ് ഭൂമി തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമ്മീഷൻ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട്സമർപ്പിച്ചു. മുനമ്പത്ത് നിന്ന് ജനങ്ങളെ മറ്റെവിടേക്കെങ്കിലും പുനരധിവസിപ്പിക്കുക അസാധ്യമാണെന്നും അവരെ മുനമ്പത്ത് നിലനിര്‍ത്തണമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നതായി അറിയുന്നു. ദേശീയ തലത്തില്‍ വരെ ചര്‍ച്ച ചെയ്യപ്പെട്ട മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തില്‍ നിര്‍ണായക ശിപാര്‍ശകളാണ് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ഹൈക്കോടതി ജസ്റ്റിസ് ആയിരുന്ന സി […]

വി ഡി സതീശന്‍ ചെളി വാരിയെറിഞ്ഞ് ദയാവധത്തിന് വിട്ടുവെന്ന് പി വി അന്‍വര്‍

നിലമ്പൂര്‍: കോണ്‍ഗ്രസില്‍ നിന്നുണ്ടായ അവഗണനകള്‍ എണ്ണിപ്പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും നിലമ്പൂര്‍ മുന്‍ എംഎല്‍എുമായ പി വി അന്‍വര്‍. വിഡി സതീശന്‍ ചെളി വാരിയെറിഞ്ഞ് ദയാവധത്തിന് വിട്ടുവെന്ന് പി വി അന്‍വര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ താന്‍ അധിക പ്രസംഗിയാണ്. കാല് പിടിക്കുമ്പോള്‍ മുഖത്ത് ചവിട്ടുകയാണ്. ഇനി താന്‍ കാല് പിടിക്കാനില്ല. കത്രിക പൂട്ടിട്ട് പൂട്ടാന്‍ നോക്കുകയാണ്. പ്രതിപക്ഷ നേതാവിനെ ചിലർ തെറ്റിദ്ധരിപ്പിക്കുകയാണ്. അക്കാര്യങ്ങൾ വെളിപ്പെടുത്തേണ്ടിവരും. മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് തങ്ങളും പി കെ […]

Back To Top