ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ശുഭ്‌മാൻ ഗില്ലിനെ ഇന്ത്യയുടെ പുതിയ നായകനായി തെരഞ്ഞെടുത്തപ്പോൾ റിഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞടുത്തു മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് ഉച്ചയ്ക്ക് ഒരുമണിക്ക് ചേർന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിനുശേഷം ചീഫ് സെലക്ടർ അജിത് അഗാർക്കറാണ് ടീം പ്രഖ്യാപിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ്മയും വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്. രോഹിത്തിന്റെ അഭാവത്തിൽ ടീമിനെ നയിച്ച് പരിചയമുള്ള ജസ്പ്രീത് ബുമ്രയും […]
കൊച്ചിതീരത്തു മറിഞ്ഞ ചരക്കുകപ്പലിൽ മറൈൻ ഗ്യാസ് ഓയിൽ, സൾഫർ ഫ്യൂവൽ എന്നിവ.
കൊച്ചി : കൊച്ചി തീരത്തിന് സമീപം ചരക്ക് കപ്പൽ അപകടത്തിൽപ്പെട്ടതിൻ്റെ കൂടുതൽ വിശദാംശങ്ങൾ, ലൈബീരിയൻ പതാകയുമായെത്തിയ എംഎസ്‌സി എൽസ 3 എന്ന പേരുള്ള ഫീഡർ കപ്പലാണ് അപകടത്തിൽപ്പെട്ടത്. 400ലധികം കണ്ടെയ്നറുകളാണ് കപ്പലിലുണ്ടായിരുന്നത് കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരൽ 21 പേരെയും രക്ഷപ്പെടുത്തി. മൂന്നുപേരെ കൂടി രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. മൂന്നു ജീവനക്കാർ ഇപ്പോഴും കപ്പലിലുണ്ട്. കൊച്ചി തീരത്തുനിന്ന് 30 നോട്ടികൽ മൈൽ അകലെ അറബിക്കടലിലാണ് കപ്പൽ അപകടത്തിൽപ്പെട്ടത്. കപ്പലിൻ്റെ ഒരു വശം പൂർണമായും ചെരിഞ്ഞുകിടക്കുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നു. കപ്പൽ […]
സഹസൈനികനെ രക്ഷിക്കാൻ പുഴയിലേക്ക് ചാടി ഒഴുക്കിൽപ്പെട്ട 23 കാരനായ ആർമി ഓഫീസർ മുങ്ങിമരിച്ചു
സിക്കിമിൽ സഹ സൈനികനെ രക്ഷിക്കാൻ പുഴയിലേക്ക് ചാടിയ ആർമി ഓഫീസർ മുങ്ങിമരിച്ചു. പർവതപ്രദേശത്തെ വെള്ളച്ചാട്ടത്തിൽ വീണ അഗ്‌നിവീറിനെ രക്ഷപ്പെടുത്തുന്നതിനിടെയാണ് യുവ കരസേനാ ഉദ്യോഗസ്ഥൻ മുങ്ങി മരിച്ചത്. 23 കാരനായ കരസേനാ ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് ശശാങ്ക് തിവാരിയാണ് വീരമൃത്യുവരിച്ചത്. പാലം കടക്കുന്നതിനിടെ കാൽ വഴുതി വെള്ളത്തിലേക്ക് വീണ സൈനികനെ രക്ഷിക്കാൻ ശശാങ്ക് തിവാരിയും വെള്ളച്ചാട്ടത്തിലേക്ക് ചാടുകയായിരുന്നുവെന്ന് സൈനികർ പറയുന്നു. നിസ്വാർത്ഥ സേവനം, മാതൃകാപരമായ നേതൃത്വം എന്നീ സേനയുടെ അടിസ്ഥാന മൂല്യങ്ങളുടെ യഥാർത്ഥ പ്രതിഫലനമായാണ് ലെഫ്റ്റനന്റ് ശശാങ്ക് തിവാരിയുടെ പ്രവർത്തനങ്ങളെ […]
കടലിൽ കാർഗോ വീണതോടെ തീരാദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
അറബിക്കടലിൽ അപകടത്തിൽപ്പെട്ടത് വിഴിഞ്ഞം തുറമുഖത്ത് നിന്ന് പോയ കപ്പൽ. കടലിൽ വെച്ച് കപ്പൽ പകുതിയോളം ചരിഞ്ഞാണ് അപകടം സംഭവിച്ചത്. കടലിൽ കാർഗോ വീണതോടെ തീരാദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കൊച്ചിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ പകുതി ചരിഞ്ഞത്. MSC Elsa 3 കപ്പലാണ് അറബിക്കടലിൽ വെച്ച് 28 ഡിഗ്രി ചരിഞ്ഞത്. 24 ജീവനക്കാരിൽ 9 പേർ രക്ഷാ ചങ്ങാടങ്ങളിൽ പുറത്തുകടന്നു. 15 പേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു. കപ്പൽ പൂർണ്ണമായും ചരിഞ്ഞാൽ അപകടസ്ഥിതിയിലാകുമെന്ന് നേവി […]
ഡോ.രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് പദ്ധതി:
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ധാരണപത്രം 20 ശതമാനം സ്കോളർഷിപ്പുകൾ പ്രവാസികളുടെ മക്കൾക്ക് പഠനമികവുളള കേരളീയരായ വിദ്യാർത്ഥികൾക്കായുളള രവി പിളള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് പദ്ധതിയുടെ ധാരണാപത്രം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ സാന്നിധ്യത്തിൽ ഒപ്പുവച്ചു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ പ്രമുഖ പ്രവാസി വ്യവസായിയും നോർക്ക റൂട്ട്സ് ഡയറക്ടറുമായ ഡോ. ബി. രവി പിള്ളയും നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത്,കോളശ്ശേരിയും തമ്മിൽ ധാരണാപത്രം കൈമാറി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എ. പ്രദീപ് കുമാർ, പൊളിറ്റിക്കൽ […]
മൂന്നര വയസുകാരിയുടെ മരണം : ഞെട്ടിക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് പുറത്തു വരുന്നത്.
മൂന്നര വയസുകാരിയെ ചാലക്കുടി പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ധ്യയെ ഇന്ന് പോലീസ് വിശദമായി ചോദ്യം ചെയ്യും. കുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാന്റിൽ കഴിയുന്ന പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. കുട്ടിയുടെ പീഡന വിവരം അമ്മ അറിഞ്ഞില്ലെന്ന് പറയുമ്പോഴും കുട്ടിയെ കൊല്ലാനുണ്ടായ സാഹചര്യം, ഇതിനുള്ള പ്രേരണയെന്ത് എന്ന ചോദ്യം ബാക്കിയാകുകയാണ്. സന്ധ്യയെ ഇന്നലെ ചോദ്യം ചെയ്യാൻ ആരംഭിച്ചപോൾ മാനസികമായി ഏറെ തകർന്ന നിലയിലായിരുന്നു. അച്ഛന്റെ അടുത്ത ബന്ധു കുഞ്ഞിനെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും മരിക്കുന്നതിന് തലേ ദിവസം […]
സത്യം സംസാരിക്കുന്നത് മാധ്യമങ്ങളുടെ നയമായിരിക്കണം – മന്ത്രി വീണാ ജോർജ്
സത്യം സംസാരിക്കുന്നത് മാധ്യമങ്ങളുടെ നയമായിരിക്കണം – മന്ത്രി വീണാ ജോർജ് സത്യം സംസാരിക്കുന്നത് മാധ്യമങ്ങളുടെ നയമായിരിക്കണമെന്നും നൽകിയ വാർത്ത തെറ്റായാൽ അത് തിരുത്തുവാനും തെറ്റാണെന്ന് പറയുവാനുമുള്ള ആർജ്ജവം പല മാധ്യമങ്ങൾക്കും ഇല്ലായെന്നും മാധ്യമ സാക്ഷരത അനിവാര്യമായ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 35-)o സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ‘മാധ്യമങ്ങൾ – സ്വദേശാഭിമാനി മുതൽ സോഷ്യൽ മീഡിയ വരെ’ എന്ന വിഷയത്തിൽ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. .കെപിഒഎ […]
അമ്മ പുഴയിൽ എറിഞ്ഞു കൊന്ന നാലുവയസുകാരി പീഡനത്തിന് ഇരയായി; കുഞ്ഞിന്റെ അച്ഛന്റെ സഹോദരൻ പൊലീസിനോട് കുറ്റം സമ്മതിച്ചു
അമ്മ പുഴയിൽ എറിഞ്ഞു കൊന്ന നാലുവയസുകാരി പീഡനത്തിന് ഇരയായി; കുഞ്ഞിന്റെ അച്ഛന്റെ സഹോദരൻ പൊലീസിനോട് കുറ്റം സമ്മതിച്ചു എറണാകുളത്ത് അമ്മ പുഴയിൽ എറിഞ്ഞു കൊന്ന നാലുവയസുകാരി പീഡനത്തിന് ഇരയായെന്ന കേസില്‍ പ്രതി ലൈംഗിക വൈകൃതങ്ങൾക്ക് അടിമയെന്ന് സംശയം. പ്രതിയുടെ മൊബൈലിൽ ഫോണിൽ നിന്ന് ചില വിവരങ്ങൾ ലഭിച്ചതായി പൊലീസ്. ചോദ്യം ചെയ്യിലിന്‍റെ ആദ്യ ഘട്ടത്തിൽ പ്രതി കുറ്റം സമ്മതിച്ചില്ല. തെളിവുകൾ നിരത്തി ചോദ്യം ചെയ്തപ്പോൾ ‘അബദ്ധം പറ്റി’ എന്ന് പ്രതി സമ്മതിക്കുകയായിരുന്നു. കുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയായി […]
ഓരോ അവകാശത്തിന്റെയും കടമ അംഗീകരിക്കുക
THE Y’s MEN INTERNATIONAL SOUTH WEST INDIA REGION, INDIA AREA SWIROFFICE KARUKATHRA BUILDINGS COWREESAPATTOM THIRUVANANTHAPURAM-695004, KERALA Email:swir2526@gmail.com CAVE THE GED REGIONAL PROJECT Letter NO. 001/2025-26 21-05-2025 AGE ലോകമെമ്പാടും സമൂഹത്തെ സേവിക്കുന്നതിനും YMCA യുടെ പ്രവർത്തനങ്ങളിൽ പിന്തുണയ്ക്കുന്നതിനുമായി 103 വർഷങ്ങൾക്കുമുൻപ് ആരംഭിച്ച ഒരു പ്രസ്ഥാനമാണ് വൈസ് മെൻ ഇന്റർനാഷണൽ. 1922 ൽ അമേരിക്കയിലെ ഒഹായോ സ്റ്റേറ്റിൽ ടോളിടോ YMCA യിലെ ജെഡ് പോൾവില്യം അലക്സാണ്ടറാണ് ഇതു സ്ഥാപിച്ചത് […]
പ്ലസ്ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം : തലസ്ഥാനത്ത് പ്ലസ്‌ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും വൊക്കേഷനൽ ഹയർസെക്കണ്ടറി പരീക്ഷാഫലങ്ങളും ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം മൂന്നര മുതൽ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും പരീക്ഷാഫലം ലഭ്യമാകും. 4,44,707 പേരാണ് രണ്ടാം വർഷ ഹയർസെക്കണ്ടറി പരീക്ഷയെഴുതിയത്. 26,178 പേർ വി എച്ച് എസ് ഇ പരീക്ഷയും എഴുതി. കഴിഞ്ഞ വർഷം ഹയർസെക്കണ്ടറി പരീക്ഷയിൽ 78.69 ശതമാനമായിരുന്നു വിജയം. 2012ലെ 88.08 […]
