മയക്കുമരുന്നിനെതിരെ ‘ലോകമങ്ങനെയാണ്’ ഷോർട്ട് ഫിലിമുമായി ജെസിന്ത മോറിസ്.
തിരുവനന്തപുരം മയക്കുമരുന്നിൻ്റെ പിടിയിലമരുന്ന കേരളത്തെ സംരക്ഷിക്കാൻ പദ്ധതികളുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിന് പിന്തുണയേകി ഒരു ഷോർട്ട് ഫിലിം. പ്രശസ്ത സാഹിത്യകാരിയും അഭിനേത്രിയും സംവിധായികയുമായ ജസിന്ത മോറിസ് ഒരുക്കുന്ന ‘ലോകം അങ്ങനെയാണ്’ എന്ന ഷോർട്ട് ഫിലിമാണ് മദ്യം, മയക്കുമരുന്ന് പോലുള്ള മനുഷ്യനെ ഇല്ലാതാക്കുന്ന കറുപ്പുകൾക്കെതിരെയുള്ള അവബോധവുമായി പ്രദർശനത്തിന് ഒരുങ്ങുന്നത് 2025 മേയ് 4ന് രാവിലെ 9.30 ന് പേയാട് എസ്.പി തിയേറ്ററിൽ ആദ്യ പ്രദർശനം നടക്കും പ്രദർശനം ഉദ്ഘാടനം ചെയ്യുന്നത് പ്രശസ്‌ത സാഹിത്യകാരൻ ജോർജ്ജ് ഓണക്കൂർ ആണ് സാഹിത്യകാരൻ […]
സംഗീതകാരനായ വേടനെ അറസ്റ്റ് ചെയ്ത നടപടി അനുചിതവും തിരുത്തപ്പെടേണ്ടതുമാണെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടം
കൊച്ചി: പുലിപ്പല്ലു കോര്‍ത്ത മാല ധരിച്ചതിൻ്റെ പേരില്‍ ഏഴു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റം ചുമത്തി സംഗീതകാരനായ വേടനെ അറസ്റ്റ് ചെയ്ത നടപടി അനുചിതവും തിരുത്തപ്പെടേണ്ടതുമാണെന്ന് സുനില്‍ പി ഇളയിടം. സാങ്കേതികമായി ഇക്കാര്യത്തില്‍ ന്യായം പറയാനുണ്ടാവുമെങ്കിലും ഈ നടപടി നീതിയുടെ വിശാലതാത്പര്യത്തിന് നിരക്കുന്നതല്ലെന്ന്, ഇടതു സഹയാത്രികന്‍ കൂടിയായ സുനില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പുലിനഖമാല മുതല്‍ ആനക്കൊമ്പ് വരെ കൈവശമുള്ള ധാരാളം ആളുകള്‍ നമുക്കു ചുറ്റുമുണ്ട്. അതിൻ്റെയെല്ലാം തെളിവുകള്‍ പൊതുസമൂഹത്തിനു മുന്നിലുമുണ്ട്. അതെല്ലാം ഒരു നടപടിക്കും വിധേയമാകാതെ തുടരുമ്പോഴാണ്, […]
പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ബിഎ ആളൂർ നിര്യാതനായി.
കൊച്ചി: പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ബിഎ ആളൂർ നിര്യാതനായി. വൃക്ക തകരാറിനെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാൻ എത്തിയതോടെയാണ് ബിഎ ആളൂർ എന്ന അഭിഭാഷകനെ ശ്രദ്ധിച്ചു തുടങ്ങുന്നത്. ബിജു ആന്റണി ആളൂർ എന്നാണ് മുഴുവൻ പേര്. തൃശൂർ സ്വദേശിയാണ്. തൃശൂർ സെന്റ് തോമസ് കോളേജിലായിരുന്നു പഠനം. ഗേവിന്ദച്ചാമിയുടെ കേസിൽ ഹാജരായതോടെ ആളൂരിന് വലിയ മാദ്ധ്യമശ്രദ്ധയാണ് ലഭിച്ചത്. പിന്നീട് കേരളം കണ്ട ക്രൂര ബലാത്സംഗ കേസുകളിലെ പ്രതികൾക്ക് വേണ്ടി ഹാജരാകാൻ […]
കേന്ദ്ര സര്‍ക്കാര്‍ ദേശീയ സുരക്ഷാ ഉപദേശക സമിതി (എന്‍എസ്എബി) പുനഃസംഘടിപ്പിച്ചു.(റോ) മുന്‍ മേധാവി തലവൻ.
ന്യൂഡല്‍ഹി: 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ദേശീയ സുരക്ഷാ ഉപദേശക സമിതി (എന്‍എസ്എബി) പുനഃസംഘടിപ്പിച്ചു. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെ (റോ) മുന്‍ മേധാവി അലോക് ജോഷിയെ ദേശീയ സുരക്ഷാ ഉപദേശക സമിതി തലവനായി നിയമിച്ചു. ആറ് അംഗങ്ങളെ കൂടി ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിരമിച്ച സൈനിക ഉദ്യോഗസ്ഥരായ മുന്‍ വെസ്റ്റേണ്‍ എയര്‍ കമാന്‍ഡര്‍ എയര്‍ മാര്‍ഷല്‍ പി.എം. സിന്‍ഹ, മുന്‍ സതേണ്‍ ആര്‍മി കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ എ.കെ. സിങ്, റിയര്‍ […]
പോത്തന്‍കോട് സുധീഷ് വധക്കേസില്‍ പതിനൊന്ന് പ്രതികള്‍ക്കും ജീവപര്യന്തം.
തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് വധക്കേസില്‍ പതിനൊന്ന് പ്രതികള്‍ക്കും ജീവപര്യന്തംതടവുശിക്ഷ. നെടുമങ്ങാട് എസ്.സി.എസ്.ടി. കോടതിയാണ് വിധി പ്രസ്താവിച്ചത്.പോത്തന്‍കോട് കല്ലൂര്‍ പാണന്‍വിളയില്‍ സജീവിന്റെ വീട്ടില്‍വെച്ച് സുധീഷി(32)നെ വെട്ടിക്കൊന്ന സംഭവത്തിലാണ് വിധി. സുധീഷിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കാല്‍ വെട്ടിയെടുത്ത് നഗരപ്രദക്ഷിണം നടത്തിയ സംഭവത്തിലെ 11 പ്രതികളും കുറ്റക്കാരെന്ന് ബുധനാഴ്ച കോടതി കണ്ടെത്തിയിരുന്നു. 2021 ഡിസംബര്‍ 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഈ കേസിലെ ഒന്നാം പ്രതിയായ മങ്കാട്ടുമൂല ഉണ്ണി(സുധീഷ്)യുടെ സുഹൃത്തിനെ ദേഹോപദ്രവം ചെയ്തതിലും അമ്മയെ ആക്രമിച്ചതിലുമുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചത്. […]
ഹാജിമാര്‍ക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കി
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്ജിന് പോകുന്ന മലപ്പുറം മണ്ഡലത്തിലെ ഹാജിമാര്‍ക്കുള്ള പ്രതിരോധ വാക്‌സിന്‍ മലപ്പുറം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ വെച്ച് നല്‍കി. വാക്‌സിന്‍ നല്‍കല്‍ പി. ഉബൈദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു.ആശുപത്രി സൂപ്രണ്ട് ഡോ. സി. രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ട്രെയിനിങ് ഓര്‍ഗനൈസര്‍ എ.എം അബൂബക്കര്‍, ഹെഡ് നഴ്‌സ് ഫാത്തിമ സുഹറ, മണ്ഡലത്തിലെ ട്രെയിനര്‍മാരായ ബഷീര്‍, അഹമ്മദ്, അലവി ഹാജി, റംല, റംലാബി , സഹീര്‍ , അസ്മ, എസ്.എച്ച്.ഒ […]
വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് ചടങ്ങിന് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിട്ടില്ലെന്ന വാര്‍ത്ത തള്ളി മന്ത്രി വി എന്‍ വാസവന്‍.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് ചടങ്ങിന് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിട്ടില്ലെന്ന വാര്‍ത്ത തള്ളി മന്ത്രി വി എന്‍ വാസവന്‍. പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിട്ടുണ്ടെന്നും തന്റെ ലെറ്റര്‍പാഡിലാണ് ക്ഷണക്കത്ത് നല്‍കിയതെന്നും വി എന്‍ വാസവന്‍ പറഞ്ഞു. ആരൊക്കെ പരിപാടിയില്‍ പങ്കെടുക്കണമെന്ന് തീരുമാനിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. ഇക്കാര്യത്തില്‍ ഇന്ന് തീരുമാനം അറിയാമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. ശശി തരൂര്‍ എംപിക്കും വിന്‍സെന്റ് എംഎല്‍എയ്ക്കും ക്ഷണക്കത്ത് നല്‍കിയിട്ടുണ്ട്. വിഴിഞ്ഞവുമായി ബന്ധപ്പെട്ട് എന്ത് സംഭവിച്ചാലും വിവാദങ്ങള്‍ ഉണ്ടാകാറുണ്ടെന്നും വി എന്‍ വാസവന്‍ കൂട്ടിച്ചേർത്തു. […]
റാപ്പര്‍ വേടന് പിന്തുണയുമായി പ്രമുഖർ രംഗത്ത് .
റാപ്പര്‍ വേടന് പിന്തുണയുമായി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ രംഗത്ത് . ഗീവർഗീസ് കൂറിലോസ് പിതാവ് വേടന്റെ കറുപ്പിന്റെ രാഷ്ട്രീയത്തിന് പിന്തുണ പ്രഖ്യാപിച്ച് ഫെയ്സ് ബുക്കിൽ കുറിപ്പിട്ടു. മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും അവയുടെ ശരീരഭാഗങ്ങൾക്കു പോലും ജാതിയുള്ള നാട്! വേടന്റെ “കറുപ്പിന്റെ ” രാഷ്ട്രീയത്തോടൊപ്പവും ലഹരിക്കെതിരെയും എന്റെ നിലപാട് വേടന്റെ “വെളുത്ത ദൈവങ്ങൾക്കെതിരെയുള്ള ” കലാവിപ്ലവം തുടരട്ടെ എന്നായിരുന്നു കുറിപ്പ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെ ഗായകൻ ഷാബാസ് അമനും വേടന് പിന്തുണ അറിയിച്ച് രംഗത്തെത്തി. വേടന്‍ […]
മാലയിൽ പുലിപ്പല്ല് കണ്ടെത്തിയ സംഭവം : വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി വനംവകുപ്പ്
മാലയിൽ പുലിപ്പല്ല് കണ്ടെത്തിയ സംഭവത്തിൽ റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി വനംവകുപ്പ്. കോടനാട് റേഞ്ച് ഓഫീസർ എത്തി വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് വേടനെതിരെ കേസ് എടുത്തിട്ടുള്ളത്. ഇന്നലെ രാത്രിയോടുകൂടി വേടനെ ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചിരുന്നു. വിശദമായി ചോദ്യം ചെയ്യലിൽ പുലിപ്പല്ല് നൽകിയത് രഞ്ജിത്ത് എന്നയാളാണെന്ന് വേടൻ മൊഴി നൽകിയത്. 2024ലാണ് പുലിപ്പല്ല് തനിക്ക് ചെന്നൈയിൽ വെച്ച് ലഭിച്ചതെന്ന് വേടൻ പറഞ്ഞു. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കും. ഇയാൾക്ക് ഇത് എവിടെ നിന്ന് കിട്ടി […]
കാട്ടാൽ പുസ്തകോത്സവം സമാപന സമ്മേളനം ഗവർണർ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം : യുവാക്കളെ പുസ്തകങ്ങളുടെ ലോകത്തേക്ക് കൊണ്ട് വരുന്നത് ഭാവിയെ ശക്തിപ്പെടുത്തുമെന്ന് കേരള ഗവർണർ രാജേന്ദ്ര അർലേക്കർ. കാട്ടാൽ പുസ്തകോത്സവം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സാഹിത്യോത്സവങ്ങൾ ജനങ്ങളെ സാഹിത്യത്തിലേക്ക് കൂടുതൽ അടുപ്പിക്കാൻ സഹായിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുസ്തകോത്സവത്തിന്റെ സമാപന സമ്മേളനത്തിലെ ജനപങ്കാളിത്തം സാഹിത്യത്തോടുള്ള സ്നേഹം ഇപ്പോഴും ജങ്ങളുടെ ഉള്ളിൽ ഉണ്ടെന്നതിന് തെളിവാണെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു. എഴുത്തുകാർക്കും വായനക്കാർക്കും ചിന്തകർക്കും […]
