ദീപക് ജീവനൊടുക്കിയ കേസ്: ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി തള്ളി, റിമാൻഡിൽ തുടരും
ദീപക് ജീവനൊടുക്കിയ കേസ്: ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി തള്ളി, റിമാൻഡിൽ തുടരുംകോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയതില്‍ ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ തള്ളി കോടതി. ഷിംജിത റിമാൻഡിൽ തുടരും. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് കാട്ടി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സമൂഹവിചാരണ നടത്തണമെന്ന ദുരുദ്ദേശത്തോടെയാണ് ഷിംജിത വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതെന്നും ഇതില്‍ മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. […]
തുറമുഖവികസനത്തിന് പുതിയ നീക്കവുമായി സർക്കാർ; വിഴിഞ്ഞം പോർട്ട് മാതൃക ബേപ്പൂരിലും കൊല്ലത്തും
കേരളത്തിന്റെ തുറമുഖവികസനത്തിന് പുതിയ നീക്കവുമായി സംസ്ഥാന സർക്കാർ. വിഴിഞ്ഞത്തിന്റെ സാറ്റലൈറ്റ് പോർട്ടുകളായി ബേപ്പൂരിനെയും കൊല്ലത്തേയും വികസിപ്പിക്കാനാണ് പദ്ധതി. രണ്ടായിരം കോടി ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി അടുത്ത മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് എത്തിയേക്കും. 2025 സെപ്റ്റംബറിൽ ഇതിന്റെ രൂപരേഖ തയാറായിരുന്നു. കേന്ദ്ര-സംസ്ഥാന ചർച്ചകൾ നടന്നു കഴിഞ്ഞിരുന്നു. ധനവകുപ്പ് പദ്ധതിയ്ക്ക് അംഗീകാരം നൽകി. അടുത്ത മന്ത്രി സഭാ യോഗത്തിൽ പദ്ധതി അംഗീകാരത്തിനു വരൂമെന്ന് സൂചന. വിഴിഞ്ഞം പോർട്ടിന്റെ സാറ്റലൈറ്റ് പോർട്ടുകളായി ബേപ്പൂർ, കൊല്ലം പോർട്ടുകൾ മാറും. മന്ത്രിമാരായ കെഎൻ ബാലഗോപാൽ, […]
സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്; ഇന്ന് ഒ പി ബഹിഷ്കരിച്ച് പ്രതിഷേധികരിക്കും
സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്ന് ഒ പി ബഹിഷ്കരിച്ച് പ്രതിഷേധിക്കും. കെജിഎംസിടിഎയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിനു മുന്നിൽ രാവിലെ 10 മണി മുതൽ ധർണ്ണ നടത്തും. ഡിഎ കുടിശ്ശിക, ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. അടിയന്തിര ചികിത്സ ഒഴികെയുള്ള സേവനങ്ങളും അധ്യാപനവും ഇന്ന് ഡോക്ടർമാർ ബഹിഷ്കരിക്കും ഒ.പി. ബഹിഷ്കരണത്തോടൊപ്പം അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകളും മറ്റ് പ്രൊസീജറുകളും ഇന്ന് നടക്കില്ല. ഡിഎ കുടിശ്ശിക, ശമ്പള പരിഷ്കരണം ഉൾപ്പെടെ യുള്ള വിഷയങ്ങൾ ഉന്നയിച്ച് ജനുവരി 22 മുതൽ അധ്യാപന […]
ഇന്ത്യ-യൂറോപ്യൻ യൂണിയൻ പ്രതിരോധ കരാർ തയ്യാർ; സമുദ്ര സുരക്ഷയും ഭീകരവിരുദ്ധ പോരാട്ടവും മുഖ്യം
ഇന്ത്യ-യൂറോപ്യൻ യൂണിയൻ പ്രതിരോധ കരാർ തയ്യാർ; സമുദ്ര സുരക്ഷയും ഭീകരവിരുദ്ധ പോരാട്ടവും മുഖ്യംന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സുരക്ഷാ-പ്രതിരോധ പങ്കാളിത്ത കരാർ ഒപ്പിടാൻ സജ്ജമായി. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവർ റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥികളായി പങ്കെടുത്തതിന് പിന്നാലെ ചൊവ്വാഴ്ചയാണ് കരാറിൽ ഒപ്പുവെക്കുക. ജപ്പാനും ദക്ഷിണ കൊറിയയ്ക്കും ശേഷം യൂറോപ്യൻ യൂണിയനുമായി ഇത്തരമൊരു സുരക്ഷാ കരാറിലേർപ്പെടുന്ന ഏഷ്യയിലെ മൂന്നാമത്തെ […]
നായരും വെള്ളാപ്പിള്ളിയും അടിച്ച് പിരിഞ്ഞു പൊളിഞ്ഞത് അമിത് ഷായുടെ കൗടില്യ തന്ത്രം നായരും വെള്ളാപ്പിള്ളിയും അടിച്ച് പിരിഞ്ഞു പൊളിഞ്ഞത് അമിത് ഷായുടെ കൗടില്യ തന്ത്രംകോട്ടയം: എന്‍എസ്എസ്- എസ്എന്‍ഡിപി യോഗം ഐക്യമില്ല. പെരുന്നയില്‍ ചേര്‍ന്ന എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് നിര്‍ണായക തീരുമാനം. എന്‍എസ്എസ്എ-സ്എന്‍ഡിപിയുമായി ഐക്യത്തോടെ മുന്നോട്ട് പോകേണ്ടതില്ലെന്നാണ് യോഗ തീരുമാനം. എന്നാല്‍ എസ്എന്‍ഡിപിയോട് സൗഹാര്‍ദ്ദത്തില്‍ വര്‍ത്തിക്കാനാണ് എന്‍എസ്എസിന്റെ ആഗ്രഹമെന്നും യോഗം വിലയിരുത്തി. ‘പല കാരണങ്ങളാലും പല തവണ എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യം വിജയിക്കാത്ത സാഹചര്യത്തില്‍ വീണ്ടും ഒരു […]
പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ അഡ്വ വി വി രാജേഷ് ഉത്ഘാടനം ചെയ്തു
കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ അഡ്വ. വി. വി. രാജേഷ് ഉത്ഘാടനം ചെയ്യുന്നു. അനിതാമ്മ, പന്തളം ബാലൻ, റാണി മോഹൻദാസ്, ഡോ. വേണുഗോപാലൻ നായർ, പനച്ചമൂട് ഷാജഹാൻ, മുക്കമ്പാലമൂട് രാധാകൃഷ്ണൻ, ഡോ. കായംകുളം യൂനുസ്, തമ്പാനൂർ ഹരികുമാർ സമീപം
ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കും’; ഭീഷണിയുമായി പാക് ക്രിക്കറ്റ് ബോർഡ്
ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കുമെന്ന ഭീഷണിയുമായി പാകിസ്താൻ. ഐസിസിയോടുള്ള പ്രതിഷേധം രേഖപ്പെടുത്താനാണ് പാക് നീക്കം.ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് പുറത്താക്കിയതിലാണ് പാകിസ്താന്റെ പ്രതിഷേധം. ലോകകപ്പ് തന്നെ ബഹിഷ്കരിക്കാൻ പാകിസ്താൻ ആദ്യഘട്ടത്തിൽ ആലോചിച്ചിരുന്നു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം നിർണായക തീരുമാനമെടുക്കുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ മുഹ്സിൻ നഖ്വി വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് മാറ്റി പകരം സ്കോട്ട്‌ലൻഡിനെ ഉൾപ്പെടുത്തിയ ഐസിസിയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് […]
കേരള ഫുട്ബോൾ മിഷൻ 2035′ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
‘ തിരുവനന്തപുരം : കേരളത്തിൽ സുസ്ഥിരമായ ഫുട്ബോൾ സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തോടെ 2023 ഏപ്രിൽ 5ന് ആരംഭിച്ച സൂപ്പർ ലീഗ് കേരള (Super League Kerala) വിജയകരമായി രണ്ട് സീസണുകൾ പൂർത്തീകരിച്ചു കഴിഞ്ഞു.കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ ഹൃദയങ്ങളെ കീഴടക്കിയതിനൊപ്പം സംസ്ഥാനത്തുടനീളം കാൽപ്പന്തിനോടുള്ള സ്നേഹവും അഭിനിവേശവും വളർത്താൻ സൂപ്പർ ലീഗ് കേരളയ്ക്ക് കഴിഞ്ഞു.കഴിഞ്ഞ രണ്ടുവർഷത്തിനിടെ സൂപ്പർലീഗ് കേരളയും പങ്കാളികളായ ടീമുകളും സംയുക്തമായി ഏകദേശം 150 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്തേക്ക് കൊണ്ടുവന്നത്. 2035 ആകുമ്പോഴേക്കും കേരളത്തിൻ്റെ കായികമേഖലയിൽ […]
എല്ലാ പഞ്ചായത്തുകളിലും സൗജന്യ മെഡിക്കൽ സ്റ്റോറുകൾ ആരംഭിക്കും – മന്ത്രി പി രാജീവ്
ഒപ്പം മെഡിക്കൽ ക്യാമ്പ് അഞ്ചാം പതിപ്പ് ഉദ്ഘാടനം ചെയ്തു ഒപ്പം’ സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് സൗജന്യ മരുന്നും തുടർചികിത്സയും ഉറപ്പാക്കാൻ എല്ലാ പഞ്ചായത്തിലും പ്രത്യേക മെഡിക്കൽ സ്റ്റോറുകൾ ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. മന്ത്രിയുടെ നേതൃത്വത്തിൽ കളമശ്ശേരി മണ്ഡലത്തിൽ നടപ്പാക്കുന്ന ഒപ്പം മെഡിക്കൽ ക്യാമ്പ് അഞ്ചാം പതിപ്പിന്റെ ഉദ്ഘാടനം കളമശ്ശേരി സംറ കൺവെൻഷൻ സെന്ററിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ജനകീയ സൂപ്പർ […]
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കെ എസ് ആർ ടി സി ബസുകൾ കൂട്ടിയിടിച്ചു. മുപ്പത്തോളം പേർക്ക് അപകടം :
തിരുവനന്തപുരം നെയ്യാറ്റിൻകര ആറാലുംമൂട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. മുപ്പതോളം പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇന്ന് പുലർച്ചെ 5:45 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. തിരുവനന്തപുരത്തുനിന്ന് നാഗർകോവിലിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചറും നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രണ്ട് ബസിലെയും ഡ്രൈവർമാരെ ഏറെ പണിപ്പെട്ടാണ് ഫയർഫോഴ്സും പൊലീസും പുറത്തെത്തിച്ചത്. ഒരാളുടെ കാലിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സമീപത്തുള്ള ആശുപത്രിയിലേക്ക് ഇവരെ മാറ്റിയിരിക്കുകയാണ്. ബസുകളിലുണ്ടായിരുന്ന 8 യാത്രകാർക്ക് നിസ്സാരമായി പരുക്കേറ്റിട്ടുണ്ട്. അപകടത്തിൽ ബസിന്റെ […]
