തിക്കോടി പഞ്ചായത്തില്‍ സ്‌റ്റേഡിയം നിര്‍മിക്കാനുദ്ദേശിക്കുന്ന പ്രദേശം മന്ത്രി ഒ ജെ ജനീഷ് സന്ദര്‍ശിക്കുന്നു.
തിക്കോടിയില്‍ ഫ്‌ളഡ്‌ലിറ്റ് സ്‌റ്റേഡിയം ഒരുക്കും -മന്ത്രി ഒ ജെ ജനീഷ് തിക്കോടി പഞ്ചായത്തില്‍ ഫ്‌ളഡ്‌ലിറ്റ് സ്‌റ്റേഡിയം ഒരുക്കുമെന്ന് കായിക മന്ത്രി ഒ ജെ ജനീഷ്. സ്‌റ്റേഡിയം നിര്‍മിക്കാനുദ്ദേശിക്കുന്ന കോടിക്കല്‍ പ്രദേശം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അനുവദിക്കുന്ന ആദ്യ സ്‌റ്റേഡിയമായി ഇത് മാറും. അനുബന്ധമായി കായികരംഗത്ത് നടപ്പാക്കാവുന്ന പദ്ധതികളുടെ സാധ്യതകളും പരിശോധിക്കും. പ്രദേശത്തിന്റെ ടൂറിസം, ബീച്ച് ഡ്രൈവ് സാധ്യതകള്‍ പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അഡ്വ. കെ പ്രവീണ്‍ കുമാര്‍ എം.എല്‍.എ, മറ്റു ജനപ്രതിനിധികള്‍, […]
വ്യാജ മാരത്തോണ്‍ രജിസ്ട്രേഷന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്
വിവിധ വെബ്സൈറ്റുകള്‍, ഇന്‍സ്റ്റാഗ്രാം എന്നിവ വഴി പ്രമുഖ ബാങ്കിന്‍റെ വ്യാജ മാരത്തോണ്‍ പരസ്യങ്ങള്‍ പ്രചരിപ്പിച്ച് പൊതുജനങ്ങളില്‍ നിന്നും രജിസ്ട്രേഷന്‍റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടക്കുന്നൂവെന്നുംഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും കേരള പോലീസിൻ്റെ മുന്നറിയിപ്പ്.“മറൈൻ ഡ്രൈവ് മാരത്തോൺ കൊച്ചി 2026 ” എന്ന പേരില്‍ പ്രചരിക്കുന്ന പരസ്യങ്ങളിലൂടെ വലിയ സമ്മാനത്തുക,സ്പോണ്‍സര്‍ഷിപ്പ്, സൗജന്യ സൗകര്യങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്ത് ആളുകളെ ആകര്‍ഷിക്കുന്നതാണ് തട്ടിപ്പിന്‍റെ തുടക്കം.തുടർന്ന്, മാരത്തോണിന്‍റെ ഭാഗമായി രജിസ്ട്രേഷന്‍ ഫീസ് എന്ന പേരില്‍ 698 രൂപ അടയ്ക്കാന്‍ ആവശ്യപ്പെടുന്നു. പൊതുജനങ്ങളുടെ വിശ്വാസ്യതയ്ക്കായി […]
വിയറ്റ്നാം ബോട്ട് അപകടം: മരിച്ചവരുടെ മൃതദേഹങ്ങൾ ഹോ ചി മിൻ സിറ്റിയിൽ എത്തിച്ചു; ഉടൻ ഇന്ത്യയിലേക്ക് എത്തിക്കും
വിയറ്റ്നാം ബോട്ട് അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഹോ ചി മിൻ സിറ്റിയിൽ എത്തിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ഉടൻ ഇന്ത്യയിലേക്ക് കൊണ്ടുവരും. അപകടത്തിൽ 15 ഇന്ത്യൻ വിനോദസഞ്ചാരികളാണ് മരിച്ചിരുന്നത്. രണ്ട് മലയാളികൾ ഉൾപ്പെടെ 10 തമിഴ്നാട് സ്വദേശികളും മൂന്ന് ആന്ധ്രാപ്രദേശ് സ്വദേശികളും മരിച്ചു. 32 വിനോദസഞ്ചാരികളും 4 ജീവനക്കാരുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. അപകടത്തിൽ വിയറ്റ്‌നാം പ്രധാനമന്ത്രി ലെ മിൻ ഹൂൻ അടിയന്തര അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ചട്ട ലംഘനങ്ങൾ കണ്ടെത്തിയാൽ കർശനമായ നടപടി സ്വീകരിക്കാനാണ് അദ്ദേഹം അധികാരികളോട് നിർദേശിച്ചിരിക്കുന്നത്.
കഴക്കൂട്ടം സൈനിക സ്കൂളിൽ ഭൂഗോള പ്രദക്ഷിണത്തെയും എവറസ്റ്റ് പര്യവേഷണത്തെയും കുറിച്ച് പ്രഭാഷണം സംഘടിപ്പിച്ചു
കഴക്കൂട്ടം സൈനിക സ്കൂളിൽ “ഭൂഗോള പ്രദക്ഷിണത്തെയും എവറസ്റ്റ് പര്യവേഷണത്തെയുംക്കുറിച്ചുള്ള സംഭാഷണം” എന്ന പേരിൽ പ്രചോദനാത്മകമായ ഒരു പ്രഭാഷണവും സംവേദനാത്മക സെഷനും സംഘടിപ്പിച്ചു. ധൈര്യം, പ്രതിരോധശേഷി, ദൃഢനിശ്ചയം എന്നിവയെ ഉദാഹരിക്കുന്ന ശ്രദ്ധേയമായ നേട്ടങ്ങളുള്ള വിശിഷ്ട വ്യക്തികളുമായി സംവദിക്കാനുള്ള അപൂർവ അവസരം സ്കൂൾ കേഡറ്റുകൾക്ക് ലഭിച്ചു. ഐ.എൻ.എസ്.വി തരിണിയിൽ ലോകം ചുറ്റി ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ നാവികസേനയിലെ ഉദ്യോഗസ്ഥരായ, ശൗര്യ ചക്ര ലഭിച്ച ലെഫ്റ്റനന്റ് കമാൻഡർ ദിൽന കെ, ലെഫ്റ്റനന്റ് കമാൻഡർ രൂപ.എ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എവറസ്റ്റ് കീഴടക്കിയ […]
വിഖ്യാത ഗായിക എസ് ജാനകി അന്തരിച്ചു
വിഖ്യാത ഗായിക എസ് ജാനക അന്തരിച്ചു. 88 വയസായിരുന്നു. മൈസൂരുവിലായിരുന്നു അന്ത്യം. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വസന സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 7.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്. തമിഴില്‍ അരങ്ങേറിയ ജാനകിയുടെ മലയാളത്തിലെ ആദ്യഗാനം മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിലായിരുന്നു. എംഎസ് ബാബുരാജ് – എസ് ജാനകി കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങളെല്ലാം തന്നെ ഹിറ്റുകളായിരുന്നു. തമിഴില്‍ ഇളയരാജ-എസ് ജാനകി-എസ് പി ബാലസുബ്രമണ്യം കൂട്ടുകെട്ട് തരംഗം തീര്‍ത്തു. ആദ്യമായി മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ […]
ഫിറ്റ്നസ് ഇല്ലാത്ത സ്‌കൂളുകൾക്കെതിരെ അടിയന്തര നടപടി വേണം: മുൻ മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളുടെ കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. നിലവിലെ മോശം കാലാവസ്ഥയും ശക്തമായ മഴയും കൊടുങ്കാറ്റും കണക്കിലെടുത്ത്, വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി വേഗത്തിലുള്ള നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണം. നിലവിലെ മോശം കാലാവസ്ഥ ഒരു തരത്തിലും വിദ്യാലയങ്ങളെയും കുട്ടികളെയും ബാധിക്കാത്ത രീതിയിലുള്ള മുൻകരുതലുകളാണ് ഉണ്ടാകേണ്ടത്. യാതൊരു കാരണവശാലും ഫിറ്റ്നസ് ഇല്ലാത്ത വിദ്യാലയങ്ങളെ തുറന്ന് പ്രവർത്തിക്കാൻ അനുവാദം നൽകാൻ പാടില്ലെന്നും, താൽക്കാലികമായി […]
ദക്ഷിണേന്ത്യ ലഹരിവിമുക്തമാക്കാൻ ‘ഓപ്പറേഷൻ തൂഫാൻ’ ; ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിൽ ഡിജിപിമാരുടെ അന്തർസംസ്ഥാന യോഗംചേർന്നു.
ദക്ഷിണേന്ത്യ ലഹരിവിമുക്തമാക്കാൻ വൻ ചുവടുവയ്പ്പുമായി ഇന്ത്യയിലെ ഏറ്റവും വലിയ ലഹരി വിരുദ്ധ ദൗത്യമായ ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’. ഇതിനായി അന്തർസംസ്ഥാന സഹകരണം ഉറപ്പാക്കാൻ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രത്യേക യോഗം വിളിച്ചുചേർത്തു. ലഹരിമരുന്ന് കടത്തും അതിർത്തി കടന്നുള്ള സംഘടിത കുറ്റകൃത്യങ്ങളും ഫലപ്രദമായി തടയുകയെന്ന ലക്ഷ്യത്തോടെ ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ കേരള പോലീസ് ആവിഷ്‌കരിച്ച ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ അന്തർസംസ്ഥാന ഏകോപന യോഗം തിരുവനന്തപുരം കേരള പൊലീസ് ആസ്ഥാനത്ത് നടന്നു. ആഭ്യന്തര വകുപ്പ് […]
കള്ളാടി മണ്ണിടിച്ചിൽ മരണം ഏഴായി
വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരണം ഏഴായി. രാവിലെ നടത്തിയ തിരച്ചിലില്‍ മീനാക്ഷി പുഴയില്‍ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തി. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. പരുക്കേറ്റ ഏഴുപേര്‍ ചികിത്സയില്‍ തുടരുന്നു. വയനാട് ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. അപകടവുമായി ബന്ധപ്പെട്ട വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. എന്‍ഡിആര്‍എഫിന്റെയും ഫയര്‍ഫോഴ്സിന്റെയും 30 അംഗ സംഘം ഇന്ന് പുഴയില്‍ തിരച്ചില്‍ തുടങ്ങിയിട്ടുണ്ടെന്ന് റവന്യൂമന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു. ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ തുര്‍ക്കി […]
വി. എം സുധീരനെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്: പോലീസ് കേസെടുത്തു
വി. എം സുധീരനെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്: പോലീസ് കേസെടുത്തു മുന്‍ നിയമസഭാ സ്പീക്കര്‍വി. എം. സുധീരനെതിരെ വ്യാജ പോസ്റ്റര്‍ നിര്‍മ്മിക്കുകയും അത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിന് മുഹമ്മദ് ഖലീല്‍ (Mohammed Khaleel) എന്ന ഫേസ്ബുക്ക് ഐഡി ഉപയോഗിക്കുന്ന വ്യക്തിക്കെതിരെ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിത (ബിഎൻ എസ്)2023-ലെ 192, 336(3), ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്- 2000 ലെ 66(c), 120(o) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പോലീസ് അന്വേഷണം […]
കള്ളാടി മണ്ണിടിച്ചില്‍; കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നാലാം ദിവസത്തിലേക്ക്
വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നാലാം ദിവസത്തിലേക്ക്. പരുക്കേറ്റ ഏഴുപേര്‍ ചികിത്സയില്‍ തുടരുന്നു. വയനാട് ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. അപകടവുമായി ബന്ധപ്പെട്ട വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. മൂന്നാം ദിനത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ ഒന്നാം സോണിലും മൂന്നാം സോണിലും പുഴയിലും തിരച്ചില്‍ നടത്തും. മണ്ണ് അതിവേഗം നീക്കാന്‍ കൂടുതല്‍ വാഹനങ്ങള്‍ എത്തിക്കും. കണ്ടെടുത്ത മൂന്ന് മൃതദേഹങ്ങള്‍ എംബാം നടപടികള്‍ക്ക് ശേഷം എയര്‍ ലിഫ്റ്റിലൂടെ വീടുകളിലേക്ക് എത്തിക്കും. ഏഴ് പേരാണ് […]
