നെന്മാറ കൊലക്കേസ് പ്രതി ചെന്തമരക്ക് വധശിക്ഷ. 20 ലക്ഷം രൂപ പിഴയും
നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമരയ്ക്ക് വധശിക്ഷ. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 20 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ തുക സുധാകരന്റെ മക്കള്‍ക്ക് നല്‍കാനും വിധിയായി. അപൂര്‍വത്തില്‍ അപൂര്‍വം എന്നാണ് കേസ് കോടതി വിലയിരുത്തിയത്. സുധാകരന്റെ മക്കള്‍ക്ക് ചെന്താമര ഭീഷണിയെന്നും കോടതി നിരീക്ഷിച്ചു. പ്രതിക്ക് നേരത്തെ തന്നെ ജീവപര്യന്തം വിധിച്ചിട്ടുണ്ട്. ആ ശിക്ഷ അനുഭവിച്ചു വരുകയാണ്. മുത്തശ്ശിയെ കൂടി കൊന്നത്തോടെ സുധാകരന്റെ മക്കള്‍ക്ക് ജീവിക്കാനുള്ള അത്താണി നഷ്ടമായി എന്നും കോടതി […]
ചരിത്രത്തിലെ നാഴികക്കല്ലായി മാറുന്നു വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ സമ്പൂർണ എക്സീം.
കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും രാജ്യത്തിന്റെ സമുദ്രമേഖലയിലും ചരിത്രപരമായ നാഴികക്കല്ലായി മാറുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ സമ്പൂര്‍ണ എക്സിം (കയറ്റുമതി–ഇറക്കുമതി) പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് 18 മുതല്‍ ആരംഭിക്കും. ഇതോടെ ട്രാന്‍ഷിപ്മെന്റ് തുറമുഖത്തില്‍ നിന്നും സമ്പൂര്‍ണ അന്താരാഷ്ട്ര ചരക്ക് കവാടമായി വിഴിഞ്ഞം മാറും
പി.എസ് ശാന്തകുമാർ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ
തിരുവിതാംകൂർ ദേവസ്വം ബോർഡ് ശബരിമല ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറായി പി.എസ് ശാന്തകുമാർ ചുമതലയേറ്റു. കേരള ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ അനുമതിയോടെയാണ് നിയമനം. നിലവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് സാംസ്കാരിക പുരാവസ്തു വിഭാഗം ഡയറക്ടറായി പ്രവർത്തിക്കവെയാണ് പുതിയ നിയമനം. തിരുവനന്തപുരം, വെള്ളയമ്പലം, ആൽത്തറ സ്വദേശിയായ പി.എസ് ശാന്തകുമാർ ദേവസ്വം അക്കൗണ്ട്സ് ഓഫീസ് സൂപ്രണ്ട് ,ദേവസ്വം ബോർഡ് അസിസ്റ്റൻറ് സെക്രട്ടറി, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, സാംസ്കാരിക പുരാവസ്തു വിഭാഗം അസിസ്റ്റൻറ് ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
ഓപ്പറേഷൻ തൂഫാൻമെഗാ ക്യാമ്പയിൻ ഉദ്ഘാടനംഷിഫ കൺവെൻഷൻ സെന്ററിൽമന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു
ലഹരിക്കെതിരെ കേരള പൊലീസിൽ സ്ഥിര സംവിധാനമുണ്ടാക്കും: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല •പെരിന്തൽമണ്ണയിൽ മെഗാ തൂഫാൻ ക്യാംപയിൻ നടന്നു ലഹരിമാഫിയക്കെതിരെയുള്ള പോരാട്ടത്തിന് കേരള പൊലീസിൽ സ്ഥിര സംവിധാനമുണ്ടാക്കുമെന്ന് ആഭ്യന്തര- വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. പെരിന്തൽമണ്ണ ഷിഫ കൺവെൻഷൻ സെന്ററിൽ നടന്ന മെഗാ തൂ ഫാൻ ക്യാംപയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 20 പൊലീസ് ജില്ലകളിലും ലഹരിക്കെതിരെ പ്രവർത്തിക്കാനുള്ള സംവിധാനമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ ലഹരിമാഫിയയുടെ വേരറുക്കുന്നതു വരെ ഓപ്പറേഷൻ ക്യാംപയിൻ തുടരുമെന്ന് മന്ത്രി […]
തിരുവനന്തപുരം മാറ്റത്തിൻ്റെ പാതയിൽസി പി എമ്മിന് സമനില തെറ്റികെ. ബി ഉത്തം കുമാർ
മേയർ വി.വി രാജേഷിൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരസഭ മാറ്റത്തിൻ്റെ പാതയിലാണ്.അഴിമതിയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കി നാലര പതിറ്റാണ്ടുകാലം നഗരത്തെ കൊള്ളയടിച്ച സിപിഎം പരാജയം ഉൾക്കൊള്ളാനാവാതെ സമനില തെറ്റിയ നിലയിലാണ് ബിജെപി മഹാരാഷ്ട്ര കേരള വിഭാഗം കൺവീനർ കെ.ബി ഉത്തം കുമാർ പറഞ്ഞു. തിരുവനന്തപുരം നഗരസഭയെ വർഷങ്ങളായി സി പി എം സ്വന്തം ഖജനാവായി ഉപയോഗിക്കുകയായിരുന്നു. ഓഡിറ്റോറിയങ്ങളടക്കം നഗരസഭാ സ്വത്തുക്കളെ സി പി എം നേതാക്കൾ അധീനതയിൽ വെച്ച് വാടക സ്വന്തമായി പിരിച്ചെടുക്കുകയായിരുന്നു. ജനങ്ങളോട് കാട്ടിയ വഞ്ചനയ്ക്കുള്ള മറുപടിയായാണ് ബിജെപിയുടെ […]
കൊച്ചിയിലെ ടാറ്റ ഗ്രൂപ്പിന്റെ പതിനായിരം കോടിരുപയുടെ നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ അവിശ്വസനീയമെന്ന് എക്കണോമിക് ടൈസ് ഷിപ്പിങ് അഫയേഴ്സ് എഡിറ്റർ പി മനോജ്.
കൊച്ചിയിലെ ടാറ്റ ഗ്രൂപ്പിന്റെ പതിനായിരം കോടി രൂപയുടെ നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ അവിശ്വസനീയമെന്ന് തോന്നിയെന്ന് ആദ്യമായി ടാറ്റാ ഗ്രൂപ്പിന്റെ പ്രതികരണം തേടിയ എക്കണോമിക് ടൈസ് ഷിപ്പിങ് അഫയേഴ്സ് എഡിറ്റർ പി മനോജ്. രൂപയുടെ നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ അവിശ്വസനീയമെന്ന് തോന്നിയെന്ന് ആദ്യമായി ടാറ്റാ ഗ്രൂപ്പിന്റെ പ്രതികരണം തേടിയ എക്കണോമിക് ടൈസ് ഷിപ്പിങ് അഫയേഴ്സ് എഡിറ്റർ പി മനോജ്. വാർത്ത കേട്ടപ്പോൾ തന്നെ ആധികാരികത അറിയാൻ ടാറ്റ ഗ്രൂപ്പിലെ സീനിയർ എക്സിക്യൂട്ടിവിനെയാണ് ബന്ധപ്പെട്ടത്. കേരള സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് […]
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഓഗസ്റ്റ് 18 മുതല്‍ സമ്പൂര്‍ണ എക്സിം (കയറ്റുമതി-ഇറക്കുമതി) പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും രാജ്യത്തിന്റെ സമുദ്രമേഖലയിലും ചരിത്രപരമായ നാഴികക്കല്ലായി മാറുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ സമ്പൂര്‍ണ എക്സിം (കയറ്റുമതി–ഇറക്കുമതി) പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് 18 മുതല്‍ ആരംഭിക്കും. ഇതോടെ ട്രാന്‍ഷിപ്മെന്റ് തുറമുഖത്തില്‍ നിന്നും സമ്പൂര്‍ണ അന്താരാഷ്ട്ര ചരക്ക് കവാടമായി വിഴിഞ്ഞം മാറും. ആദ്യ കയറ്റുമതി കണ്ടെയ്നര്‍ മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത് ചെയ്യും. തുടര്‍ന്ന് ‘മിഷന് സമുദ്ര’ ബിസിനസ് സമ്മിറ്റും സംഘടിപ്പിക്കും. ആഗോള ഷിപ്പിംഗ് കമ്പനികള്‍, ലോജിസ്റ്റിക്സ് സ്ഥാപനങ്ങള്‍, കയറ്റുമതിക്കാര്‍, നിക്ഷേപകര്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ […]
തൈക്കാട് ഗവ. മോഡൽ സ്കൂളിൽ 20 ലക്ഷത്തിൻ്റെ ‘എക്സ്പീരിയൻഷ്യൽ ലേണിംഗ് സെൻ്റർ’ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: തൈക്കാട് ഗവൺമെൻ്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിനെ രാജ്യാന്തര നിലവാരത്തിലുള്ള എക്സ്പീരിയൻഷ്യൽ ലേണിംഗ് സെൻ്ററായി ഉയർത്തുന്നതിൻ്റെ ഭാഗമായി സജ്ജീകരിച്ച പുതിയ സയൻസ് ലാബുകളുടെ ഉദ്ഘാടനം നടന്നു. തിരുവനന്തപുരം സ്മാർട്ട് സിറ്റി ലിമിറ്റഡിൻ്റെ ആഭിമുഖ്യത്തിൽ 20 ലക്ഷത്തിലധികം രൂപ വിനിയോഗിച്ചാണ് സ്കൂളിൽ അത്യാധുനിക ഓപ്പൺ സയൻസ് പാർക്കും ഇൻഡോർ എക്സ്പീരിയൻഷ്യൽ ലേണിംഗ് ലാബും സ്ഥാപിച്ചത്. വിദ്യാലയത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഇൻഫിനിറ്റി മിറർ മോഡൽ പ്രവൃത്തിപ്പിച്ചുകൊണ്ട് ഗതാഗത വകുപ്പ് മന്ത്രി ശ്രീ. സി.പി. ജോൺ സയൻസ് പാർക്കിൻ്റെ ഔദ്യോഗിക […]
പര്യത്തുക്കാവിൽ പുതുയുഗപുലരി; വീടുകളുടെ ശിലാസ്ഥാപനം നിർവ്വഹിച്ച് മന്ത്രി റോജി.എം.ജോൺ
പര്യത്തുക്കാവിൽ പുതുയുഗപുലരി; വീടുകളുടെ ശിലാസ്ഥാപനം നിർവ്വഹിച്ച് മന്ത്രി റോജി.എം.ജോൺ അമ്പതിലധികം വർഷങ്ങളായി പര്യത്തുക്കാവ് നിവാസികൾ നേരിട്ടിരുന്ന കുടിയൊഴിപ്പിക്കൽ ഭീഷണിക്കാണ് സർക്കാർ ഇടപെടലിലൂടെ ശാശ്വത പരിഹാരമാകുന്നത് പര്യത്തുക്കാവിലെ വീടുകളുടെ നിർമ്മാണംപൂർത്തിയാക്കിയതുകൊണ്ട് മാത്രം സർക്കാരിൻ്റെ ഉത്തരവാദിത്തം അവസാനിക്കുന്നില്ലന്നും തുടർന്നും എല്ലാവിധ പരിഗണനയും സഹായവുംലഭ്യമാക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ പര്യത്തുകാവിലെ പ്രദേശവാസികളായ ഏഴു കുടുംബങ്ങൾക്ക് സർക്കാർ മുൻകൈയെടുത്ത് നിർമ്മിച്ചു നൽകുന്ന വീടുകളുടെ ശിലാസ്ഥാപനം നിർവ്വഹിച്ച ശേഷം നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ചേർത്തുപിടിക്കുകയെന്ന വി.ഡി സതീശൻ […]
ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളവും തമിഴ്നാടും കൈകോർക്കുന്നു; മുഖ്യമന്ത്രി ജോസഫ് വിജയുമായി രമേശ് ചെന്നിത്തലയുടെ കൂടിക്കാഴ്ച
ചെന്നൈ: ലഹരിക്കെതിരായ പോരാട്ടത്തിൽ കേരളവും തമിഴ്നാടും സഹകരണം ശക്തമാക്കുന്നു. ഇതിനായി ചെന്നൈയിലെത്തിയ കേരള അഭ്യന്തരമന്ത്രി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ ദൗത്യത്തെ ജോസഫ് വിജയ് അഭിനന്ദിച്ചതായി അഭ്യന്തരമന്ത്രി അറിയിച്ചു. അതേസമയം, തമിഴ്നാട്ടിൽ നടപ്പാക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് കേരളത്തിന്റെ പൂർണ പിന്തുണയും അഭിനന്ദനവും അദ്ദേഹം അറിയിച്ചു. ലഹരിക്കെതിരായ ഈ സംയുക്ത പോരാട്ടത്തിൽ പങ്കാളിയാകാൻ ജോസഫ് വിജയ് ഉടൻ കേരളം സന്ദർശിക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. ഇരു സംസ്ഥാനങ്ങളുടെയും സഹകരണം ലഹരിവിരുദ്ധ […]
