Flash Story
റെയിൽവേയിൽ വൻ മാറ്റങ്ങൾ; ടിക്കറ്റ് ക്യാൻസലേഷൻ നിയമങ്ങൾ പുതുക്കി
യുഡിഎഫ് സ്ഥാനാർഥിയായ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നാമനിർദേശപത്രിക സ്വീകരിക്കുന്നത് മാറ്റിവെച്ചു
രാജീവ് ചന്ദ്രശേഖരന്റെ നാമനിർദ്ദേശപത്രിക മാറ്റിവെച്ചു;
നേമം മണ്ഡലത്തിൽ ആവേശമുയർത്തി വി. ശിവൻകുട്ടിയുടെ പര്യടനം;വിവിധ കേന്ദ്രങ്ങളിൽ ഉജ്ജ്വല സ്വീകരണം
വോട്ട് ചെയ്യുന്നത് മുടക്കാറില്ലെന്നുംഇത്തവണയും വോട്ട് ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് എം.എ യൂസഫലി.
കടലിൽ അപകടത്തിൽപ്പെട്ട 9 മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി
തിരുവനന്തപുരം സെൻട്രലിൽ സുധീർ കരമന എൽഡിഎഫ് സ്വതന്ത്രൻ;സിറ്റിംഗ് സീറ്റ് നിലനിർത്തുമെന്ന് സുധീർ
നേമത്തിന്റെ വികസനത്തുടർച്ചയ്ക്കായി വി. ശിവൻകുട്ടി നാമനിർദേശ പത്രിക സമർപ്പിച്ചു
മമ്മൂട്ടി വയനാട് ടൗൺഷിപ്പ് സന്ദർശിച്ചത് സദുദ്ദേശ്യത്തോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കോട്ടയം കാണക്കാരിയിൽ ഭാര്യയെ കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ സംഭവം ആസൂത്രിതം

കോട്ടയം കാണക്കാരിയിൽ ഭാര്യയെ കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ സംഭവം ആസൂത്രിതം; കാരണം കുടുംബ വഴക്ക്കാണക്കാരിയിലെ വീട്ടമ്മയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. യുവതിയെ കൊന്ന് കൊക്കയിൽ തള്ളിയത് ദിവസങ്ങളുടെ ആസൂത്രണത്തിലൂടെയെന്ന് പൊലീസ്. ജെസ്സിയെ ഭർത്താവ് സാം കെ ജോർജ് കൊലപ്പെടുത്തിയത് മുൻകൂട്ടി പ്ലാൻ ചെയ്ത പ്രകാരം. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കൊക്കയിൽ തള്ളിയെന്നും പൊലീസ് പറഞ്ഞു. മൃതദേഹം ഉപേക്ഷിച്ച കരിമണ്ണൂരിലെ കൊക്കയിൽ കൊലപാതകത്തിന് പത്ത് ദിവസം മുൻപ് തന്നെ പ്രതി എത്തിയിരുന്നതായാണ് വിവരം. ജെസ്സി താമസിച്ചിരുന്ന […]

തിരുവോണം ഭാഗ്യക്കുറി നറുക്കെടുപ്പ്,ഭാഗ്യനമ്പർ TH577825 എന്ന നമ്പർ ആണ് സമ്മാനം നേടിയത്.

സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ BR 105 നറുക്കെടുത്തു. TH 577825 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 25 കോടി രൂപയാണ് ഒന്നാം സമ്മാനാർഹ​ന് ലഭിക്കുക.ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് ന‍ടന്നത്.

ശബരിമല ദ്വാരപാലക ശില്പം തനി തങ്കം, ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദങ്ങൾ പൊളിയുന്നു.

അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിൽ എത്തിച്ച ശബരിമലയിലെ ദ്വാരപാലക ശിൽപത്തിലുണ്ടായിരുന്നത് ചെമ്പാണെന്ന സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദങ്ങൾ പൊളിയുന്നു. 1999 ൽ വിജയ് മല്യ ശബരിമല ശ്രീകോവിലിൽ സ്വർണം പൂശിയപ്പോൾ അക്കൂട്ടത്തിൽ ദ്വാരപാലക ശിൽപങ്ങളും ഉൾപ്പെടുത്തിയിരുന്നു എന്നാണ് ദേവസ്വം രജിസ്റ്ററിലും മഹസറിലും രേഖപ്പെടുത്തിയിരിക്കുന്നത്. ദേവസ്വം കമ്മീഷണറുടെ ഉത്തരവനുസരിച്ച് 1999 മാർച്ച് 27 നാണ് സ്വർണം പൊതിഞ്ഞത്. 2019 ൽ താൻ കൊണ്ടുപോയത് ചെമ്പാണെന്നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം. അതേസമയം, ദ്വാരപാലക ശിൽപ്പത്തിൽ സ്വർണം പൂശിയിരുന്നതായി നിർണായക മൊഴിയും ദേവസ്വം വിജിലൻസിന് […]

സുബീൻ ഗാർഗ് മരിച്ചത് സ്‌കൂബ ഡൈവിങ്ങിനിടെയല്ല; ദുരൂഹതയേറുന്നുഇതിനിടെ മരണവുമായി ബന്ധപ്പെട്ട് സുബീനുമായി വളരെ അടുപ്പമുള്ള രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു

സുബീൻ ഗാർഗ് മരിച്ചത് സ്‌കൂബ ഡൈവിങ്ങിനിടെയല്ല; ദുരൂഹതയേറുന്നുഗുവാഹത്തി: സംഗീതജ്ഞൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹത വർധിക്കുന്നു. സുബീൻ ഗാർഗ് സിംഗപ്പൂരിൽ വച്ച് മരിച്ചത് സ്‌കൂബ ഡൈവിങ്ങിനിടെയല്ലെന്നും കടലിൽ നീന്തുന്നതിനിടെയാണെന്നുമാണ് പുതിയ റിപ്പോർട്ടുകൾ. ഇതിനിടെ മരണവുമായി ബന്ധപ്പെട്ട് സുബീനുമായി വളരെ അടുപ്പമുള്ള രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. സംഗീതജ്ഞൻ ശേഖർ ജ്യോതി ഗോസ്വാമി, ഗായിക അമൃത്പ്രഭ മഹന്ത എന്നിലരാണ് പിടിയിലായത്. സിംഗപ്പൂർ യാത്രയിൽ ഇരുവരും സുബിന് ഒപ്പം ഉണ്ടായിരുന്ന ഇരുവരെയും ആറു ദിവസത്തെ ചോദ്യംചെയ്യലിനൊടുവിലാണ് അറസ്റ്റു […]

ടിജെഎസ് ജോർജിൻറെ വേർപാടിൽ കേരള മീഡിയ അക്കാഡമിയുടെ അനുശോചനം

ഇന്ത്യൻ മാധ്യമ ലോകത്തിന്റെ മേൽവിലാസമാണ് ടി ജെ സ് ജോർജിന്റെ വേർപാടിലൂടെ മാഞ്ഞു പോകുന്നതെന്ന് കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ട് പത്രപ്രവർത്തനം നടത്തിയ അദ്ദേഹം മതനിരപേക്ഷ മാധ്യമപ്രവർത്തനത്തിന്റെ എക്കാലത്തെയും അടയാള മുദ്രയാണ്.ഭരണകൂട അഴിമതിക്കും അനീതിക്കും എതിരെ ധീരമായി പോരാടിയ ചരിത്രത്തിനു ഉടമയാണ് .ബീഹാറിലെ അഴിമതിഭരണത്തിനെതിരെ സെർച്ച് ലൈറ്റിനെ തീപ്പന്തമാക്കിയപ്പോൾ പത്രാധിപരായിരുന്ന ടി ജെ എസിനെ സർക്കാർ ജയിലിൽ അടച്ചു. അന്ന് അദ്ദേഹത്തിന് വേണ്ടി നിയമ പോരാട്ടം […]

ബിന്ദുവിന്റെ മകന് ദേവസ്വം ബോർഡിൽ ജോലി

കോട്ടയം മെഡിക്കൽ കോളജിലെ ഉപയോഗ ശൂന്യമായ  കെട്ടിടത്തിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് മരണപ്പെട്ട വൈക്കം സ്വദേശിനി ബിന്ദു വിശ്രുതന്റെ മകൻ നവനീതിന്  തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനം നൽകി ഉത്തരവായി.എഞ്ചിനീയറിംഗ് ബിരുദധാരിയായ മകൻ  നവനീത് വി-ക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ മരാമത്ത് വിഭാഗത്തിൽ തേർഡ് ഗ്രേഡ് ഓവർസിയർ തസ്തികയിൽ ജോലി നൽകുന്നതിനാണ് ബോർഡിന്റെ ഉത്തരവായിട്ടുളളതെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. വൈക്കം അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസിലാവും ജോലിയിൽ പ്രവേശിക്കുക.കോട്ടയം മെഡിക്കൽ കോളേജിൽ ഉണ്ടായ അപകടത്തിൽ തലയോലപ്പറമ്പ് […]

സർക്കാർ അവഗണനക്കെതിരെ കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ഡോക്ടർമാർ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു:

സർക്കാർ അവഗണനക്കെതിരെ കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ഡോക്ടർമാർ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു ശമ്പളപരിഷ്കരണത്തിലെ കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്യുക, എൻട്രി കേഡറിൽ നിലനിൽക്കുന്ന ശമ്പളക്കുറവ് പരിഹരിക്കുക, ശമ്പളപരിഷ്കരണത്തിലെ മറ്റ് അപാകതകൾ തിരുത്തുക, ആവശ്യത്തിന് പുതിയ തസ്തികകൾ സൃഷ്ടിച്ച് നിയമനങ്ങളും ഉദ്യോഗക്കയറ്റങ്ങളും നടത്തുക തുടങ്ങിയ ആവശ്യങ്ങളിൽ സർക്കാർ തുടർച്ചായ അവഗണന കാണിക്കുന്നതിനെതിരെ, സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ)യുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ മെഴുകുതിരി കത്തിച്ച് […]

മലയാളം വാനോളം, ലാൽസലാം’: ഒരുക്കങ്ങൾ പൂർത്തിയായി

ചലച്ചിത്ര ലോകത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മലയാളത്തിൻ്റെ മഹാനടൻ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന ചടങ്ങിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന മഹനീയമായ ചടങ്ങ് ഒക്റ്റോബർ നാല് ശനിയാഴ്ച്ച വൈകുന്നേരം അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന് വേണ്ടി മോഹൻലാലിനെ ആദരിക്കും. ഇന്ത്യൻ ചലച്ചിത്രരംഗത്തെ പ്രമുഖർ […]

സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകള്‍ വ്യാപകമാക്കും: മന്ത്രി ജി ആര്‍ അനില്‍ : ആലുംമൂടില്‍ പുതിയ സപ്ലൈകോ മാവേലി സ്റ്റോര്‍ ആരംഭിച്ചു:

സബ്സിഡി ഉല്‍പ്പന്നങ്ങളെത്തിക്കാന്‍ ഓണക്കാലത്ത് ആരംഭിച്ച സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകള്‍ ഈ മാസം 18ന് ഔദ്യോഗികമായി തുടര്‍ പദ്ധതിയായി പ്രഖ്യാപിച്ച് വ്യാപകമാക്കുമെന്ന് ഭക്ഷ്യ, പൊതുവിതരണം, ഉപഭോക്തൃ കാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. ഇളമ്പള്ളൂര്‍ പഞ്ചായത്തിലെ ആലുംമൂടില്‍ പുതിയതായി ആരംഭിച്ച സപ്ലൈകോ മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അതിദരിദ്രരും പട്ടിണിയുമില്ലാത്ത കേരളമെന്ന പ്രഖ്യാപിത ലക്ഷ്യം യാഥാര്‍ഥ്യമാക്കുകയാണ്. ആലുംമൂട് നിവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് നടപ്പാക്കിയത്. കുണ്ടറ മണ്ഡലത്തിലെ 13മത്തെയും ഇളമ്പള്ളൂര്‍ പഞ്ചായത്തിലെ രണ്ടാമത്തെയും മാവേലി സ്റ്റോറാണിത്. […]

നവരാത്രി ഘോഷയാത്രയോടനുബന്ധിച്ച് 04.10.2025 തീയതി രാവിലെ 07.00 മണി മുതൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു

നവരാത്രി ഉത്സവത്തോടനുബന്ധിച്ച് 04.10.2025 തീയതിയിൽ നവരാത്രി വിഗ്രഹങ്ങൾ തിരികെ കടന്നുപോകുന്ന സമയങ്ങളിൽ തിരുവനന്തപുരം നഗരാതിർത്തിക്കുള്ളിലെ കിള്ളിപ്പാലം മുതല്‍ പള്ളിച്ചൽ വരെയുള്ള റോഡിൽ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ഈ റോഡുകളിൽ രാവിലെ 07.00 മണി മുതൽ 11.00 മണി വരെ ആവശ്യമായ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതാണ്.കിള്ളിപ്പാലം മുതൽ പള്ളിച്ചൽ വരെ ഉള്ള ട്രാക്കിൽ റോഡിന്റെ ഇരു വശവും ഒരു വാഹനങ്ങളും പാർക്ക് ചെയ്യുവാൻ പാടില്ലാത്തതാണ്. ടി റോഡിൽ ഏതെങ്കിലും തരത്തിലുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുകയാണെങ്കിൽ റിക്കവറി ഉപയോഗിച്ച് നീക്കം […]

Back To Top