Flash Story
ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ക്യാമ്പയിൻ 5.0: പെൻഷൻകാർക്ക് വീട്ടുപടിക്കൽ സേവനവുമായി ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്
95 ൻ്റെ നിറവിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ: ‘സ്റ്റേഷൻ മഹോത്സവ്’ ആഘോഷിച്ചു
വൈറസുകളെക്കുറിച്ചുള്ള ദേശീയ സമ്മേളനം VIROCON 2026 ഇന്ന് (11-11-2026) തിരുവനന്തപുരത്ത് ആരംഭിക്കും
ഇന്ത്യയുടെ സംസ്കാരികപ്പെരുമ വിളിച്ചോതി ഭാരത് പർവ്; കൺടൻ്റ് ക്രിയേറ്റർമാർക്കായുള്ള പിഐബിയുടെ പര്യടനത്തിന് തുടക്കം
ഓപ്പറേഷൻ തൂഫാന്‍: 15830 പേര്‍ അറസ്റ്റില്‍കേസുകളുടെ എണ്ണം 14661 ആയി ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍
ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവം : പോലീസ് സുസജ്ജമെന്ന് മന്ത്രി രമേശ് ചെന്നിത്തല
കാനറാ ബാങ്ക് സാമ്പത്തിക അവബോധ പ്രചാരണം സംഘടിപ്പിക്കുന്നു
രാജ്യാന്തര നിലവാരമുള്ള തൊഴിലും കോഴ്‌സും ഉറപ്പാക്കുക സർക്കാർ ലക്ഷ്യം: മന്ത്രി ബിന്ദു കൃഷ്ണ

കേരള കേഡറില്‍ സര്‍വീസില്‍ തുടരുന്നതിനിടെ ഗ്യാനേഷ് കുമാര്‍ തന്നോട് ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തല്‍ അതീവ ഗുരുതരമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. രാജ്യത്തെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ച് മോദിയെയും അമിത്ഷായേയും സർക്കാർ തലപ്പത്ത്കുടിയിരുത്താൻ ബിജെപിയുടെ കൊട്ടേഷൻ പണി ഏറ്റെടുത്ത ആളാണ് ഗ്യാനേഷ് കുമാർ എന്നത് ഈ വെളിപ്പെടുത്തലിലൂടെ തെളിഞ്ഞു.സര്‍വീസില്‍ ഇരിക്കുമ്പോള്‍ തന്നെ ഗ്യാനേഷ് കുമാര്‍ ബിജെപിക്ക് വേണ്ടി ആളുകളെ റിക്രൂട്ട് ചെയ്തിരുന്നു. ഇതിനൊക്കെ ലഭിച്ച പ്രതിഫലമാണ് വിരമിച്ച ശേഷം ലഭിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പദവിയും ആ പദവിയിൽ നിന്നും വിരമിച്ച ശേഷം പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ലെന്ന് പാർലമെൻറിൽ നിയമനിർമാണം നടത്തിയതുമെന്ന് വേണുഗോപാൽ പറഞ്ഞു. രാജ്യത്ത് ജനാധിപത്യത്തിന് വിലയില്ലാതാക്കി തിരഞ്ഞെടുപ്പുകൾ അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കുന്ന കൊള്ള സംഘത്തിന് നേതൃത്വം നൽകുന്ന ഗ്യാനേഷ്കുമാറിനെ ചവിട്ടിപ്പുറത്താക്കണമെന്നും കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു.ആര്‍എസ്എസിന്റെ ഗണ വേഷവും ധരിച്ചാണ് ഗ്യാനേഷ് കുമാര്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണറായി ചുമതലയേറ്റത്. വിരമിച്ച ശേഷം ലഭിച്ച വരുമാനദായകമായ പദവിക്ക് തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുന്നതിലൂടെയാണ് ഗ്യാനേഷ് കുമാര്‍ പ്രത്യുപകാരം ചെയ്തുകൊണ്ടിരിക്കുന്നത്.സര്‍വീസില്‍ ഇരിക്കെ അഴിമതി ആരോപണങ്ങള്‍ നേരിട്ട ഒരു വിശ്വാസതയും ഇല്ലാത്ത ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാര്‍. അഴിമതിക്കാരെ ഇത്തരം ഉദ്യോഗസ്ഥരെ തിരഞ്ഞ് പിടിച്ച് ഉന്നത സ്ഥാനങ്ങളില്‍ നിയോഗിക്കുന്നത് സംഘപരിവാറിന്റെ പൊതുവായ രീതിയായി മാറിക്കഴിഞ്ഞു. അഴിമതിക്കുനേരെ കണ്ണടച്ചുകൊണ്ട് ആജ്ഞാനിവര്‍ത്തികളെ സൃഷ്ടിക്കുന്ന പ്രവര്‍ത്തിയാണ് സംഘപരിവാര്‍ ചെയ്യുന്നത്. ഗ്യാനേഷ് സംഘപരിവാറിന് ഉപകാരസ്മരണ ചെയ്യുമ്പോള്‍ വഞ്ചിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തെയും അതില്‍ വിശ്വസിക്കുന്ന ജനങ്ങളെയുമാണ്.ജനാധിപത്യത്തെ കൊല്ലാക്കൊല ചെയ്യുന്ന കശാപ്പുകാരനായാണ് ഇന്ത്യയിലെ ജനങ്ങൾ ഇപ്പോൾ ഗ്യാനേഷ് കുമാറിനെ കാണുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്തിരുന്ന ഒരു ഉദ്യോഗസ്ഥനും ഇവ്വിധം തുറന്ന് കാട്ടപ്പെട്ടിട്ടില്ല.എൻ.ഡി.എ മുന്നണിയിൽ നിന്നുതന്നെ ഗ്യാനേഷ് കുമാറിനെതിരെ ശബ്ദം ഉയർന്നുകഴിഞ്ഞു.ജനരോഷത്തിൽ കടപുഴകുന്നതിന് മുൻപ് ഗ്യാനേഷിനെ പുറത്താക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻെറ വിശ്വാസ്യതയും അന്തസ്സും സംരക്ഷിക്കാൻ മോദി സർക്കാർ തയ്യാറാകണമെന്ന് വേണുഗോപാൽ ആവശ്യപ്പെട്ടു.

Back To Top
onwin