
പ്രിയ ലാലേട്ടനിന്നു 65 ആം പിറന്നാൾ. താരത്തിനിന്നു വേറിട്ട സമ്മാനമൊരുക്കിയിരിക്കുകയാണ് ചിത്രകാരൻ ഡാവിഞ്ചി സുരേഷ്. ചക്ക ഉപയോഗിച്ച് കൊണ്ടുള്ള മോഹൻലാലിൻ്റെ ചിത്രമാണ് സുരേഷ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൻ്റെ വീഡിയോ അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ലോകത്ത് ആദ്യമായാണ് ചക്ക ഉപയോഗിച്ച് ഒരു ചിത്രമൊരുക്കുന്നതെന്നും ഡാവിഞ്ചി സുരേഷ് പറയുന്നു.
65-ാം പിറന്നാൾ ആയതിനാൽതന്നെ 65 ഇനം പ്ലാവുകളുള്ള തോട്ടത്തിന് മധ്യത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ചക്കച്ചുള, ചക്കക്കുരു, ചക്കമടൽ, ചക്കപ്പോള തുടങ്ങി ചക്കയുടെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് സുരേഷ് മോഹൻലാലിൻ്റെ മുഖം വരച്ചിരിക്കുന്നത്. ഇരുപതോളം ചക്കകളാണ് ഇതിനായി ഉപയോഗിച്ചത്. തൃശൂർ കുറുമാൽകുന്ന് വർഗീസ് തരകൻ്റെ ആയുർ ജാക്ക് ഫാമിൽ എട്ടടി വലിപ്പത്തിലാണ് ഡാവിഞ്ചി സുരേഷ് ഈ വിയ്‌മയം തീർത്തത്.