Flash Story
പ്രശസ്ത എഴുത്തുകാരനും കലാകാരനുമായ ശ്രീ ശരവൺ മഹേശ്വർ ഏഷ്യൻ ബുക്ക്‌ ഓഫ് വേൾഡ് റെക്കോർഡ്സിന്റെ തിളക്കത്തിൽ
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ലോകപരിസ്ഥിതിദിനം ആഘോഷിച്ചു.
സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും: മന്ത്രി സി പി ജോൺ
ഷാനിമോള്‍ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കറായി സഭ തെരഞ്ഞെടുത്തു; പിന്തുണ 99 വോട്ടുകള്‍
ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ സ്ഥാപിക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ
അറിവും അനുഭവങ്ങളുമാണ് ജീവിതത്തിലെ യഥാർത്ഥ കരുത്ത്: മന്ത്രി കെ.എ. തുളസി
ലോക ക്ഷീരദിനം , അന്തരാഷ്ട്ര പാൽ ദിനം ജൂൺ ഒന്ന്
ഒന്നര വയസുകാരൻ നേരിട്ടത് കൊടും ക്രൂരത: ശരീരത്തിൽ സിഗരറ്റ് കൊണ്ട് പലതവണ പൊള്ളിച്ചു, കുട്ടിയെ മർദിച്ചത് അമ്മയുടെ സാന്നിധ്യത്തിൽ
തമിഴ്‌നാട്ടിൽ ബസ് തകരാറിലായി; കുടുങ്ങിയ മലയാളി യാത്രക്കാർക്ക് രക്ഷകനായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം : നഗരസഭാ പരിധിയിൽ ലഹരി വസ്തുക്കളുടെ വിപണനം തടയാൻ നഗരസഭ മുന്നിട്ടിറങ്ങി.
സ്‌കൂൾ തുറക്കുന്നതോടെ കുട്ടികളെ ലക്ഷ്യമിട്ട് വില്പനയ്ക്കായി സൂക്ഷിച്ച മാരക രാസ പദാർത്ഥങ്ങളടങ്ങിയ ലഹരി വസ്‌തുക്കളാണ് നഗരസഭ മേയർ വി.വി. രാജേഷിൻ്റെയും ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്‌ണൻ്റെയും നേതൃത്വത്തിൽ പിടിച്ചെടുത്തത്.
ഇന്നലെ രാവിലെ 9 മണിയോടെ മെഡിക്കൽ കോളേജ് ജംഗ്ഷനിൽ നിന്ന് പോലീസിൻ്റെ സഹായത്തോടെയാണ് ഡ്രൈവ് ആരംഭിച്ചത്. മെഡിക്കൽ കോളേജ്, ഇളങ്കാവ്, ഉള്ളൂർ, പ്രശാന്ത് നഗർ, ആക്കുളം പ്രദേശങ്ങളിൽ നിന്നായി
5 ചാക്ക് ലഹരി ഉത്പന്നങ്ങളാണ് പിടികൂടി നശിപ്പിച്ചത്.
ഇവ സൂക്ഷിച്ചിരുന്ന മുപ്പത് ബങ്കുകളും തട്ടുകടകളും പൊളിച്ചു നീക്കം ചെയ്തു നഗരസഭയുടെ വാഹനങ്ങളിലേക്ക് മാറ്റി.
മെഡിക്കൽ കോളേജ് സബ് ഇൻസ്പെക്ടർ റഹിം, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിനോജ്, അനിൽ, സജിൻ എന്നിവർ നേതൃത്വം നൽകി.
പല ബങ്കുകളുടെയും മുകളിൽ ലോട്ടറി വില്പനയെന്ന വ്യാജേനയാണ് ലഹരി വസ്‌തുക്കൾ വിറ്റിരുന്നത്. ഇവ പരിശോധിച്ചപ്പോൾ മാസങ്ങൾക്ക് മുമ്പുള്ള ലോട്ടറിയാണെന്ന് കണ്ടെത്തി.

വൻറാക്കറ്റാണ് ലഹരി വില്പനയുടെ പിന്നിലുള്ളതെന്ന് മേയർ വി.വി. രാജേഷും ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്‌ണനും പറഞ്ഞു.
അന്യസംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ ലഹരി വസ്‌തുക്കൾ കടത്തിക്കൊണ്ടുവന്ന് നഗരത്തിലെ പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ബങ്കുകടകളിൽ എത്തിച്ച് 18 വയസിൽ താഴെയുള്ള അന്യസംസ്‌ഥാനക്കാരെ ഇരുത്തി 1000 രൂപവീതം ശമ്പളം നൽകിയാണ് വില്പന നടത്തുന്നത്.
ലഹരിക്കെതിരായ പ്രവർത്തനം ഹെൽത്ത് സർക്കിൾ അടിസ്ഥാനത്തിൽ പോലീസിൻ്റെ സഹായത്തോടെ തുടരുമെന്നും അറിയിച്ചു.

Back To Top
onwin