Flash Story
അധ്യാപനത്തെ ഒരു സർഗ്ഗാത്മക പ്രവർത്തനമായി ഉയർത്തിക്കാട്ടുകയും രാഷ്ട്രനിർമ്മാണത്തിൽ സംഭാവന നൽകുന്നവരായി അധ്യാപകരെ അംഗീകരിക്കുകയും ചെയ്യുന്ന കേന്ദ്ര സഹമന്ത്രിയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
.കെ എസ്.ആർ.ടി.സിക്ക് ബസ്: കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘവുമായി ധാരണാപത്രം ഒപ്പുവെച്ചു
സേവാ സേതു അഭിയാൻ കൗൺസിലർമാരുടെ ശില്പശാല തിരുവനന്തപുരം മരാർജി ഭവനിൽ
ഇൻ്റർനാഷണൽ സീബെഡ് അതോറിറ്റിയുടെ കീഴിൽ ഇൻ്റർനാഷണൽ ഡീപ്-സീ മാക്രോഫൗണ ടാക്സോണമി സ്കൂൾ പരിപാടിയ്ക്ക് ആതിഥേയത്വം വഹിക്കാൻ CMLRE
ക്ഷയരോഗ നിവാരണത്തിൽ ആരോഗ്യവകുപ്പിന്റെ പ്രവർത്തനം മാതൃകാപരമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
സ്കൂൾ ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിച്ചയാൾ പോലീസ് കാസ്റ്റഡിയിൽ.
അമിത വേഗത്തിൽ എത്തിയ കാർ നിർത്തിയിട്ടിരുന്ന ബൈക്കിൽ ഇടിച്ചു മൂന്ന് മരണം
കേരള പോലീസ് അത്ലറ്റിക് & ഗെയിംസ് മീറ്റ് 2026:സെപ്റ്റംബര്‍ എട്ടുമുതല്‍ 10 വരെ തിരുവനന്തപുരത്ത്
നിർത്തിയിട്ടിരുന്ന ചരക്ക്ലോറിയില്‍ കാര്‍ ഇടിച്ച് എട്ട് പേര്‍ മരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് ബാംഗ്ലൂരിലേക്ക് പോയ കല്ലട ബസ് തമിഴ്‌നാട്ടിലെ ഈറോഡിന് സമീപം തകരാറിലായതിനെ തുടർന്ന് വഴിയിലായ മലയാളി യാത്രക്കാർക്ക് അടിയന്തര സഹായമെത്തിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

കഴിഞ്ഞ ദിവസം പുലർച്ചെ നാലരയോടെയാണ് പാരിപ്പള്ളി സ്വദേശി സജീവനും കുടുംബവുമടക്കമുള്ള യാത്രക്കാർ അപരിചിത സ്ഥലത്ത് കുടുങ്ങിയത്. തുടർന്ന് സജീവൻ ആഭ്യന്തരമന്ത്രിയെ നേരിട്ട് ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

സംഭവം അറിഞ്ഞ ഉടൻ മന്ത്രി വിഷയത്തിൽ ഇടപെട്ട് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു. കേരള പോലീസിന്റെ ഏകോപനത്തോടെ യാത്രക്കാർക്ക് ആവശ്യമായ സഹായം ലഭ്യമാക്കുകയും, ബാംഗ്ലൂരിലേക്കുള്ള യാത്ര തുടരാൻ അടിയന്തരമായി പകരം ടൂറിസ്റ്റ് ബസ് ഒരുക്കുകയും ചെയ്തു.

പ്രതിസന്ധി ഘട്ടത്തിൽ സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങളിൽ സമയോചിതമായി ഇടപെട്ട് പരിഹാരം കാണുന്ന ജനകീയ ഭരണശൈലിയുടെ മറ്റൊരു ഉദാഹരണമായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. കൃത്യസമയത്തെ ഇടപെടലിനും സഹായത്തിനും മന്ത്രി രമേശ് ചെന്നിത്തലയോട് യാത്രക്കാർ നന്ദി അറിയിച്ചു.

Back To Top
onwin