Flash Story
മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയെ കാണാതായ സംഭവം, തിരച്ചിൽ ഊർജിതം; ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും തുടങ്ങി: മന്ത്രി ഷിബു ബേബിജോണ്‍
അഗ്രി-ഫുഡ് ചെറുകിട സൂക്ഷ്മ സംരംഭങ്ങളെ ശക്തിപ്പെടുത്താന്‍ ‘സ്മാര്‍ട്ട്’ പദ്ധതിയുമായി കേര; ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു
വ്യാജ ലോൺ ആപ്പ്, മ്യൂൾ അക്കൗണ്ട് തട്ടിപ്പുകൾക്കെതിരെ ജാ​ഗ്രത പാലിക്കണം: സംസ്ഥാനതല ബാങ്കേഴ്സ് സമിതി
ബിജെപി കൗൺസിലറുടെ അയോഗ്യത ഒഴിവാക്കാൻ യുഡിഎഫ് – ബിജെപി – സർക്കാർ അവിഹിത സഖ്യം: ഉദ്യോഗസ്ഥയെ ബലിയാടാക്കി തടിയൂരാൻ നീക്കം
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘നശാ മുക്ത് യുവ ഫോർ വികസിത് ഭാരത് സങ്കൽപ്പ് അഭിയാന്’ തുടക്കംകുറിച്ചു.
CAPTCHA പരിശോധനയുടെ പേരില്‍ വിവിധ വെബ്സൈറ്റുകളിലൂടെ നടക്കുന്ന സൈബര്‍ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക: കേരള പോലീസ്
മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹം: കെ.ജി.ഒ.എ
വട്ടിയൂർക്കാവ് മണ്ഡലത്തിൽ പ്രിയദർശിനി ബസുകൾ മന്ത്രി കെ.മുരളീധരൻ ഫ്‌ളാഗ് ഓഫ് ചെയ്തു
LPST സമരം പിൻവലിക്കണം മന്ത്രി എൻ ഷംസുദ്ദീൻ

തിരുവനന്തപുരം : പിരപ്പൻകോട് മുരളി സമ്പാദനവും പഠനവും നിർവഹിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘ചങ്ങമ്പുഴ കാവ്യസുധ’ എന്ന പുസ്തകത്തിന്റെ പ്രകാശനം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എൻ. വി. ഹാളിൽ തോന്നയ്ക്കല്‍ ആശാന്‍ സ്മാരകം ചെയര്‍മാന്‍ കവി മധുസൂദനൻ നായർ നിര്‍വഹിച്ചു. ഡോ. എം.ജി. ശശിഭൂഷൻ പുസ്തകം ഏറ്റുവാങ്ങി.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് ഡയറക്ടർ ഡോ. എം. സത്യന്‍ അധ്യക്ഷനായി. നീറമൺകര എൻ.എസ്.എസ് കോളെജ് അധ്യാപിക ഡോ. ബി. വന്ദന, മാധ്യമപ്രവർത്തകയും വിവർത്തകയുമായ സരിത മോഹനൻ ഭാമ, നാടകപ്രവർത്തകനും എഴുത്തുകാരനും പുസ്തകത്തിന്റെ സമ്പാദകനുമായ പിരപ്പൻകോട് മുരളി എന്നിവർ സംസാരിച്ചു. അസി. ഡയറക്ടർ എൻ. ജയകൃഷ്ണൻ സ്വാഗതവും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ഓഫീസര്‍ കെ.ആർ. സരിതകുമാരി നന്ദിയും പറഞ്ഞു. 810 രൂപ മുഖവിലയുള്ള പുസ്തകം 648 രൂപയ്ക്ക് ഇൻസ്റ്റിറ്റ്യൂട്ട് വിൽപ്പനശാലകളിൽ ലഭിക്കും.

പി.ആര്‍.ഒ
9447 95 6162

Back To Top
onwin