Flash Story
പുത്തൻ പ്രതീക്ഷയും അവസരവുംനൽകി ശിശുക്ഷേമ സമിതിയുടെതളിര് – വർണ്ണോത്സവത്തിന് തുടക്കം
നവംബർ ഒന്ന് മുതൽസപ്ലൈ‌കോയിൽവനിതാഉപഭോക്താക്കൾക്ക്ആനുകൂല്യം
അടുത്ത 5 ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ശബരിമല സ്വര്‍ണ്ണക്കൊള്ള : മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്യും;
ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ല, സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി
കെപിസിസി പുനസംഘടനയില്‍ തര്‍ക്കം രൂക്ഷം :കെ മുരളീധരനും, കെ സുധാകരനും അതൃപ്തി
കെ എസ് ആർ ടി സി പെൻഷൻകാർ പ്രക്ഷോഭ  സമരത്തിലേക്ക് :
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം


………………………………….
കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്നും, ഇടുക്കിയിൽ നിന്നും, കൊല്ലത്തു നിന്നും കൊച്ചി നഗരത്തിലെ പ്രശസ്തമായ ഒരു കോളജിൽ പഠിക്കാനെത്തിയ മൂന്നു വിദ്യാർത്ഥികളുടെ ഹോസ്റ്റൽ ജീവിതത്തിൻ്റെ കഥ തികഞ്ഞ ഹ്യൂമർ,ഫാൻ്റെസി ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണ് പ്രകമ്പനം.
നവരസ ഫിലിംസ്, ലഷ്മി നാഥ് ക്രിയേഷൻസിന്റെ ബാനറിൽ ശ്രീജിത്ത്, സുധീഷ്, ബ്ലെസ്സി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്യുന്നു.
ഈ ചിത്രത്തിൻ്റെ ചിത്രീകരണം ജൂൺ പതിനാറ് തിങ്കളാഴ്ച്ച കൊച്ചിയിലെ മഹാരാജാസ് കോളജിൽപ്രശസ്ത സംവിധായകൻ ലാൽ ജോസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ട് ആരംഭിച്ചു.
വർണ്ണചിത്ര സുബൈർ, കലാസംഘം ഹംസ എന്നിവർ ഫസ്റ്റ് ക്ലാപ്പും നൽകി.
നേരത്തേ നിർമ്മാതാവ് സുധീഷ്, മാതാവ് ശ്രീമതി ലഷ്മിക്കുട്ടിയമ്മ, ശ്രീജിത്ത്, ബ്ലെസ്സി എന്നിവരും . അഭിനേതാക്കളും അണിയറ പ്രവർത്തകരും ചേർന്ന് ഭദ്രദീപം തെളിയിക്കുകയു
ണ്ടായി.

മലബാറിൻ്റെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കി ശ്രദ്ധ നേടിയ നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിനു ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
ഒരുകാംബസ് ഹോസ്റ്റൽ ജീവിതത്തിൻ്റെ എല്ലാ രസക്കൂട്ടുകെട്ടും കോർത്തിണക്കിയ ക്ലീൻ എൻ്റർടൈനറാ
യിരിക്കും ഈ ചിത്രം.
ഗണപതി, സാഗർ സൂര്യ, (പ്രണി ഫെയിം ) സോഷ്യൽ മീഡിയാ താരം അമീൻ’ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജോണി ആൻ്റെണി അസീസ് നെടുമങ്ങാട്, മല്ലികാസുകുമാരൻ, പി.പി. കുഞ്ഞികൃഷ്ണൻ മാഷ്, കലാഭവൻ നവാസ്, കുടശ്ശനാട് കനകം, ഗംഗാ മീര, സുബിൻ ടാർസൻ,സനീഷ് പല്ലി എന്നിവരും പ്രധാന താരങ്ങളാണ്.

ശ്രീഹരിയുടേതാണു തിരക്കഥ’
സംഗീതം – ബിബിൻ അശോകൻ ‘
ഛായാഗ്രഹണം – ആൽബി.
എഡിറ്റിംഗ് – സൂരജ്. ഈ എസ്.
കലാസംവിധാനം – സുഭാഷ് കരുൺ.
മേക്കപ്പ് -ജയൻ പൂങ്കുളം.
കോസ്റ്റ്യും – ഡിസൈൻ-സുജിത് മട്ടന്നൂർ.
സ്റ്റിൽസ് – ജസ്റ്റിൻ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അംബ്രോസ് വർഗീസ്.
പ്രൊജക്റ്റ് ഡിസൈനർ – സൈനുദ്ദീൻവർണ്ണ ചിത്ര’
പ്രൊഡക്ഷൻ
എക്സിക്യൂട്ടീവ്സ് – ശശി പൊതുവാൾ,. കമലാക്ഷൻ പയ്യന്നൂർ.
പ്രൊഡക്ഷൻ കൺട്രോളർ – നന്ദു പൊതുവാൾ.
കൊച്ചി മഹാരാജാസ് കോളേജിൽ to ചിത്രീകരണമാരം’ഭിച്ച ഈ ചിത്രം കൊച്ചിയിലും പയ്യന്നൂരിലുമായി പൂർത്തിയാകും.
വാഴൂർ ജോസ്.

Back To Top