Flash Story
അമൃത എക്സ്പ്രസിൽ യാത്രക്കാരുടെ രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ചു: അസം സ്വദേശിയായ യുവാവ് പിടിയിൽ
മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ, ചരിത്രത്തിലാദ്യമായി സിനിമകൾക്ക് 24 മണിക്കൂർ പ്രദർശനം :
കെ – ടെറ്റ് ഇല്ലാത്തവരെ പിരിച്ചുവിടുമെന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പിന്‍വലിച്ചു.
സംയുക്ത സൈനിക അഭ്യാസം ‘ഓസ്ട്രാഹിന്ദ് 2026’ സമാപിച്ചു
ഗ്യാനേഷ് കുമാറിന് ശക്തമായ സന്ദേശം നല്‍കിയെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ഇത്തവണ ഐഎഫ്എഫ്കെയ്ക്ക് കൂടുതല്‍ പ്രദര്‍ശനങ്ങൾ: മന്ത്രി പി.സി വിഷ്ണുനാഥ്
EPFO-യുടെ 74-ാമത് സ്ഥാപകദിനാഘോഷം നാളെ ന്യൂഡൽഹിയിൽ നടക്കും
സ്വകാര്യ ബസുകൾ വെറ്റ് ലീസിനെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തും: മന്ത്രി സി.പി ജോൺ
ബി.എസ്.എൻ.എൽ./ടെലികോം പെൻഷൻകാർക്കായി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് പുതുക്കൽ ക്യാമ്പ്

ശിവഗിരി: സര്‍വ്വ ലോകത്തിനും സ്വീകാര്യമായ വ്യക്തിപ്രഭാവമാണ് ശ്രീനാരായണഗുരുദേവന്‍റേതെന്ന് ലോകത്തെ മനസ്സിലാക്കിയതു മഹാകവി കുമാരനാശാനായിരുന്നുവെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു.
കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിയുടെ ഭാഗമായി ശിവഗിരി മഠം സംഘടിപ്പിച്ച പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. കായിക്കരയില്‍ വെച്ച് ഗുരുവിന്‍റെ ശ്രദ്ധയില്‍പ്പെട്ട കുമാരുവിനെ ഒപ്പം കൂട്ടി അരുവിപ്പുറത്തെത്തിച്ചു. തുടര്‍പഠനത്തിനും അതുവഴി ലോകം കണ്ട മഹാകവിയായും മികച്ച സംഘാടകനാക്കി മാറ്റുവാനും ഗുരുദേവനായി. ശൃംഗാര കവിതകള്‍ എഴുതിയിരുന്ന കുമാരനെ അതില്‍ നിന്നും പിന്തിരിപ്പിച്ചു മലയാളം സാഹിത്യ മേഖലയിലെ പ്രഥമ ഗണനീയനാക്കി മാറ്റാനും ഗുരുദേവനായി എന്നും സച്ചിദാനന്ദ സ്വാമി തുടര്‍ന്ന് പറഞ്ഞു.
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിച്ചു. ഗുരുദേവനെ സ്തുതിച്ചുകൊണ്ട് കുമാരനാശാന്‍ രചിച്ച ഗുരുസ്തവം ലക്ഷക്കണക്കിന് ഭക്തര്‍ നിത്യേന ആലപിക്കുന്നതിന് അവസരം ഒരുക്കിയത് ഗുരുവിലെ ഈശ്വരീയ ഭാവം ഉയര്‍ത്തി കാട്ടുന്നു. ആശാന്‍ സ്മരണ നിത്യേന നിലനിര്‍ത്തുവാന്‍ മലയാളത്തിന് കഴിയണമെന്നും ശുഭാംഗാനന്ദ സ്വാമി പറഞ്ഞു. പരിപാടികളുടെ ഭാഗമായി പ്രസിദ്ധീകരിച്ച സ്മരണികയുടെ കോപ്പി ശിവഗിരി മാസിക ചീഫ് എഡിറ്റര്‍ സ്വാമി അവ്യയാനന്ദക്ക് നല്‍കി സച്ചിദാനന്ദ സ്വാമി പ്രകാശനം ചെയ്തു. ശതാബ്ദിയാചരണ കവിത രചന മത്സര വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് സച്ചിദാനന്ദ സ്വാമിയും, കവിത അവതരിപ്പിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് അവ്യയാനന്ദ സ്വാമി, സുകൃതാനന്ദ സ്വാമി, അസംഗാനന്ദഗിരി സ്വാമി എന്നിവരും വിതരണം ചെയ്തു. സംഘാടകസമിതി അംഗങ്ങളായ ഡോ. എം. ജയരാജു, ഷോണി ജെ. ചെറുവിള, പ്രൊഫ. സനല്‍കുമാര്‍, ഇ.എം. സോമനാഥന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കോര്‍ഡിനേറ്റര്‍മാരായ വെട്ടൂര്‍ ശശി, അജയകുമാര്‍ എസ്. കരുനാഗപ്പള്ളി എന്നിവര്‍ക്ക് പ്രത്യേക പുരസ്കാരവും നല്‍കി.
,…………………..

ശിവഗിരി മഠത്തിന്‍റെ നേതൃത്വത്തില്‍ നടന്നു വന്ന മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഡോ. എം. ജയരാജു, ഇ.എം. സോമനാഥന്‍, സ്വാമി അവ്യയാനന്ദ, പ്രൊഫ. സനല്‍കുമാര്‍, അജയകുമാര്‍ എസ്. കരുനാഗപ്പള്ളി, വെട്ടൂര്‍ ശശി, സ്വാമി സുകൃതാനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി ജ്ഞാനതീര്‍ത്ഥ തുടങ്ങിയവര്‍ സമീപം.

Back To Top
onwin