കലുങ്ക് സൗഹൃദ സംവാദം നിര്‍ത്താന്‍ നോക്കേണ്ടെന്ന് സുരേഷ് ഗോപി സിനിമ ഉപേക്ഷിക്കാന്‍ സൗകര്യമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വികസന കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്യുന്നതിന് കൊടുങ്ങല്ലൂരില്‍ സംഘടിപ്പിച്ച കലുങ്ക് സൗഹൃദസംവാദത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം. കലുങ്ക് സൗഹൃദ സംവാദം നിര്‍ത്താന്‍ നോക്കേണ്ടെന്നും പതിനാല് ജില്ലകളിലും പോകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. പുള്ളിലെ കൊച്ചുവേലായുധന് വീട് കിട്ടിയതില്‍ സന്തോഷമെന്നും സുരേഷ് ഗോപി പറഞ്ഞു. 14 ജില്ലകളിലേക്കും പോകുന്നുണ്ട്. ഇത് തടയാന്‍ ആര്‍ക്കും പറ്റില്ല. ഒരു ജനപ്രതിനിധി എന്ന നിലയ്ക്ക് എന്റെ […]
മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ കേസ്: ഇരകള്‍ 18നും 60 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍; എഫ്‌ഐആര്‍ പകര്‍പ്പ് പുറത്ത്
ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ക്രൈം ബ്രാഞ്ച് സമർപ്പിച്ച എഫ്ഐആറിന്റെ പകർപ്പ് പുറത്ത്. 18 മുതൽ 60 വയസുവരെ പ്രായമുള്ളവരാണ് ഇരകളായതെന്നും ഗർഭഛിദ്രത്തിന് രാഹുൽ നിർബന്ധിച്ചെന്നും എഫ്ഐആറിൽ. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച എഫ്‌ഐആറിലാണ് രാഹുലിനെതിരെ ഗുരുതര പരാമർശങ്ങൾ ഉള്ളത്. പെൺകുട്ടികളെ ലൈംഗീകമായി പീഢിപ്പിക്കുകയും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാമർശങ്ങളടങ്ങിയ എഫ് ഐ ആർ ആണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. ഗർഭഛിദ്രത്തിന് നിർബന്ധിച്ചു, സ്ത്രീകളെ […]
കൊല്ലം ഓച്ചിറയിൽ ജീപ്പും കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിച്ച് മൂന്ന് മരണം
കൊല്ലം: കൊല്ലം ഓച്ചിറ വലിയകുളങ്ങരയിൽ വാഹനാപകടത്തിൽ മൂന്ന് മരണം. ജീപ്പും കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ജീപ്പ് പൂർണമായും തകർന്നു. ചേർത്തയിലേക്ക് പോയ ബസും എതിർദിശയിൽ നിന്ന് വന്ന് ജീപ്പും ആണ് കൂട്ടിയിടിച്ചത്. തേവലക്കര സ്വദേശികൾ മരിച്ചത്. അപകടത്തില്‍ മുന്‍ വശം പൂര്‍ണമായി തകര്‍ന്ന ജീപ്പ് പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. തേവലക്കര സ്വദേശി പ്രിൻസ് തോമസും കുടുംബവും സഞ്ചരിച്ച ഥാർ ജീപ്പാണ് ബസുമായി കൂട്ടിയിടിച്ചത്. തേവലക്കര സ്വദേശികളായ പ്രിൻസ് തോമസും രണ്ട് മക്കളുമാണ് മരിച്ചത്. അഞ്ച് […]