Flash Story
നാഷണൽ ഗുഡ് ലാബറട്ടറി പ്രാക്ടീസസ് ശിൽപശാല’യ്ക്ക് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ആതിഥേയത്വം വഹിച്ചു
സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് സർക്കാർ.
കുട്ടികളുടെ ശാരീരിക- മാനസിക വളർച്ച ഉറപ്പാക്കുന്നത് ആയിരിക്കും സംസ്ഥാന ക്രഷ് നയമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
അനധികൃത നിർമ്മാണം തടഞ്ഞ് നഗരസഭ:
കുട്ടികളുടെ ആരോഗ്യസംരക്ഷണം സർക്കാരിന്റെ മുഖ്യപരിഗണന: മന്ത്രി ബിന്ദു കൃഷ്ണ
ഡിസ്ക്കസ് ത്രോയിൽ കണ്ണൂരിൻ്റെ ഫൈസലിന്സ്വർണം
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് ‘വേണ്ട കപ്പു’മായി അലയൻസ് സർവീസസ് ഇന്ത്യ
വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2027: രജിസ്ട്രേഷൻ ആരംഭിച്ചു;
അധ്യാപനത്തെ ഒരു സർഗ്ഗാത്മക പ്രവർത്തനമായി ഉയർത്തിക്കാട്ടുകയും രാഷ്ട്രനിർമ്മാണത്തിൽ സംഭാവന നൽകുന്നവരായി അധ്യാപകരെ അംഗീകരിക്കുകയും ചെയ്യുന്ന കേന്ദ്ര സഹമന്ത്രിയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

ലൈം​ഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ക്രൈം ബ്രാഞ്ച് സമർപ്പിച്ച എഫ്ഐആറിന്റെ പകർപ്പ് പുറത്ത്. ​18 മുതൽ 60 വയസുവരെ പ്രായമുള്ളവരാണ് ഇരകളായതെന്നും ഗർഭഛിദ്രത്തിന് രാഹുൽ നിർബന്ധിച്ചെന്നും എഫ്ഐആറിൽ. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച എഫ്‌ഐആറിലാണ് രാഹുലിനെതിരെ ഗുരുതര പരാമർശങ്ങൾ ഉള്ളത്.

പെൺകുട്ടികളെ ലൈംഗീകമായി പീഢിപ്പിക്കുകയും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാമർശങ്ങളടങ്ങിയ എഫ് ഐ ആർ ആണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. ​ഗർഭഛിദ്രത്തിന് നിർബന്ധിച്ചു, സ്ത്രീകളെ ഭീഷണിപ്പെടുത്തി, സോഷ്യൽ മീഡിയയിൽ സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. 10 പരാതികൾ രാഹുലിനെതിരെ ലഭിച്ചിട്ടുണ്ടെന്നും എഫ് ഐ ആറിൽ ചൂണ്ടിക്കാട്ടുന്നു. 18 മുതൽ 60 വയസ്സുവരെ പ്രായമുള്ളവരാണ് രാഹുലിന്റെ പീഡനത്തിന് ഇരയായത്. ചിലരെ നിർബന്ധിച്ചു ഗർഭചിദ്രം നടത്തിയതായും എഫ്‌ഐആറിൽ പറയുന്നു.

Back To Top
onwin