നിയമസഭാ തിരഞ്ഞെടുപ്പ്; കെപിസിസിയുടെ നിർണായക തിരഞ്ഞെടുപ്പ് സമിതി ഇന്ന്തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി കെപിസിസി തിരഞ്ഞെടുപ്പ് സമിതി ഇന്ന് തിരുവനന്തപുരത്ത് ചേരും. കോണ്‍ഗ്രസ് പുറത്താക്കിയ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് സ്ഥാനാര്‍ഥിത്വം നൽകില്ലെന്നാണ് മുതിർന്ന നേതാക്കൾ നൽകുന്ന സൂചനകൾ.തൃപ്പൂണിത്തുറ എംഎൽഎ കെ. ബാബു മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രണ്ടു സിറ്റിങ് സീറ്റുകളിൽ കൂടി ആശക്കുഴപ്പമുണ്ട്. ഇക്കാര്യം അടക്കം ഹൈക്കമാൻഡിന് വിടാനാണ് സാധ്യത. സ്ഥാനാര്‍ഥി നിര്‍ണയത്തിൽ അഭിപ്രായം അറിയാൻ ജില്ലകളിലെ കോര്‍ കമ്മിറ്റി അംഗങ്ങള്‍ […]
ജെ.എം.എ (JMA) തിരുവനന്തപുരം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; എസ്. സുരേഷ് കുമാർ പ്രസിഡന്റ്, ജി. കൃഷ്ണകുമാർ സെക്രട്ടറി
തിരുവനന്തപുരം : ജേണലിസ്റ്റ് മീഡിയ അസോസിയേഷന്റെ (JMA) തിരുവനന്തപുരം ജില്ലാ ജനറൽ ബോഡി യോഗം ഇന്ന് (05-12-2025) ഉച്ചയ്ക്ക് 3 മണിക്ക് തിരുവനന്തപുരം പൂർണ്ണ ഹോട്ടലിൽ വച്ച് ചേർന്നു. യോഗത്തിൽ നിലവിലുള്ള കമ്മിറ്റി പിരിച്ചുവിടുകയും പുതിയ ജില്ലാ ഭാരവാഹികളെയും സംസ്ഥാന കൗൺസിൽ പ്രതിനിധികളെയും തിരഞ്ഞെടുക്കുകയും ചെയ്തു. പുതിയ ജില്ലാ പ്രസിഡന്റായി എസ്. സുരേഷ് കുമാറിനെയും, സെക്രട്ടറിയായി ജി. കൃഷ്ണകുമാറിനെയും തിരഞ്ഞെടുത്തു. സാബു ശങ്കർ ആണ് ജില്ലാ കോഡിനേറ്റർ. ജില്ലാ ട്രഷററായി ബിനുവിനെയും , വനിതാ വിംഗ് സെക്രട്ടറിയായി […]
കിഴക്കകോട്ട പൗരസമിതി ഓണഘോഷം നടത്തി
തിരുവനന്തപുരം ആർസിസിയിലെ രോഗികൾക്ക് കിഴക്കേക്കോട്ട പൗരസ്വതിയുടെ ഓണാഘോഷവും ഓണസമ്മാനവും ഓണസദ്യയും നൽകി. കിഴക്കേക്കോട്ട പൗരസമിതി പ്രസിഡന്റ് പി കെ എസ് രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫ്രണ്ട്സ് ഓഫ് ട്രിവാൻഡ്രം ചെയർമാൻ മുക്കം പാലമൂട് രാധകൃഷ്ണൻ, സിപിഎം ജാല ഏരിയ സെക്രട്ടറി ജയൻകുമാർ , ഓണവില്ല് സാബു സെക്രട്ടറി പവിത്രൻ കിഴക്കേ നട, പനമൂട് വിജയകുമാർ, ഗോപൻ ശാസ്തമംഗലം, അട്ടക്കുളങ്ങര ബാബു ഹോപ്പ് കോഡിനേറ്റർ ഡോക്ടർ ആര്യ എന്നിവർ സംസാരിച്ചു.
വിസി നിയമനം; സെര്‍ച്ച് കമ്മിറ്റി ചെയര്‍പേഴ്‌സണായി റിട്ട.ജസ്റ്റിസ് സുധാംശു ധൂലിയ; ഉത്തരവിട്ട് സുപ്രീംകോടതി
സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റി ചെയര്‍പേഴ്‌സണായി റിട്ട.ജസ്റ്റിസ് സുധാംശു ധൂലിയയെ നിയമിച്ച് സുപ്രിംകോടതി. രണ്ടാഴ്ചക്കുള്ളില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണമെന്നാണ് നിര്‍ദേശം. സര്‍ക്കാരും ചാന്‍സിലറും സെര്‍ച്ച് കമ്മിറ്റിയിലേക്ക് പേരുകള്‍ കൈമാറി. ഗവര്‍ണര്‍ നിര്‍ദേശിച്ച പേരുകളില്‍ ഭൂരിഭാഗവും കേരളത്തിന് പുറത്തു നിന്നുള്ളവരാണ്. സെര്‍ച്ച് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ വിസി നിയമനത്തില്‍ നിര്‍ണായകമാകും. രണ്ട് സര്‍വകലാശാലകള്‍ക്കും വിസി നിയമനം രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്. ഒരു മാസത്തിനുള്ളില്‍ നടപടികളില്‍ പുരോഗതി അറിയിക്കണമെന്നും വ്യക്തമാക്കി. ജഡ്ജിയെ സമിതി അധ്യക്ഷനാക്കണമെന്നും ഇല്ലെങ്കില്‍ സെര്‍ച്ച് […]
ഡോ.ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലില്‍ നാലംഗ വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; ഇന്ന് ആരോഗ്യമന്ത്രിക്ക് കൈമാറും
തിരുവനന്തപുരം: ഉപകരണ ക്ഷാമം കാരണം തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സാ പ്രതിസന്ധിയുണ്ടെന്നും രോഗികൾക്ക് ചികിത്സ ലഭിക്കുന്നില്ലെന്നുമുള്ള യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലില്‍ നാലംഗ വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് (ഡിഎംഇ) വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് ഡിഎംഇ ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ദുരവസ്ഥ വെളിപ്പെടുത്തി ഡോ ഹാരിസ് ചിറക്കല്‍ രംഗത്തെത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് […]
കേരള ഗവർണർക്കെതിരെ CITU തിരുവനന്തപുരം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് :
രാജ്ഭവനെ RSS കേന്ദ്രമാക്കാൻ ശ്രമിക്കുന്ന, ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്ന കേരള ഗവർണർക്കെതിരെ CITU തിരുവനന്തപുരം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് . ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഇന്റേണല്‍ കമ്മിറ്റി ഫലപ്രദമായി പ്രവര്‍ത്തിക്കാത്തതില്‍ മാധ്യമ സ്ഥാപനങ്ങളും: വനിതാ കമ്മീഷന്‍
പോഷ് ആക്ട് 2013 അനുസരിച്ച് തൊഴിലിടങ്ങളില്‍ രൂപീകരിക്കുന്ന ഇന്റേണല്‍ കമ്മിറ്റികള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാത്ത തൊഴില്‍ സ്ഥാപനങ്ങളില്‍ മാധ്യമസ്ഥാപനങ്ങളും ഉള്‍പ്പെടുന്നതായി കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി. സതീദേവി. ഒരു അച്ചടി മാധ്യമത്തിനെതിരെ ഇത് സംബന്ധിച്ച പരാതി ലഭിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. തിരുവനന്തപുരം തൈക്കാട് റസ്റ്റ് ഹൗസ് ഹാളില്‍ നടന്ന ദ്വിദിന ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്‌സണ്‍. തൊഴിലിടങ്ങളില്‍ ഇന്റേണല്‍ കമ്മിറ്റികള്‍ നിര്‍ബന്ധമാണെന്നിരിക്കെ പല സ്ഥാപനങ്ങളിലും കമ്മിറ്റികള്‍ രൂപീകരിച്ചിട്ടില്ലെന്ന് മനസിലാവുന്നു. കമ്മിറ്റി രൂപീകരിച്ചെന്ന് ചില സ്ഥാപനങ്ങള്‍ […]
അന്തരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ സംഘടനാ സമിതി ഓഫീസ് ഉദ്ഘാടനം
സംസ്ഥാന ചലച്ചിത്ര അക്കാദമി കൊട്ടാരക്കരയില്‍ സംഘടിപ്പിക്കുന്ന ആറാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ സംഘാടക സമിതി ഓഫീസ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു
