Flash Story
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ഹിജാബ് വിവാദം: സെൻ്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല
“എന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നിൽ വരും”പ്രതികരിച്ച് ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമല സ്വർണക്കൊള്ള: പ്രതി പട്ടികയിൽ ഉൾപ്പെട്ടതിന് പിന്നാലെ മുരാരി ബാബുവിൻ്റെ രാജി എഴുതിവാങ്ങി എൻഎസ്എസ്
ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീചേഴ്‌സ് സംഘടന സെക്രട്ടറിയേറ്റ് മാർച്ച്‌ നടത്തി
കണ്ണാടി ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ്റെ ആത്മഹത്യ; സ്കൂൾ നാല് ദിവസത്തക്ക് അടച്ചിട്ടു
നിമിഷപ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയമിച്ച് കേന്ദ്രം, ജീവന് ആശങ്കയില്ലെന്നും സർക്കാർ
സ്പർശ് ഔട്ട്റീച്ച് പരിപാടി ഗവർണർ ഉദ്ഘാടനം ചെയ്തു
സെക്രട്ടേറിയറ്റ് മാർച്ച് നടത്തി മഹിളാ മോർച്ച:

മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വിപിനാണ് വെട്ടേറ്റത്. ഡോക്ടറുടെ തലക്കാണ് വെട്ടേറ്റത്. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒൻപതു വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ല എന്നാരോപിച്ചാണ് ആക്രമണം. പരിക്കേറ്റ ഡോക്ടറെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. സനൂപിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. പനി ബാധിച്ച കുട്ടിയുമായി പിതാവ് ആദ്യം എത്തിയത് താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു. പിന്നീട് അവിടെ വെച്ച് […]

എന്‍ജിനീയറിങ് കോളജിൻ്റെ ബസ്സിടിച്ച് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ.ജോര്‍ജ്ജ് മരിച്ചു

മുളന്തുരുത്തി: ബസ് ഇടിച്ച് ബൈക്ക് യാത്രികനായ കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു. കൃഷി വകുപ്പ് ഇടുക്കി ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ കാരിക്കോട് കള്ളാച്ചിയില്‍ കെ.കെ. ജോര്‍ജ്ജാണ് (53) മരിച്ചത്. കൊടും വളവുള്ള റോഡില്‍ അമിത വേഗതയിലെത്തിയ എന്‍ജിനീയറിങ് കോളജിന്റെ ബസ്സ് ജോർജ് ഓടിച്ച ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ ആരക്കുന്നത്തുനിന്ന് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് വളവില്‍വെച്ച് കാറിനെ മറികടക്കാന്‍ ശ്രമിച്ചതിനെ തുടർന്ന് എതിരെ വന്ന സിമന്റ് ലോറി ബ്രേക്കിടുകയും പിന്നിലുണ്ടായിരുന്ന ജോര്‍ജ്ജിന്റെ ബൈക്ക് പെട്ടെന്ന് […]

സംസ്ഥാനത്തെ സ്കൂളുകളിൽ മൗനാചരണം ആചരിച്ചു : 2024 ജൂലൈ 30ന് വയനാട് ജില്ലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 52 വിദ്യാർത്ഥികൾ മരണമടഞ്ഞ സംഭവം :

വയനാട് ജില്ലയിലെ ചൂരൽമല-മുണ്ടകൈയിൽ 2024 ജൂലൈ 30-ന് ഉണ്ടായ ദാരുണമായ ഉരുൾപൊട്ടലിൽ 52 വിദ്യാർത്ഥികൾ മരണമടഞ്ഞ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും ബുധനാഴ്ച രാവിലെ 10 ന് ഒരു മിനിറ്റ് മൗനാചരണം നടന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സ്മരണിക പരിപാടി സംഘടിപ്പിച്ചത്.നഷ്ടപ്പെട്ട യുവജീവിതങ്ങളെ ആദരിക്കുന്നതിനും സുരക്ഷ, സഹാനുഭൂതി, ഐക്യദാർഢ്യം എന്നിവയ്ക്കുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതിനും ഈ മൗനാചരണം സഹായകമായി. തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിൽ നടന്ന മൗനാചരണത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് […]

പത്തനംതിട്ട കോന്നിയിൽ പാറമട അപകടത്തിൽ ഒരാൾ മരിച്ചു :

പത്തനംതിട്ട കോന്നിയിൽ പാറമടയിലെ അപകടത്തിൽ ഒരു മരണം. പാറക്കടിയിൽ നിന്ന് മൃതദേഹം പുറത്തെടുത്തു. അപകടത്തിൽപ്പെട്ട ഒരാളുടെ കാലുകൾ പാറക്കെട്ടിനിടയിൽ കണ്ടിരുന്നു. തുടർന്ന് ഇവിടെ നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. അതിഥി തൊഴിലാളിയാണ് മരിച്ചത്. ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലും മണ്ണും പതിച്ചായിരുന്നു അപകടം. മറ്റൊരാൾ ഹിറ്റാച്ചിയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി നിഗമനം. രണ്ട് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു. ഇതര സംസ്ഥാന തൊഴിലാളികളായ ഓപ്പറേറ്റർ അജയ് റായ്, സഹായി മഹാദേശ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. മുകളിൽ നിന്ന് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കോന്നി […]

അഹമ്മദാബാദ് വിമാന അപകടത്തിൽ മരണപ്പെട്ട രഞ്ജിതയ്ക്ക് ആദരാജ്ഞലികൾ

അഹമ്മദാബാദ് വിമാന അപകടത്തിൽ മരണപ്പെട്ട രഞ്ജിതയ്ക്ക് മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ. അനിൽ, എം എ ബേബി എം.വി.ഗോവിന്ദൻ മാസ്റ്റർ,തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിക്കുന്നു

ജര്‍മ്മനിയില്‍ മരണപ്പെട്ട ദേവപ്രസാദിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. സംസ്കാരം ഇന്ന് (ജൂൺ 20)

ജര്‍മ്മനിയില്‍ വച്ച് ജൂണ്‍ ഒന്‍പതിന് മരണപ്പെട്ട പത്തനംതിട്ട റാന്നി പെരുനാട് സ്വദേശി ദേവപ്രസാദിന്റെ (23) മൃതദേഹം നാട്ടിലെത്തിച്ചു. ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ജൂണ്‍ 18 ന് ഡല്‍ഹിയിലെത്തിച്ച ഭൗതികശരീരം ജൂണ്‍ 19 ന് വൈകിട്ട് ഏഴുമണിയോടെയാണ് എയര്‍ഇന്ത്യാ വിമാനത്തില്‍ തിരുവനന്തപുരത്തെത്തിച്ചത്. ഭൗതിക ശരീരം ബന്ധുക്കള്‍ ഏറ്റുവാങ്ങി നാട്ടിലേയ്ക്ക് കൊണ്ടുപോയി. നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ റ്റി രശ്മി വിമാനത്താവളത്തിലെത്തി ഭൗതികശരീരത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു. ദേവപ്രസാദിന്റെ സംസ്കാരചടങ്ങുകള്‍ നാളെ (ജൂണ്‍ 20 ന്) ഉച്ചയ്ക്ക് ഒരുമണിയ്ക്ക് വീട്ടുവളപ്പില്‍ നടക്കും. 2024 […]

എയർ ഇന്ത്യ വിമാനപകടത്തിൽ 294 പേർ മരിച്ചു; കൂടുതൽ പ്രദേശവാസികളെ കാണാനില്ലെന്ന് ബന്ധുക്കൾ അറിയിച്ചു

അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിൽ മരണം മുന്നൂറിനോട് അടുക്കുന്നു. 294 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. 265 മൃതദേഹങ്ങൾ അപകട സ്ഥലത്ത് നിന്ന് കണ്ടെത്തി. ആറ് പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. കൂടുതൽ പ്രദേശവാസികളെ കാണാനില്ലെന്നാണ് അവരുടെ ബന്ധുക്കൾ അറിയിക്കുന്നത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് പൊലീസും വ്യക്തമാക്കി. അപ്രതീക്ഷിതമായുണ്ടായ അപകടത്തിന്‍റെ ഞെട്ടലിലാണ് ഇപ്പോഴും പ്രദേശവാസികള്‍. അതിനിടെ, ദുരന്തത്തിൻ്റെ ആഘാതം പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി വിലയിരുത്തി. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിൽ ഉള്ളവരെയും പ്രധാനമന്ത്രി സന്ദർശിച്ചു. വിമാനത്തില്‍ നിന്ന് […]

ഷൈൻ ടോം ചാക്കോ സഞ്ചരിച്ച കാർ അപകടത്തിൽ : പിതാവ് ചാക്കോ മരിച്ചു

വാഹനാപകടത്തിൽ ഷൈൻ ടോം ചക്കോയുടെ പിതാവ് മരിച്ചു. ഷൈനിന്റെ വലതുകൈക്ക് പരുക്കുണ്ട്.അമ്മയ്ക്കും സഹോദരനും അസിസ്റ്റാന്റിനും നിസാരപരുക്ക്.പുലർച്ചെ സെലത്തു വെച്ചാണ് അപകടം ഉണ്ടായത്.ഷൈനിന്റെ ചികിത്സക്കായ് എറണാകുളത്തു നിന്നും ബെഗളുരുവിലേക്കുള്ള യാത്ര മദ്ധ്യേആണ് അപകടം.

ഐ പി എൽ ചലഞ്ചേഴ്സ് ആഘോഷത്തിനിടെ 11 പേർ മരിച്ച സംഭവം : ഫ്രീ പാസ്സ് ഉണ്ടാകുമെന്ന് പ്രചരിച്ചതിനെ തുടർന്ന്

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഐപിഎൽ കിരീടനേട്ട ആഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആരാധകർക്ക് ഫ്രീ പാസ് ഉണ്ടാകുമെന്ന് സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചത് കൂടുതൽ പേർ സ്റ്റേഡിയത്തിൽ എത്താൻ കാരണമായി. ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ഏഴാം നമ്പർ ഗേറ്റിലാണ് ദുരന്തമുണ്ടായത്. സർക്കാരിന് എതിരെ ബിജെപി രം​ഗത്തെത്തി. അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മൂന്ന് ലക്ഷത്തോളം പേരാണ് സ്റ്റേഡിയത്തിലേക്ക് എത്തിയതെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ അറിയിച്ചത്. 35,000 […]

Back To Top