തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത് കുമാറിന് വീണ്ടും അസാധാരണ സംരക്ഷണം തീർത്ത് സർക്കാർ. തൃശൂർ പൂരം കലക്കലിലും പി വിജയനെതിരെ വ്യാജ മൊഴി നൽകിയതിലും അജിത് കുമാറിനെതിരെ നടപടിയാവശ്യപ്പെട്ടുള്ള മുൻ ഡിജിപിയുടെ റിപ്പോർട്ടുകൾ സർക്കാർ മടക്കി. രണ്ടിലും പുതിയ ഡിജിപിയോട് വീണ്ടും അഭിപ്രായം തേടി. പൂരം കലക്കലിൽ സർക്കാർ പ്രഖ്യാപിച്ചത് ത്രിതല അന്വേഷണം. പൂരം കലങ്ങുമ്പോള്‍ തൃശൂരിലുണ്ടായിരുന്ന എഡിജിപി എം.ആർ.അജിത് കുമാർ, മന്ത്രി കെ.രാജൻ വിളിച്ചിട്ട് പോലും ഫോണ്‍ പോലുമെടുത്തില്ലെന്ന് മുൻ സംസ്ഥാന പൊലിസ് മേധാവി ഷെയ്ക്ക് ദർവേസ് […]