തിരുവനന്തപുരം: തൈറോയ്ഡ് ശാസ്ത്രക്രിയക്കിടെ നിർധന കുടുംബത്തിലെ യുവതിയുടെ നെഞ്ചിൽ 50 സെ:മി: നീളമുള്ള കേബിൾ കുടുങ്ങിയ സംഭവത്തിൽ, ചികിത്സാ പിഴവ് നടത്തിയ ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കുക എന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ ഡി എം ഓഫീസറുടെ വസതിയിലേക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. ജില്ലാ ജനറൽ സെക്രട്ടറി സലിം കരമന മാർച്ച് ഉദ്ഘാടനം ചെയ്തു. ഗുരുതരമായ ചികിത്സാ വീഴ്ച വരുത്തുകയും വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുകയും ചെയ്ത ഡോക്ടർ ശിവകുമാർ അടക്കമുള്ള ഡോക്ടർമാർക്കെതിരെ നടപടി […]