ഇലോൺ മസ്കിൻ്റെ ടെസ്ലയുടെ ഇന്ത്യയിലെ ആദ്യത്തെ ഷോറൂം മുംബൈയിലെ ബാന്ദ്ര–കുർള കോംപ്ലക്സിൽ (ബികെസി) തുറന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവ് ഫഡ്നാവിസ് ടെസ്ലയെ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്തു. 4003 ചതുരശ്രയടി വിസ്തീർണമുള്ള പ്രീമിയം ഓഫിസ് 35 ലക്ഷം രൂപ പ്രതിമാസ വാടകയ്ക്കാണ് എടുത്തത്. ഷോറൂം തുറക്കുന്നതിനു മുന്നോടിയായി കുർളയിലെ ലോധ ലോജിസ്റ്റിക് പാർക്കിൽ കഴിഞ്ഞ മാസം 24,565 ചതുരശ്ര അടിയുള്ള വെയർ ഹൗസ് എടുത്തിരുന്നു. ഫീനിക്സ് മാർക്കറ്റ് സിറ്റിയിലും പുണെയിലും ഓഫിസുകൾ തുറന്നിട്ടുണ്ട്.
ജഡേജയുടെ വീരോചിത പോരാട്ടത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ല
ലോർഡ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ പൊരുതി തോറ്റു. ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ 22 റൺസിനാണ് ഇന്ത്യയുടെ പരാജയം. സ്കോർ: ഇംഗ്ലണ്ട് 387, 192. ഇന്ത്യ 387, 170. ജയത്തോടെ പരമ്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി. രവീന്ദ്ര ജഡേജയുടേയും വാലറ്റത്തിന്റെയും വീരോചിതമായ പോരാട്ടമാണ് ഇന്ത്യയെ ജയത്തിന്റെ അടുത്തെത്തിച്ചത്. 61 റൺസ് നേടി പുറത്താകാതെ നിന്ന ജഡേജയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. നാലാംദിനം കളി അവസാനിപ്പിക്കുമ്പോള്‍ 58 റണ്‍സിന് നാലു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. അഞ്ചാം ദിനത്തില്‍ 112 […]
ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കാൻ അന്തിമ അനുമതി ലഭിച്ചു
ഇല്ലോൺ മസ്കിന്റെ കമ്പനിക്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങൾ തുടങ്ങാൻ അനുമതി നൽകി ഇന്‍സ്പേസ്. സ്റ്റാർലിങ്കിന്റെ ഇന്ത്യൻ ഉപകമ്പനിയായ സ്റ്റാർലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിനാണ് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങൾ തുടങ്ങാൻ ഇൻസ്പേസിന്റെ അനുമതി ലഭിച്ചത്. നേരത്തെ ടെലികോം മന്ത്രാലയവും സ്റ്റാർലിങ്കിന് പ്രവർത്താനുമതി നൽകിയിരുന്നു. ഇൻസ്പേസ് (ഇന്ത്യൻ നാഷണൽ സ്പേസ് പ്രമോഷൻ ഓതറൈസേഷൻ സെന്റര്‍) അനുമതി കൂടി കിട്ടിയതോടെ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങാനുള്ള പ്രധാന കടമ്പ മറികടന്നു. അഞ്ച് വർഷത്തേക്കാണ് ഇൻസ്പേസ് സ്റ്റാർലിങ്കിന് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഇനി […]
ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ ജനുവരി 16 മുതൽ കൊച്ചിയിൽ: അഞ്ഞൂറോളം എക്സിബിറ്റേഴ്സ് പങ്കെടുക്കും
തിരുവനന്തപുരം, 08, 07, 2025: ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സിബിഷന്റെ രണ്ടാമത് എഡിഷൻ 2026 ജനുവരി 16 മുതൽ 18 വരെ കൊച്ചി അഡ്ലക്സ് ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും കേരള സ്റ്റേറ്റ് സ്ട്രാൾ ഇൻഡസ്ട്രീസ് അസോസ്സിയേഷൻ (കെ.എസ്.എസ്.ഐ.എ.). മെട്രോ മാർട്ട് എന്നിവയുടെ ആഭിമുഖ്യത്തിൽ കേരള സർക്കാർ വ്യവസായ വകുപ്പിന്റെയും എം.എസ്.എം.ഇ മന്ത്രാലയം ഭാരത സർക്കാരിന്റെയും സഹകരണത്തോടെയാണ് മൂന്നു ദിവസം നീളുന്ന വ്യാവസായിക മേള കേരളത്തിൽ സംഘടിപ്പിക്കുന്നത് കെ.എസ്.എസ്.ഐ.എ.യുടെ ഇരുപതോളം അഫിലിയേറ്റഡ് സംഘടനകളും ഇന്ത്യ ഇന്റർനാഷണൽ ഇന്റർനാഷണൽ […]
രണ്ടാം ടെസ്റ്റ്: വിജയം കയ്യകലെ; ബാറ്റും പന്തും കൊണ്ട് ഇംഗ്ലണ്ടിനെ നിലംപരിശാക്കി ഇന്ത്യ, ഗില്ലിന് സെഞ്ചുറി; രണ്ടാം ഇന്നിങ്ങ്സിലും അടിപതറി ഇംഗ്ലണ്ട്, മൂന്ന് വിക്കറ്റ് നഷ്ടം
ബര്‍മിംഗ്ഹാം: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഇംഗ്ലണ്ട് പതറുകയാണ്. നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് . 24 റണ്‍സോടെ ഒല്ലി പോപ്പും 15 റണ്‍സോടെ ഹാരി ബ്രൂക്കുമാണ് ക്രീസില്‍. ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റ്, സാക് ക്രോളി, ജോ റൂട്ട് എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നാലാം ദിനം അവസാന സെഷനില്‍ നഷ്ടമായത്. ഇന്ത്യക്കായി ആകാശ് ദീപ് രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും […]
ഗില്ലിന് സെഞ്ചുറി ; ഇന്ത്യ മുന്നൂറ് കടന്നു
ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ഒന്നാം ദിവസത്തെ കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 310 റൺസെന്ന നിലയിലാണ്. സെഞ്ചുറിയുമായി ഗില്ലും(114) രവീന്ദ്ര ജഡേജയുമാണ് (41) ക്രീസില്‍. യശസ്വി ജയ്സ്വാൾ (87) അര്‍ധസെഞ്ചുറിയുമായി തിളങ്ങി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് കെ.എല്‍.രാഹുലിന്റെ (2) വിക്കറ്റാണ് ആദ്യം നഷ്ടമായത്. രണ്ടാം വിക്കറ്റില്‍ ജയ്സ്വാളും കരുണ്‍ നായരും ചേര്‍ന്ന് സ്കോറുയര്‍ത്തി. സ്കോര്‍ 95ല്‍ നില്‍ക്കേ കരുണ്‍ നായര്‍ (31) പുറത്തായി. സ്കോർ ഇരുന്നൂറ് […]
അഹമ്മദാബാദിൽ എയർഇന്ത്യ വിമാനം തകർന്നു വീണ് വൻ അപകടം; 242 യാത്രക്കാരും മരിച്ചതായി കരുതുന്നു-
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മാദാബാദ് വിമാനത്താവളത്തിന് സമീപം എയർ ഇന്ത്യ വിമാനം തകർന്നുവീണു.നഗരത്തിലെ എല്ലാ എമർജൻസി ഫയർഫോഴ്സ് യൂണിറ്റുകളും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥലത്തുനിന്ന് വലിയ രീതിയിൽ പുക ഉയരുന്നുണ്ട്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. 230 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.200ലേറെ മരിച്ചതായി വാർത്താഏജൻസി റിപ്പോർട്ട് ചെയ്തു.169 ഇന്ത്യൻ പൗരന്മാർ, 53 ബ്രിട്ടീഷ് പൗരന്മാർ, 1 കനേഡിയൻ പൗരൻ, 7 പോർച്ചുഗീസ് പൗരന്മാർ എന്നിവരാണ് യാത്ര ചെയ്തിരുന്നത് എന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. […]
അഹമ്മദാബാദിൽ എയർഇന്ത്യ വിമാനം തകർന്നുവീണ് വൻ അപകടം;133 മരണം, വിമാനത്തിൽ 242 യാത്രക്കാർ
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മാദാബാദ് വിമാനത്താവളത്തിന് സമീപം എയർ ഇന്ത്യ വിമാനം തകർന്നുവീണു.നഗരത്തലെ എല്ലാ എമർജൻസി ഫയർഫോഴ്സ് യൂണിറ്റുകളും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥലത്തുനിന്ന് വലിയ രീതിയിൽ പുക ഉയരുന്നുണ്ട്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. 230 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.133 പേർ മരിച്ചതായി വാർത്താഏജൻസി റിപ്പോർട്ട് ചെയ്തു.169 ഇന്ത്യൻ പൗരന്മാർ, 53 ബ്രിട്ടീഷ് പൗരന്മാർ, 1 കനേഡിയൻ പൗരൻ, 7 പോർച്ചുഗീസ് പൗരന്മാർ എന്നിവരാണ് യാത്ര ചെയ്തിരുന്നത് എന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ […]
ഇന്ത്യയുടെ വജ്രായുധം: ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ 17 രാജ്യങ്ങൾ രംഗത്ത്
ഇന്ത്യയുടെ വജ്രായുധം: ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ 17 രാജ്യങ്ങള്‍ രംഗത്ത്;ലോകത്തിലെ ഏറ്റവും വേഗതയേറിയതും കൃത്യതയുള്ളതുമായ ക്രൂയിസ് മിസൈലുകളിൽ ഒന്ന്പാകിസ്ഥാന്റെ പേടിസ്വപ്നമായ ഇന്ത്യയുടെ കരുത്തുറ്റ ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ ലോക രാജ്യങ്ങളുടെ നീണ്ടനിര. ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ 17 രാജ്യങ്ങള്‍ താത്പര്യം പ്രകടിപ്പിച്ചതായി ന്യൂസ് 18 അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് ലോകത്തിലെ ഏറ്റവും വേഗതയേറിയതും കൃത്യതയുള്ളതുമായ ക്രൂയിസ് മിസൈലുകളിൽ ഒന്നായാണ് അറിയപ്പെടുന്നത്. പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് […]
പാക് സൈനിക കേന്ദ്രങ്ങൾ തകർത്തു ഇന്ത്യ
ആക്രമണ രീതി മാറ്റി ഇന്ത്യ; അതിർത്തിക്കപ്പുറത്തുള്ള പാക് സൈനിക കേന്ദ്രങ്ങൾ തകർത്തുഇന്നലെ രാത്രിയും ഇന്ന് വെളുപ്പിനുമായി അതിർത്തി കടന്നെത്തുന്ന ഡ്രോണുകളെ നിർവീര്യമാക്കുന്നതിനൊപ്പം അതിർത്തിക്കപ്പുറത്തുള്ള പാക് സൈനിക കേന്ദ്രങ്ങൾ തകർത്തു. പാകിസ്താന്റെ വജ്രായുധം, ഫത്തെ 2 ബലിസ്റ്റിക് മിസൈയിലിന് പോലും അതിർത്തിക്ക് ഇപ്പുറത്ത് നാശമുണ്ടാക്കാനായില്ല. ഹരിയാനയിലെ സിർസയ്ക്ക് സമീപം പാക് ഫത്തെ 2 മിസൈൽ ഇന്ത്യ നിർവീര്യമാക്കി. അതേസമയം ഇന്ന് വെളുപ്പിന് പാകിസ്താന്റെ നാല് എയർബേസുകൾ ഇന്ത്യ തകർത്തു. ഇതുവരെ നടന്ന പ്രത്യാക്മണത്തിൽ ഏറ്റവും നിർണ്ണായക ആക്രമണമായിരുന്നു ഇത്.പാകിസ്താന്റെ […]