71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. 2023ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിക്കപ്പെട്ടത്. ഉള്ളൊഴുക്കാണ് മികച്ച മലയാള ചിത്രം. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉര്‍വശി മികച്ച സഹനടിയായി. പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവന്‍ മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരത്തിന് പൂക്കാലം എന്ന ചിത്രത്തിലൂടെ മിഥുന്‍ മുരളി അര്‍ഹനായി. മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ പുരസ്‌കാരം മോഹന്‍ദാസിനാണ് (2018).
റാപ്പർ വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകൾ സിലബസിൽ നിന്ന് ഒഴിവാക്കില്ലെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മലയാളം ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ ഡോ. എം.എസ്.അജിത്
റാപ്പർ വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകൾ സിലബസിൽ നിന്ന് ഒഴിവാക്കില്ലെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മലയാളം ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ ഡോ. എം.എസ്.അജിത് പറഞ്ഞു. സർവകലാശാല സിലബസിൽ തീരുമാനം എടുക്കേണ്ടത് ബോർഡ് ഓഫ് സ്റ്റഡീസും അക്കാഡമിക് കൗൺസിലുമാണെന്നും ഡോ. എംഎസ് അജിത് കൂട്ടിച്ചേർത്തു. ഉത്തമ ബോധ്യത്തോടെയാണ് വേടന്റെ പാട്ട് സിലബസിൽ ഉൾപ്പെടുത്തിയതെന്ന് ഡോ. എംഎസ് അജിത് പറഞ്ഞു. സിലബസ് മറ്റൊരാൾ പരിശോധിച്ച് നൽകുന്ന നിർദേശങ്ങൾ സ്വീകരിക്കേണ്ടതില്ല എന്നും ഔദ്യോഗികമായി റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഉണ്ടാക്കിയ സിലബസ് മറ്റൊരാൾ പരിശോധിച്ച് […]
കാലിക്കറ്റ്-ബിഎ മലയാളം സിലബസ്-വേടനെ വിവാദങ്ങളിൽ പെടുത്തരുത്
വേടൻ്റെ റാപ്പ്സംഗീതം പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ക്കെതിരെ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ ശ്രദ്ധയിൽ പെട്ടതു കൊണ്ടാണ് ഈ കുറിപ്പ്. വേടൻ കേരളത്തിൽ അടുത്തയിടെ വളർന്നു വരുന്ന ഒരു കലാകാരനാണ്. ആ ചെറുപ്പക്കാരൻ വളർന്നു വരട്ടെ. വിവാദങ്ങളിൽ പെടുത്തി അദ്ദേഹത്തിൻ്റെ ഭാവിക്ക് മേൽ നിഴൽ പരത്തരുത്. അക്കാദമിക വിഷയങ്ങൾ അക്കാദമിക വിഷയങ്ങൾ ആയി തന്നെ ചർച്ച ചെയ്യുക. അതുപോലെ നമ്മുടെ വളർന്നു വരുന്ന യുവാഗായികമാരിൽ ഏറെ കഴിവ് തെളിയിച്ച ഗായികയാണ് ഗൗരിലക്ഷ്മി. കുചേലവൃത്തം കഥകളി […]
മലയാളത്തിൽ ആദ്യമായിറസ് ലിംഗ് പശ്ചാത്തലത്തിൽചത്ത പച്ച – ആരംഭിച്ചു.
……………………………………കൊച്ചി ഭാഗത്തെ ഒരു നാട്ടു ചൊല്ലാണ് ചത്ത പച്ചരണ്ടും കൽപ്പിച്ചിറങ്ങുന്നതിനേയാണ് ഈ ചൊല്ലിലൂടെ ഉദ്ദേശിക്കുന്നത്. ഈ ചിത്രത്തിന്റെ കഥയക്ക് ഈ ചൊല്ലുമായി ഏറെ ബന്ധമുണ്ട്.ഈ പേരിൽ ഒരു സിനിമ ഒരുങ്ങുന്നു.ജൂൺ പത്ത് ചൊവ്വാഴ്ച്ച ചെല്ലാനം മാലാഖപ്പടിയിൽ വലിയൊരു സംഘം ചലച്ചിത്ര പ്രവർത്തകരുടെയും ബന്ധുമിത്രാദി കളുടേയും സാന്നിദ്ധ്യത്തിലായിരുന്ന തുടക്കം.ശ്രീമതി അസ്മിനാ ഷിഹാൻ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ട് ആരംഭം കുറിച്ചു.ലെൻസ് മാൻ ഷൗക്കത്ത് സ്വിച്ചോൺ കർമ്മവും റിതേഷ് എസ്. രാമകൃഷ്ണൻ ഫസ്റ്റ് ക്ലാപ്പും നൽകി യതോടെ ചത്ത പച്ച […]
മലയാളത്തിന്റെ ലാലേട്ടനിന്നു 65ആം പിറന്നാൾ
പ്രിയ ലാലേട്ടനിന്നു 65 ആം പിറന്നാൾ. താരത്തിനിന്നു വേറിട്ട സമ്മാനമൊരുക്കിയിരിക്കുകയാണ് ചിത്രകാരൻ ഡാവിഞ്ചി സുരേഷ്. ചക്ക ഉപയോഗിച്ച് കൊണ്ടുള്ള മോഹൻലാലിൻ്റെ ചിത്രമാണ് സുരേഷ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൻ്റെ വീഡിയോ അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ലോകത്ത് ആദ്യമായാണ് ചക്ക ഉപയോഗിച്ച് ഒരു ചിത്രമൊരുക്കുന്നതെന്നും ഡാവിഞ്ചി സുരേഷ് പറയുന്നു. 65-ാം പിറന്നാൾ ആയതിനാൽതന്നെ 65 ഇനം പ്ലാവുകളുള്ള തോട്ടത്തിന് മധ്യത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ചക്കച്ചുള, ചക്കക്കുരു, ചക്കമടൽ, ചക്കപ്പോള തുടങ്ങി ചക്കയുടെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് സുരേഷ് മോഹൻലാലിൻ്റെ മുഖം വരച്ചിരിക്കുന്നത്. ഇരുപതോളം […]