Flash Story
ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ല, സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി
കെപിസിസി പുനസംഘടനയില്‍ തര്‍ക്കം രൂക്ഷം :കെ മുരളീധരനും, കെ സുധാകരനും അതൃപ്തി
കെ എസ് ആർ ടി സി പെൻഷൻകാർ പ്രക്ഷോഭ  സമരത്തിലേക്ക് :
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ഹിജാബ് വിവാദം: സെൻ്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല
“എന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നിൽ വരും”പ്രതികരിച്ച് ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമല സ്വർണക്കൊള്ള: പ്രതി പട്ടികയിൽ ഉൾപ്പെട്ടതിന് പിന്നാലെ മുരാരി ബാബുവിൻ്റെ രാജി എഴുതിവാങ്ങി എൻഎസ്എസ്
ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീചേഴ്‌സ് സംഘടന സെക്രട്ടറിയേറ്റ് മാർച്ച്‌ നടത്തി

വയോധികൻ വാഹനം ഇടിച്ച് മരിച്ച കേസ് : പാറശാല എസ്എച്ച്ഒ അനിൽ കുമാറിനെ സസ്പെൻഡ് ചെയ്തു:

വയോധികൻ വാഹനം ഇടിച്ച് മരിച്ച കേസ് : പാറശാല എസ്എച്ച്ഒ അനിൽ കുമാറിനെ സസ്പെൻഡ് ചെയ്തുകിളിമാനൂരിൽ വയോധികൻ വാഹനം ഇടിച്ച് മരിച്ച കേസില്‍ പ്രതിയെന്ന് കണ്ടെത്തിയ പാറശാല എസ്എച്ച്ഒ പി അനിൽ കുമാറിന് സസ്പെൻഷൻ. ബംഗളൂരിവിൽ ആയിരുന്ന സിഐ പി അനിൽ കുമാർ ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നു. മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വയോധികനെ ഇടിച്ചു കൊലപ്പെടുത്തിയ കാർ ഓടിച്ചത് പൊലീസ് ഉദ്യോഗസ്ഥൻ തന്നെയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടർന്ന് എസ്എച്ച്ഒ പി അനിൽ കുമാറിന്റെ കാർ […]

പാറശാല എസ്എച്ച്ഒ ഓടിച്ച വാഹനം ഇടിച്ച് വയോധികന്‍ മരിച്ച കേസ്; സസ്‌പെന്‍ഷന് ശിപാര്‍ശ ചെയ്ത് റൂറല്‍ എസ്പി

തിരുവനന്തപുരം പാറശാല എസ്എച്ച്ഒ ഓടിച്ച വാഹനം ഇടിച്ച് വയോധികന്‍ മരിച്ച കേസില്‍ സസ്‌പെന്‍ഷന് ശിപാര്‍ശ ചെയ്ത് റൂറല്‍ എസ്പി. എസ്എച്ച്ഒ അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്യാനാണ് ശിപാര്‍ശ. റൂറല്‍ എസ്പി ദക്ഷിണ മേഖലാ ഐജിക്ക് റിപ്പോര്‍ട്ട് നല്‍കി.കഴിഞ്ഞ സെപ്റ്റംബര്‍ 7 ന് പുലര്‍ച്ചെ 4നും 5നുമിടിയിലാണ് കിളിമാനൂരില്‍ അജ്ഞാത വാഹനമിടിച്ച് കൂലിപ്പണിക്കാരനായ മധ്യവയസ്‌കന്‍ രാജന്‍ മരിച്ചത്. അമിത വേഗത്തില്‍ അലക്ഷ്യമായി ഓടിച്ച വാഹനം രാജനെ ഇടിപ്പിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയി എന്നായിരുന്നു കിളിമാനൂര്‍ പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. […]

ഇടുക്കി വാഗമൺ ചാത്തൻ പാറയിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി :

ഇടുക്കി വാഗമണ്ണിന് സമീപം ചാത്തൻ പാറയിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി.തൊടുപുഴ വെങ്ങല്ലൂർ സ്വദേശി അരുൺ എസ് നായരാണ് കാൽവഴുതി കൊക്കയിലേക്ക് വീണത്. താഴ്ചയിലേക്ക് പതിക്കുന്നതിന് മുൻപ് യുവാവ് പുല്ലിൽ പിടിച്ചു നിൽക്കുകയായിരുന്നു..തൊടുപുഴ ,മൂലമറ്റം എന്നിവിടങ്ങളിലെ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ എത്തിയാണ് യുവാവിനെ പുറത്തെത്തിച്ചത്.സാരമായി പരിക്കേറ്റ വിഷ്ണുവിനെ തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റി.

കൊച്ചിയിൽ അയൽവാസികളായ രണ്ടുപേരെ തീകൊളുത്തി യുവാവ് തൂങ്ങിമരിച്ചു

കൊച്ചി വടുതലയിൽ അയൽവാസികളായ രണ്ടുപേരെ തീകൊളുത്തി യുവാവ് തൂങ്ങിമരിച്ചു. അതിർത്തി തർക്കത്തെ തുടർന്നാണ് പ്രശ്നങ്ങൾ ഉണ്ടായത് എന്നാണ് സൂചന. ക്രിസ്റ്റഫർ, ഭാര്യ മേരികുട്ടി എന്നിവരെയാണ് പെട്രോൾ ഒഴിച്ച് കത്തിച്ചത്. വില്യം എന്നയാൾ തൂങ്ങി മരിച്ചു. സ്കൂട്ടറിൽ വരുന്നതിനിടെ ദമ്പതികളെ തടഞ്ഞുനിർത്തി തലയിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പൊള്ളലേറ്റ ഇരുവരെയും ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദമ്പതികളെ തീ കൊളുത്തിയ ശേഷം വീട്ടിൽ പോയി വില്യം തൂങ്ങി മരിക്കുകയായിരുന്നു. പൊള്ളലേറ്റവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. നാളുകളായി ഇവർ […]

കഞ്ചാവ് വില്പന എക്സൈസിനെ അറിയിച്ചതിനെ തുടർന്ന് യുവാവിനെ തട്ടികൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു തല മൊട്ടയടിച്ചു :

തിരുവനന്തപുരത്ത് കഞ്ചാവ് വിൽപന എക്സൈസിനെ അറിയിച്ചതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് തല മൊട്ടയടിച്ച് വഴിയിൽ ഉപേക്ഷിച്ച കേസിൽ മൂന്ന് പ്രതികൾ പിടിയിൽ. കഴിഞ്ഞ തിങ്കളാഴ്ചയാണ് മെഡിക്കൽ കോളേജ് സ്വദേശിയായ അബ്ദുള്ളയെ(22) ആറംഗ സംഘം വിമാനത്താവളത്തിന് സമീപത്തു നിന്നും തട്ടിക്കൊണ്ടുപോയത്. നാലാഞ്ചിറ സ്വദേശി കാപ്പിരി എന്ന ജിതിൻ (33) മരുതൂർ സ്വദേശി ജ്യോതിഷ്(20) മുട്ടട സ്വദേശി സച്ചു ലാൽ (20) എന്നിവരെയാണ് മണ്ണന്തല പോലീസ് പിടികൂടിയത്. രാത്രി 11 മണിയോടെ ബൈക്കിൽ എത്തിയ പ്രതികൾ അബ്ദുള്ളയെ ഭീഷണിപ്പെടുത്തി […]

കാളികാവിലെ ആളെക്കൊല്ലി കടുവ വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങി

മലപ്പുറം: കാളികാവിലെ ആളെക്കൊല്ലി കടുവയെ പിടികൂടി. വനംവകുപ്പിന്റെ കെണിയിൽ ആണ് കടുവ കുടുങ്ങിയത്. ഗഫൂറിനെ കടുവ പിടിച്ചത് മെയ്‌ 15നാണ്. ഈ അടുത്ത കാലത്തെ ഏറ്റവും വലിയ കടുവ ദൗത്യം. കടുവ കൂട്ടിൽ ആയത് 53ാം ദിനം. മെയ് അവസാനത്തോടെ ആളക്കൊല്ലി കടുവക്കായി വെച്ച കൂട്ടിൽ പുലി കുടുങ്ങിയിരുന്നു. കേരള എസ്റ്റേറ്റ് സി വൺ ഡിവിഷനിൽ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. റബ്ബർ ടാപ്പിംഗ് തൊഴിലാളിയെ കടിച്ച് കൊന്ന കടുവക്കായി തുടങ്ങിയതാണ് ദൗത്യം. മെയ് 15ന് ആണ് […]

കരമന വീടിനുള്ളിൽ ഒരാൾ മരിച്ച നിലയിൽ കണ്ടെത്തി : മൃതദ്ദേഹത്തിന് മൂന്നു ദിവസം പഴക്കം

കരമന TCRWA 88,തെലുങ്ക് ചെട്ടി തെരുവിൽ R. ശശി (60) ആണ് മരണപ്പെട്ടത്.വീടിനുള്ളിൽ മരിച്ച നിലയിൽ ആണ് കാണപ്പെട്ടത്.മൃതശരീരത്തിന് മൂന്ന് ദിവസം പഴക്കമുണ്ട്.ഇയാൾ വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചു വരുന്നത്.കരമന പോലീസ് സ്ഥലത്ത് എത്തി.നാളെ ഫോറൻസി ഡിപ്പാർട്ടിൻ്റെ പരിശോധന നടത്തുവാനും, ഇൻക്വസ്റ്റിനു ശേഷം പോസ്റ്റുമാർട്ടം നടത്തി ബന്ധുകൾക്ക് വിട്ടുകൊടുക്കും.മകൻ ഹരികൃഷ്ണൻ

Back To Top