Flash Story
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം
കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ
തലയുയർത്തി നിൽക്കും, കണ്ണൂർ എൻ്റെ ഹൃദയരക്തം : വൈകാരിക കുറിപ്പുമായി സുധാകരൻ;
റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ റദ്ദാക്കി
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ

വികസന മുന്നേറ്റ ജാഥക്ക് നാളെ തുടക്കം

വട്ടിയൂർക്കാവ് എംഎൽഎ അഡ്വ.വി കെ പ്രശാന്ത് നയിക്കുന്ന വികസന മുന്നേറ്റ ജാഥക്ക് നാളെ തുടക്കംവട്ടിയൂർക്കാവ് മണ്ഡലത്തിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ജാഥയുടെ ഉദ്‌ഘാടനം രാവിലെ 8ന് കുടപ്പനക്കുന്നിൽ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും.എം.ജി മീനാംബിക,ബി ബിജു,എം പി റസ്സൽ,ജി രാധാകൃഷ്ണൻ,കെ ദേവകി,ജയചന്ദ്രൻ കല്ലിംഗൽ,പി എസ് നായിഡു,കല്ലടനാരായണപിള്ള,തമ്പാനൂർ രാജീവ്,വട്ടിയൂർക്കാവ് അനിൽ,ബി സതീഷ് കുമാർ,മേലത്തുമേലെ രാജൻ,കല്ലുമല രവി,ശ്രീജിത്ത്,അഡ്വ.സന്തോഷ് കുമാർ,തുടങ്ങിയവർ ജാഥാ അംഗങ്ങളും.വട്ടിയൂർക്കാവ് ശ്രീകുമാർ ജാഥാ വൈസ് ക്യാപ്റ്റനും,കെ ശശാങ്കൻ ജാഥാ മാനേജരുമാണ്.

യുവമോര്‍ച്ച മാര്‍ച്ചിനു നേരെ പോലീസ് അതിക്രമം

;സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ് ഉള്‍പ്പടെനിരവധി പേര്‍ക്ക് പരിക്ക്തിരുവനന്തപുരം: ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള നടത്തിയ സിപിഎം-കോണ്‍ഗ്രസ് കുറുവ സംഘത്തിനെതിരെ യുവമോര്‍ച്ച നടത്തിയ നിയസഭാ മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലും ഗ്രനേഡും ഉപയോഗിച്ചാണ് സമാധാനപരമായ സമരത്തെ പോലീസ് അടിച്ചമര്‍ത്താന്‍ നോക്കിയത്. പ്രവര്‍ത്തകര്‍ക്കു നേരെ പതിനഞ്ചിലേറെ തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധത്തിന് നേരെ രണ്ട് ജലപീരങ്കി ഉപയോഗിച്ച് മാറി മാറി വെള്ളം ചീറ്റിക്കൊണ്ടിരുന്നു. ഇടയ്ക്ക് വെള്ളം തീര്‍ന്നതോടെ ഫയര്‍ എഞ്ചിന്‍ ഉപയോഗിച്ച് വെള്ളം നിറച്ച് വീണ്ടും പ്രവര്‍ത്തകര്‍ക്കുനേരെ പ്രയോഗിച്ചു. […]

പ്രിയങ്ക ഗാന്ധി, അടൂർ പ്രകാശ്, ആന്റോ ആന്റണി എന്നിവരുടെയും ഓഫീസിലേക്ക് നാളെ ബിജെപി പ്രതിഷേധ മാർച്ച്

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ പ്രവർത്തിച്ച സിപിഎം-കോൺഗ്രസ് കുറുവാ സംഘത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി. ശബരിമല സ്വർണക്കൊള്ളയിലെ ദല്ലാൾ പോറ്റിയുമായി അടുത്ത ബന്ധമുള്ള പ്രിയങ്ക ഗാന്ധി എംപിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് കൽപ്പറ്റയിലെ എംപി ഓഫീസിലേക്ക് നാളെ ബിജെപി മാർച്ച് നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എം ടി രമേശ്‌ മാർച്ച് ഉദ്ഘാടനം ചെയ്യും. ശബരിമല സ്വർണക്കൊള്ളയിലെ ദല്ലാൾ പോറ്റിയുമായി അടുത്ത ബന്ധമുള്ള ആൻ്റോ അൻ്റണി എംപിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് പത്തനംതിട്ടയിലെ എംപി ഓഫീസിലേക്കും നാളെ മാർച്ച് […]

ബി എൽ ഒ യുടെ ആത്മഹത്യയിൽ പ്രതിഷേധ മാർച്ച്‌ :

ബി എൽ ഒ യുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ചീഫ് ഇലക്ടറൽ ഓഫീസിനു മുമ്പിൽ നടന്ന പ്രതിഷേധ മാർച്ച് .FSETO സംസ്ഥാന ട്രഷറർ എം ഷാജഹാൻ ഉദ്ഘാടനം ചെയ്തു. L

മെസി മാർച്ചിൽ എത്തും, ഇ മെയിൽ വന്നിട്ടുണ്ട്’; പ്രഖ്യാപനം ഉടനെന്ന് മന്ത്രി അബ്‌ദുറഹ്മാൻ

‘മെസി മാർച്ചിൽ എത്തും, ഇ മെയിൽ വന്നിട്ടുണ്ട്’; പ്രഖ്യാപനം ഉടനെന്ന് മന്ത്രി അബ്‌ദുറഹ്മാൻമലപ്പുറം: സൗഹൃദ മത്സരത്തിനായി അർജന്റീന ടീം അടുത്ത വർഷം മാർച്ചിൽ കേരളത്തിലെത്തുമെന്ന് കായികമന്ത്രി വി അബ്‌ദുറഹ്മാൻ. രണ്ട് ദിവസം മുമ്പ് അർജന്റീന ഫുട്‌ബോൾ ടീമിന്റെ മെയിൽ വന്നിരുന്നു. മാർച്ചിൽ വരുമെന്ന് ഉറപ്പ് നൽകിയതായും ഇത് സംബന്ധിച്ച പ്രഖ്യാപനം അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ (എഎഫ്‌എ) ഉടൻ നടത്തുമെന്നും മന്ത്രി അറിയിച്ചു. സ്റ്റേഡിയത്തിലെ അസൗകര്യങ്ങളാണ് നവംബറിലെ കളി മുടങ്ങാൻ കാരണമെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഫിഫയുടെ അനുമതി […]

സെക്രട്ടേറിയറ്റ് മാർച്ച് നടത്തി മഹിളാ മോർച്ച:

ദേവസ്വം ബോർഡ് ദല്ലാളന്മാരുടെ സ്ഥാപനമായി അധ:പതിച്ചു: രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം: ഹൈന്ദവ ക്ഷേത്രങ്ങളുടെ സംരക്ഷണത്തിന് രൂപീകരിച്ച ദേവസ്വം ബോർഡ് ദല്ലാളന്മാരുടെ സ്ഥാപനമായി അധ:പതിച്ചതായും ദേവസ്വം ബോർഡ് പിരിച്ചു വിടണമെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സി.ബി.ഐ അല്ലെങ്കില്‍ ഇ ഡി അന്വേഷിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. നാലര കിലോ സ്വര്‍ണം ശബരിമലയില്‍ നിന്ന് കൊള്ളയടിക്കപ്പെട്ടത് ചെറിയൊരു വീഴ്ചയല്ല, വലി തട്ടിപ്പും കൊള്ളയും അഴിമതിയുമാണ്. ഇതിന് ഉത്തരവാദികള്‍ പിണറായി സര്‍ക്കാരാണെന്നും മഹിളാ മോർച്ച […]

കേരള സ്ക്രാപ്പ് മെർച്ചന്റ്റ്സ് അസോസിയേഷൻ നിയമസഭാ മാർച്ച് സംഘടിപ്പിച്ചു

തിരുവനന്തപുരം, ഒക്ടോബർ 8 , 2025: തൊഴിൽ സംരക്ഷണം ഉറപ്പാക്കുക, പാഴ് വസ്തുക്കളെ നികുതിയിൽ നിന്നും പൂർണമായും ഒഴിവാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ ഖര മാലിന്യ നിർമ്മാർജ്ജന പ്രക്രിയയിൽ മുഖ്യ പങ്കാളിത്തം വഹിക്കുന്നവരുടെ സംഘടനയായ കേരളാ സ്ക്രാപ്പ് മെർച്ചന്റ്സ് അസോസിയേഷൻ ( കെ എസ് എം എ), ഇന്ന്, ഒക്ടോബർ 8ന്, നിയമസഭാ മാർച്ച് സംഘടിപ്പിച്ചു. പാഴ്‌വസ്തു ശേഖരണവും സംസ്കരണവും സാധ്യമാക്കുന്ന മേഖലയുടെ നിലനിൽപ്പിന് ആവശ്യമായ അവകാശങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായാണ് മാർച്ച് സംഘടിപ്പിച്ചത്.ബുധനാഴ്ച രാവിലെ […]

പാതിവിലത്തട്ടിപ്പ് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ആം ആദ്‌മി പാർട്ടിയുടെ നിയമസഭാ മാർച്ച്

തിരുവനന്തപുരം. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നായ പാതിവില തട്ടിപ്പ് കേസ് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ (08-10-25) ബുധനാഴ്ച രാവിലെ 11 മണിക്ക് നിയമസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നു. പ്രതിഷേധ മാർച്ച് ആം ആദ്‌മി പാർട്ടി സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് വിനോദ് മാത്യു വിൽസൺ ഉദ്ഘാടനം ചെയ്യും. നമ്മുടെ നാട്ടിലെ ഒന്നര ലക്ഷത്തിൽ അധികം വനിതകളുടെ പണം നഷ്ടപ്പെട്ട ഈ തട്ടിപ്പു വിഷയത്തിൽ അന്വേഷണം നടത്തിയിരുന്ന പ്രത്യേക അന്വേഷണ സംഘത്തെ […]

ഹിന്ദി അധ്യാപകർ സെപ്റ്റംബർ 27ന് സെക്രട്ടറിയേറ്റ് മാർച്ച്‌ സംഘടിപ്പിക്കുന്നു

ഹിന്ദി അധ്യാപക് മഞ്ച് (HAM) 24-09-2025 കേരളത്തിലെപൊതുവിദ്യാലയങ്ങളിൽ UP, HS, HSS വിഭാഗങ്ങളി ലായിജോലി ചെയ്യുന്ന ഹിന്ദി അധ്യാപകരുടെ ഏക സംഘടിത പ്രസ്ഥാനമായഹിന്ദി അധ്യാപക് മഞ്ച് (HAM) 2025 സെപ്റ്റംബർ 27 ന് വിവിധ ആവ ശ്യങ്ങൾഉന്നയിച്ചുകൊണ്ട് സെക്രട്ടറിയേറ്റ്മാർച്ച് സംഘടിപ്പിക്കുന്നു കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള 2000 ത്തോളം ഹിന്ദി അധ്യാ പകർ പ്രസ്തുത മാർച്ചിൽ പങ്കെടുക്കു ന്നു. പാളയം രക്തസാക്ഷി മണ്ഡപത്തി ൽ നിന്നും രാവിലെ 9:45 മണിക്ക് ആരംഭിക്കുന്ന മാർച്ച് കൃത്യം 11 മണിക്ക് […]

യുവതിയുടെ നെഞ്ചിൽ കേബിൾ കുടുങ്ങിയ സംഭവം എസ്ഡിപിഐ ഡിഎം ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

തിരുവനന്തപുരം: തൈറോയ്ഡ് ശാസ്ത്രക്രിയക്കിടെ നിർധന കുടുംബത്തിലെ യുവതിയുടെ നെഞ്ചിൽ 50 സെ:മി: നീളമുള്ള കേബിൾ കുടുങ്ങിയ സംഭവത്തിൽ, ചികിത്സാ പിഴവ് നടത്തിയ ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കുക എന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ ഡി എം ഓഫീസറുടെ വസതിയിലേക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. ജില്ലാ ജനറൽ സെക്രട്ടറി സലിം കരമന മാർച്ച് ഉദ്ഘാടനം ചെയ്തു. ഗുരുതരമായ ചികിത്സാ വീഴ്ച വരുത്തുകയും വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുകയും ചെയ്ത ഡോക്ടർ ശിവകുമാർ അടക്കമുള്ള ഡോക്ടർമാർക്കെതിരെ നടപടി […]

Back To Top