മാജിക് ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും പ്രായോഗിക ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ. ചെയ്യാൻ പറ്റാത്ത കാര്യങ്ങള്‍ പറയുന്ന ബജറ്റായിരിക്കില്ല. എല്ലാത്തിനും തുടര്‍ച്ചയുണ്ടാകുമെന്നും നല്ല കേരളം പടുത്തുയര്‍ത്താനുള്ള ശ്രമം ഉണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു. എല്ലാ ബജറ്റുകളും നാടിനെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്നതായിരിക്കും. സാധാരണക്കാരുടെ പ്രശ്നങ്ങളടക്കം കണക്കിലെടുക്കണം. കൂടുതൽ തൊഴിലവസരം ഉണ്ടാകണം.സംസ്ഥാനത്തിന് സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്നതിനുള്ള കാര്യങ്ങള്‍ ബജറ്റിലുണ്ടാകണമെന്നും അദ്ദേഹം പ്രതികരിച്ചു. ബജറ്റ് അവതരണത്തിന് മുന്നോടിയായി ഉദ്യോഗസ്ഥരിൽ നിന്ന് രേഖകള്‍ അടങ്ങിയ പെട്ടി കൈപ്പറ്റിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെഎൻ ബാലഗോപാൽ. വിദേശത്തേക്ക് […]
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സെക്രട്ടറിയേറ്റിന് മുന്നിൽ സതീശൻ നടത്തിയത് ഒരു പൊതുപ്രവർത്തകൻ ഉപയോഗിക്കാൻ പാടില്ലാത്ത തരംതാണ പ്രസംഗമാണെന്ന് മന്ത്രി ആരോപിച്ചു. സമുദായ നേതാക്കളെയും പിതാവിൻ്റെ പ്രായമുള്ളവരെയും ധിക്കാരത്തോടെയും നിഷേധത്തോടെയും നേരിടുന്ന സതീശനെ കേരളം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. തന്നെ ‘സംഘിക്കുട്ടി’ എന്ന് വിളിച്ച സതീശൻ്റെ നടപടി വ്യക്തിഹത്യയാണെന്ന് ശിവൻകുട്ടി പറഞ്ഞു. താൻ ആർ എസ് എസിനെതിരെ നെഞ്ചുവിരിച്ചു പോരാടുമ്പോൾ സതീശൻ വള്ളിനിക്കറിട്ട് നടക്കുകയായിരുന്നു. ഗോൾവാൾക്കർക്ക് മുന്നിൽ […]
മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞു അന്തരിച്ചു.
മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞു അന്തരിച്ചു. കേളത്തിലെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ പ്രമുഖ നേതാക്കളിലൊരാളും മുൻ എം.എൽ.എയുമാണ് വി.കെ ഇബ്രാഹിംകുഞ്ഞ്(ജനനം 20 മെയ് 1952). മുസ്ലിം ലീഗിൻറെ പ്രതിനിധീകരിച്ച് നാൽ തവണ തുടർച്ചയായി എം.എൽ.എയും രണ്ടു തവണ മന്ത്രിയും ആയിട്ടുണ്ട്. മുസ്ലിം ലീഗിൻറെ ഉന്നത അധികാര സമിതി അംഗവും ഐ.യു.എം.എൽ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്.
ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു
ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയില്‍ കഴിയുന്ന നേപ്പാള്‍ സ്വദേശിനി 22 വയസുകാരിയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. സഹോദരനുമായും ആശുപത്രിയിലുള്ള മറ്റു കൂട്ടിരുപ്പുകാരുമായും കൂടിക്കാഴ്ച നടത്തി. പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി നല്ല നിലയില്‍ മെച്ചപ്പെടുന്നുണ്ട്. ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്തി. മികച്ച ചികിത്സ തന്നെ നല്‍കുന്നു എന്ന് ടീം ഉറപ്പാക്കുന്നുണ്ട്. ജനറല്‍ ആശുപത്രി ടീമിനെ പിന്തുണച്ചുകൊണ്ട് വിദഗ്ധരുടെ ടീം ദിവസവും രോഗിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുകയും ജനറല്‍ ആശുപത്രി ടീമുമായി ചര്‍ച്ച നടത്തുകയും ചെയ്യുന്നുണ്ട്. 2021 ഡിസംബറിലാണ് […]
മന്ത്രി ജി ആർ അനിൽ വോട്ട് രേഖപെടുത്തുന്നു
തിരുവനന്തപുരം നഗരസഭയിൽ നിറമൺകര എൻ.എസ്.എസ് കോളേജിൽ പാപ്പനംകോട് വാർഡിലെ ബൂത്ത് 4 ൽ മന്ത്രി ജി .ആർ അനിൽ വോട്ട് രേഖപ്പെടുത്തുന്നു
കേരളത്തെ ഒരു ഫുഡ് ഡെസ്റ്റിനേഷന്‍ ആക്കുക ലക്ഷ്യം : മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം ഫുഡ് സ്ട്രീറ്റ് ഹബ്ബ് യാഥാര്‍ത്ഥ്യമായി തിരുവനന്തപുരം: മോഡേണൈസേഷന്‍ ഓഫ് ഫുഡ് സ്ട്രീറ്റ്‌സ് പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സജ്ജമാക്കിയ തിരുവനന്തപുരം ശംഖുമുഖത്തെ ഫുഡ് സ്ട്രീറ്റ് ഹബ്ബിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ശംഖുമുഖം ബീച്ച് സൗന്ദര്യവത്ക്കരണത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കേരളത്തെ ഒരു ഫുഡ് ഡെസ്റ്റിനേഷന്‍ ആക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അതില്‍ സുരക്ഷിത ഭക്ഷണം […]
ആറു ജില്ലാ കേന്ദ്രങ്ങളിൽ പ്രത്യേക ക്രിസ്മസ് ഫെയറുകൾ സംഘടിപ്പിക്കും : ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ
സപ്ലൈകോയുടെ 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ ഒട്ടേറെ പദ്ധതികളും വാഗ്ദാനങ്ങളും നവംബർ 1 മുതൽ പ്രാബല്യത്തിൽ വന്ന ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. എല്ലാ നിയോജകമണ്ഡലങ്ങളിലും എത്തുന്ന വിധത്തിൽ സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ നവംബർ ഒന്നു മുതൽ പ്രവർത്തനമാരംഭിച്ചു. സഞ്ചരിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളുടെ സംസ്ഥാനതല ഫ്ലാഗ് ഓഫ് നവംബര്‍ 1 ന് തിരുവനന്തപുരത്ത് നടന്നു. സബ്സിഡി സാധനങ്ങളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങളും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകളിൽ ലഭ്യമാകും. കാർഡൊന്നിന് നിലവില്‍ 319 രൂപ […]
കുറഞ്ഞ നിരക്കിൽ സുരക്ഷിത യാത്രയുമായി ‘കേരള സവാരി 2.0’ പ്രവർത്തനം ആരംഭിച്ചതായി മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം : പൊതുജനത്തിന് കുറഞ്ഞ നിരക്കിൽ സുരക്ഷിതയാത്ര ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരിൻ്റെ ഓൺലൈൻ ഓട്ടോ/ ടാക്‌സി പ്ലാറ്റ്ഫോമായ കേരള സവാരി 2.0 പൂർണ്ണ അർഥത്തിൽ പ്രവർത്തനം ആരംഭിക്കുന്നതായി പൊതുവിദ്യാഭ്യാസ- തൊഴിൽ മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലാണ് കേരള സവാരി പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിക്കുന്നത്. ഡിസംബറോടെ കേരള സവാരി ഒരു മൾട്ടി മോഡൽ ഗതാഗത സംവിധാന ആപ്പ് ആയി മാറും. മെട്രോ, വാട്ടർ മെട്രോ, മെട്രോ ഫീഡർ ബസുകൾ, ഓട്ടോകൾ, കാബുകൾ എന്നിവയെ ഏകോപിപ്പിക്കുന്ന സംവിധാനം […]
മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണോദ്ഘാടനം നവംബർ 4ന് മന്ത്രി ജി. ആർ. അനിൽ നിർവഹിക്കും
28,300 കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡുകൾ അനുവദിക്കുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നവംബർ 4 വൈകിട്ട് 3 മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ് കോൺഫറൻസ് ഹാളിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിക്കും. ആന്റണി രാജു എം.എൽ.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നഗരസഭാ കൗൺസിലർ ഹരികുമാർ സി., പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ഹിമ കെ., ജില്ലാ സപ്ലൈ ഓഫീസർ സിന്ധു കെ. വി. തുടങ്ങിയവർ പങ്കെടുക്കും.
ഇസ്രയേല്‍ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ കൈകള്‍ കെട്ടി കമഴ്ത്തിയ പലസ്തീന്‍ തടവുകാരുടെ വീഡിയോ പങ്കുവെച്ചത് വിവാദമാകുന്നു.
കൈകള്‍ കെട്ടി കമഴ്ത്തിക്കിടത്തിയ പലസ്തീന്‍ തടവുകാരുടെ വീഡിയോ പങ്കുവെച്ച് ഇസ്രയേല്‍ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍തീവ്രവാദികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും, തടവുകാരെ അധിക്ഷേപിക്കുകയും ചെയ്തുWeb DeskWeb DeskNov 1, 2025 – 15:170ഇസ്രയേല്‍ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ കൈകള്‍ കെട്ടി കമഴ്ത്തിയ പലസ്തീന്‍ തടവുകാരുടെ വീഡിയോ പങ്കുവെച്ചത് വിവാദമാകുന്നു. തീവ്രവാദികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും, തടവുകാരെ അധിക്ഷേപിക്കുകയും ചെയ്തു. ഹമാസ് തടവിലാക്കിയ ഇസ്രയിലികളോടുള്ള ക്രൂരതയ്ക്കുള്ള പ്രതികരാമാണ് ഈ പ്രവൃത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്പോള്‍ ഈ വിഷയം […]
