കേരളത്തിന്റെ തുറമുഖവികസനത്തിന് പുതിയ നീക്കവുമായി സംസ്ഥാന സർക്കാർ. വിഴിഞ്ഞത്തിന്റെ സാറ്റലൈറ്റ് പോർട്ടുകളായി ബേപ്പൂരിനെയും കൊല്ലത്തേയും വികസിപ്പിക്കാനാണ് പദ്ധതി. രണ്ടായിരം കോടി ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി അടുത്ത മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് എത്തിയേക്കും. 2025 സെപ്റ്റംബറിൽ ഇതിന്റെ രൂപരേഖ തയാറായിരുന്നു. കേന്ദ്ര-സംസ്ഥാന ചർച്ചകൾ നടന്നു കഴിഞ്ഞിരുന്നു. ധനവകുപ്പ് പദ്ധതിയ്ക്ക് അംഗീകാരം നൽകി. അടുത്ത മന്ത്രി സഭാ യോഗത്തിൽ പദ്ധതി അംഗീകാരത്തിനു വരൂമെന്ന് സൂചന. വിഴിഞ്ഞം പോർട്ടിന്റെ സാറ്റലൈറ്റ് പോർട്ടുകളായി ബേപ്പൂർ, കൊല്ലം പോർട്ടുകൾ മാറും. മന്ത്രിമാരായ കെഎൻ ബാലഗോപാൽ, […]
ആരോഗ്യ വകുപ്പിന് പുതിയ വെബ് പോര്ട്ടല്
ഒറ്റ ക്ലിക്കില് ആരോഗ്യ വകുപ്പിന് കീഴിലുള്ള 10 വകുപ്പുകള്, 30 സ്ഥാപനങ്ങള് സംസ്ഥാനത്തിന്റെ ആരോഗ്യ വകുപ്പിനെ സംബന്ധിച്ച ആധികാരിക വിവരങ്ങള് പങ്കുവെയ്ക്കാന് പുതിയ ഔദ്യോഗിക വെബ് പോര്ട്ടല് സജ്ജമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് വെബ് പോര്ട്ടല് ലോഞ്ച് ചെയ്തു. health.kerala.gov.in എന്നതാണ് പോര്ട്ടലിന്റെ വിലാസം. കേരള സര്ക്കാര് സ്ഥാപനമായ സി-ഡിറ്റ് ആണ് പോര്ട്ടല് നിര്മ്മിച്ചത്. കേരളത്തിന്റെ ആരോഗ്യ മേഖലയിലെ നേട്ടങ്ങള്, പ്രവര്ത്തങ്ങള്, വിവരങ്ങള്, ബോധവത്കരണ സന്ദേശങ്ങള് തുടങ്ങിയവ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളിലും ഗവേഷകരിലും […]
പുതുവർഷത്തിൽപുതു അതിഥി “പൗർണ്ണ “
പുതുവൽസരത്തിൻ്റെ പുത്തൻ പ്രതീക്ഷകളുമായി അമ്മക്കൂടണയാൻഅവളെത്തി. 2026 ൽ പ്രഥമയായി തിരുവനന്തപുരം അമ്മത്തൊട്ടിലിൽ സർക്കാർ സംരക്ഷണയ്ക്കെത്തിയ പെൺ കരുത്തിന് പത്ത് ദിവസം പ്രായം വരും. 1965കിഗ്രാം ഭാരവും.ശനിയാഴ്ച രാത്രി 8 മണിക്കാണ് അമ്മത്തൊട്ടിലിൽ അതിഥി എത്തിയത്.പുതുവർഷത്തിലെനവാഗതയ്ക്ക്“പൗർണ്ണ”എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ അരുൺ ഗോപി പത്രകുറിപ്പിൽ അറിയിച്ചു.അലാറമെത്തി ഒപ്പംദത്തെടുക്കൽ കേന്ദ്രത്തിലെ മോനിട്ടറിൽ കുരുന്നിൻ്റെ ചിത്രവുമെത്തി. നഴ്സും അമ്മമാർ ഉൾപ്പടെയുള്ള ജീവനക്കാർ അമ്മത്തൊട്ടിലിലെത്തികുട്ടിയെ ശിശുപരിചരണ കേന്ദ്രത്തിലെത്തിച്ച് പ്രാഥമീക പരിശോധനകൾ നടത്തിയതിനുശേഷം തൈക്കാട് സർക്കാർ കുട്ടികളുടെയും […]
കാര്യക്ഷമമായ സേവനത്തിന് സംസ്ഥാന സേനയ്ക്ക് 172 പുതിയ യൂണിറ്റുകൾ
സംസ്ഥാന പോലീസ് സേനയുടെ കാര്യക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും വര്ദ്ധിപ്പിക്കുന്നതിനും കാലഹരണപ്പെട്ട വാഹനങ്ങള് ഘട്ടം ഘട്ടമായി മാറ്റുന്നതിന്റെയും ഭാഗമായി വിവിധ യൂണിറ്റുകള്ക്കായി വാങ്ങിയ പുതിയ വാഹനങ്ങള് മുഖ്യമന്ത്രി പിണറായി വിജയന് ഫ്ളാഗ്ഗ് ഓഫ് ചെയ്തു. തിരുവനന്തപുരത്തു എസ്.എ.പി പരേഡ് ഗ്രൗണ്ടില് നടന്ന ചടങ്ങില് പുതുതായി വാങ്ങിയ 172 ബൊലേറോ ജീപ്പുകളാണ് സേനയുടെ ഭാഗമായത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകള്, കണ്ട്രോള് റൂമുകള്, സ്പെഷ്യല് യൂണിറ്റ് ഡി.വൈ.എസ്.പി മാരുടെ ഓഫീസുകള്, ബറ്റാലിയനുകള്, എന്നീ വിഭാഗങ്ങളുടെ ആവശ്യത്തിനായാണ് ഇവ ഉപയോഗിക്കുക. 86 […]
വ്യത്യസ്ഥ ഭാവങ്ങളുമായിപ്രകമ്പനത്തിന്പുതിയ പോസ്റ്റർ :
പണി എന്ന ഒറ്റച്ചിത്രം കൊണ്ടുതന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയ സാഗർ സൂര്യ, ബാല്യം മുതൽ കൗതുകകരമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയ്യടി നേടിയ ഗണപതി, സോഷ്യൽ മീഡിയാ താരം അമീൻ എന്നിവരുടെ വ്യത്യസ്ഥ ഭാവങ്ങളിലുള്ള പോസ്റ്ററുമായി പ്രകമ്പനം സിനിമയുടെ പുതിയ അപ്ഡേഷൻ എത്തി.പ്രശസ്ത നിർമ്മാതാവും, സംവിധായകനുമായ, കാർത്തിക്ക് സുബ്ബരാജാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.അതിനു ശേഷം പുറത്തുവിടുന്ന പോസ്റ്ററാണിത്.പ്രധാനമായും യുവതലമുറയുടെ കാഴ്ച്ചപ്പാടുകൾക്ക് ഏറെ പ്രാധാന്യം നൽകി ഒരു ഹോസ്റ്റൽ ജീവിതത്തിൻ്റെ കഥയതികച്ചും രസാവഹമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് […]
അഞ്ചുപേർക്ക് പുതുജീവനേകി ദിവാകർ യാത്രയായി
തിരുവനന്തപുരം: തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച് അവയവങ്ങൾ ദാനം ചെയ്ത തിരുവനന്തപുരം കവടിയാർ ജവഹർ നഗർ സ്വദേശി ദിവാകർ എസ് രാജേഷ് (53) ഇനി അഞ്ച് പേരിലൂടെ ജീവിക്കും. ദിവാകറിന്റെ രണ്ട് വൃക്ക, കരൾ, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്കയും കരളും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ രോഗിക്കും ഒരു വൃക്ക കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലെ രോഗിക്കും രണ്ട് നേത്രപടലങ്ങൾ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജിയിലെ രോഗികൾക്കുമാണ് നൽകിയത്. തിരുവനന്തപുരത്ത് ടാക്സ് കൺസൾട്ടന്റായി […]
ലുലു സിഗ്നേച്ചർ ക്ലബിന്റെ പുതിയ മെമ്പർഷിപ്പ് പ്ലാൻ പുറത്തിറക്കി;
കൊച്ചി: ലുലുമാളുകളിൽ എത്തുന്ന ഉപഭോക്താക്കൾക്ക് ഷോപ്പിങ്ങിനൊപ്പം ഒട്ടനവധി ആനുകൂല്യങ്ങളും ഓഫറുകളും വാഗ്ദാനം ചെയ്യുന്ന ലുലുസിഗ്നേച്ചർ ക്ലബിന്റെ പുതിയ മെമ്പർഷിപ്പ് കാർഡ് പുറത്തിറങ്ങി. കൊച്ചിയിൽ നടന്ന ചടങ്ങിൽ മെമ്പർഷിപ്പ് കാർഡ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയിൽ നിന്ന് സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സി ഏറ്റുവാങ്ങി. ചടങ്ങിൽ കൊച്ചി ലുലു ഡയറക്ടർ സാദിക്ക് കാസിം, ലുലു റീജണൽ ഡയറക്ടർ സുധീഷ് ചെരിയിൽ , ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ് എന്നിവർ പങ്കെടുത്തു.ലുലു മാൾ അവതരിപ്പിക്കുന്ന സിഗ്നേച്ചർ […]
കേരള ബാങ്കിൽ പുതിയ ഭരണസമിതി ചുമതലയേറ്റു
കേരള സംസ്ഥാന സഹകരണ ബാങ്കിൽ (കേരള ബാങ്ക്) പുതിയ ഭരണസമിതി ചുമതലയേറ്റു. ശ്രീ. പി. മോഹനൻ മാസ്റ്റർ (കോഴിക്കോട്) പ്രസിഡന്റായും അഡ്വ: ടി.വി. രാജേഷ് (കണ്ണൂർ) വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. നവംബർ 21-നായിരുന്നു ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. 24ന് തിരുവനന്തപുരത്ത് ബാങ്ക് ഹെഡ് ഓഫീസിൽ വോട്ടെണ്ണൽ നടത്തിയതിനു ശേഷം വരണാധികാരിയാണ് വിജയികളെ പ്രഖ്യാപിച്ചത്. തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി അംഗങ്ങൾ ആദ്യ യോഗം ചേർന്ന് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുത്തു. മറ്റു ഭരണസമിതി അംഗങ്ങൾ: ശ്രീ. ബിനിൽ കുമാർ […]
സംസ്ഥാന ഭക്ഷ്യ കമ്മീഷൻ: പുതിയ മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ പുതിയ മെമ്പർമാരായി രമേശൻ വി., മുരുകേഷ് എം., അഡ്വ. കെ. എൻ. സുഗതൻ, ഷീലാ വിജയകുമാർ എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പട്ടം ലീഗൽ മെട്രോളജി ഭവനിൽ ഒക്ടോബർ 22ന് നടന്ന ചടങ്ങിൽ കമ്മീഷൻ ചെയർപേഴ്സൺ ഡോ. ജിനു സഖറിയ ഉമ്മൻ മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ചടങ്ങിൽ മുഖ്യാതിഥിയായി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ […]
ഭാരതീയ ജനത പാർട്ടിയിലേക്ക് പുതിയ അംഗങ്ങളെ സ്വീകരിച്ചു :
തിരു : ഭാരതീയ ജനത പാർട്ടിയിലേക്ക് പുതുതായി വിവിധ രാഷ്ട്രീയ പാർട്ടിയിലുള്ള പ്രമുഖ വ്യക്തികൾ അംഗത്വം സ്വീകരിച്ചു. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചദ്രശേഖർ പുതിയ വ്യക്തികളെ ഷോൾ അണിയിച്ചു പാർട്ടിയിലേക്ക് സ്വീകരിച്ചു.
