Flash Story
നവംബർ ഒന്ന് മുതൽസപ്ലൈ‌കോയിൽവനിതാഉപഭോക്താക്കൾക്ക്ആനുകൂല്യം
അടുത്ത 5 ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ശബരിമല സ്വര്‍ണ്ണക്കൊള്ള : മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്യും;
ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ല, സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി
കെപിസിസി പുനസംഘടനയില്‍ തര്‍ക്കം രൂക്ഷം :കെ മുരളീധരനും, കെ സുധാകരനും അതൃപ്തി
കെ എസ് ആർ ടി സി പെൻഷൻകാർ പ്രക്ഷോഭ  സമരത്തിലേക്ക് :
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ഹിജാബ് വിവാദം: സെൻ്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല

കിഴക്കകോട്ട പൗരസമിതി ഓണഘോഷം നടത്തി

തിരുവനന്തപുരം ആർസിസിയിലെ രോഗികൾക്ക് കിഴക്കേക്കോട്ട പൗരസ്വതിയുടെ ഓണാഘോഷവും ഓണസമ്മാനവും ഓണസദ്യയും നൽകി. കിഴക്കേക്കോട്ട പൗരസമിതി പ്രസിഡന്റ് പി കെ എസ് രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫ്രണ്ട്സ് ഓഫ് ട്രിവാൻഡ്രം ചെയർമാൻ മുക്കം പാലമൂട് രാധകൃഷ്ണൻ, സിപിഎം ജാല ഏരിയ സെക്രട്ടറി ജയൻകുമാർ , ഓണവില്ല് സാബു സെക്രട്ടറി പവിത്രൻ കിഴക്കേ നട, പനമൂട് വിജയകുമാർ, ഗോപൻ ശാസ്തമംഗലം, അട്ടക്കുളങ്ങര ബാബു ഹോപ്പ് കോഡിനേറ്റർ ഡോക്ടർ ആര്യ എന്നിവർ സംസാരിച്ചു.

ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ചുള്ള വിവരങ്ങൾ

ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് സെപ്റ്റംബർ 9 ന് ഉച്ചക്ക് ശേഷം തിരുവനന്തപുരം നഗരത്തിലെ സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റേഷൻ ആക്ട് പ്രകാരം അവധി ആയിരിക്കും.

ഭിന്നശേഷി കുട്ടികൾക്കൊപ്പം ഓണം ആഘോഷിച്ച് കൊച്ചി ലുലുമാളിലെ ജീവനക്കാർ; കുരുന്നുകൾക്കായി പഴയിടത്തിന്റെ സദ്യവട്ടവും

കൊച്ചി: ഈ വർഷത്തെ ഓണാഘോഷം ഭിന്നശേഷിക്കുട്ടികൾക്കൊപ്പം ആഘോഷമാക്കി കൊച്ചി ലുലുമാൾ ജീവനക്കാർ. ഓണപ്പാട്ടും ഓണക്കളികളുംസദ്യയുമൊരുക്കിയാണ് കുരുന്നുകൾക്കായി ലുലുമാളിലെ ജീവനക്കാർ ഓണവിരുന്ന് ഒരുക്കിയത്. എല്ലാവർഷവും വേറിട്ട പരിപാടികളോടെയാണ് ലുലുവിലെ ഓണാഘോഷം അരങ്ങേറുന്നത്. സമ​ഗ്ര ശിക്ഷാ അഭയാന്റെ കീഴിലുള്ള എറണാകുളം ​ഗേൾസ് ഹൈസ് സകൂളിലെ പ്രത്യേകപരി​ഗണനയിലുൾപ്പെടുന്ന 30ലധികം വരുന്ന ഭിന്നശേഷി കുട്ടികളും അവരുടെ രക്ഷിതാക്കളും ലുലുവിന്റെ ഓണാഘോഷത്തിന്റെ ഭാ​ഗമായി. രാവിലെ മാളിലൊരുക്കിയ പൂക്കളമത്സരത്തോടെയായിരുന്നു ലുലുവിലെ ഓണാഘോഷം. മത്സരത്തിൽ ലുലുവിലെ സ്റ്റാഫ് അം​ഗങ്ങൾ പങ്കാളികളായി. പ്രശസ്ത സ്പോട്സ് കമന്റേറ്ററും, മാധ്യമപ്രവർത്തകനുമായ ഷൈജു […]

ഓണത്തോനുബന്ധിച്ചു  ഓഗസ്റ്റ് 25 മുതൽ 29 വരെ സപ്ലൈകോ നേടിയത് 73 കോടിയിലധികം രൂപയുടെ വിറ്റുവരവ്.

ഓണത്തോനുബന്ധിച്ചുള്ള ജില്ലാ ഫെയറുകൾ ആരംഭിച്ച ഓഗസ്റ്റ് 25 മുതൽ 29 വരെ സപ്ലൈകോ നേടിയത് 73 കോടിയിലധികം രൂപയുടെ വിറ്റുവരവ്. ഇതിൽ ജില്ലാ ഫെയറുകളിൽ നിന്നും മാത്രമുള്ള വിറ്റു വരവ് രണ്ടു കോടിയിൽ അധികമാണ്. ഈ ദിവസങ്ങളില്‍ 10 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് സപ്ലൈകോ വില്പനശാലകൾ സന്ദർശിച്ചത്. ഓഗസ്റ്റ് മാസത്തില്‍ 29 വരെ ആകെ 270 കോടി രൂപയുടെ വിറ്റു വരവുണ്ടായി.ഇതിൽ 125 കോടി സബ്സിഡി ഇനങ്ങളുടെ വില്‍പ്പനവഴിയാണ്. ഈ മാസം ആകെ 42 ലക്ഷം ഉപഭോക്താക്കൾ സപ്ലൈകോയെ […]

ഓണവിപണിയുടെ ആഘോഷ ചൂട് കൂട്ടിക്കൊണ്ട് കുടുംബശ്രീയുടെ ജില്ലാതല ഓണ വിപണന മേള കളമശ്ശേരി ചക്കോളാസ് ഗ്രൗണ്ടിൽ ആരംഭിച്ചു.

ഓണവിപണിയുടെ ആഘോഷ ചൂട് കൂട്ടിക്കൊണ്ട് കുടുംബശ്രീയുടെ ജില്ലാതല ഓണ വിപണന മേള കളമശ്ശേരി ചക്കോളാസ് ഗ്രൗണ്ടിൽ ആരംഭിച്ചു. ഓണാഘോഷത്തിനാവശ്യമായ എല്ലാ സാധനങ്ങളും ഒരേ കുടക്കീഴിൽ ലഭ്യമാക്കുന്ന വിധത്തിൽ എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ മേളയ്ക്ക് വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രി പി. രാജീവ് തുടക്കം കുറിച്ചു. ജില്ലാതല ഓണ വിപണന മേള ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 1 വരെ നടത്തപ്പെടും. ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ കുടുംബശ്രീ അംഗങ്ങൾ ഉൽപ്പാദിപ്പിച്ച വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് മേളയുടെ ആകർഷണം. […]

ഓണം രാജ്യത്തിന് മാതൃക: മന്ത്രി എം.ബി രാജേഷ്

ചവിട്ടി താഴ്ത്തലുകളെ അതിജീവിക്കുന്നതിൻ്റെയും അതിൽ നിന്ന് ഉയർത്തെഴുന്നേൽക്കുന്നതിൻ്റെയും ആഘോഷമാണ് ഓണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. തൃപ്പൂണിത്തുറയിൽ അത്തം 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറിച്ച് വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായെങ്കിലും അതെല്ലാം മലയാളികൾ തള്ളിക്കളഞ്ഞു എന്നത് അഭിമാനത്തോടെ ഓർക്കേണ്ടതാണ്. തുല്യതയുടെയും സമത്വത്തിന്റെയും സന്ദേശമാണ് ഓണം നൽകുന്നത്. എത്ര ചവിട്ടി താഴ്ത്തിയാലും സമത്വ ദർശനം ഏത് പാതാളത്തിൽ നിന്നും ഉയർത്തെ ഴുന്നേൽക്കുമെന്ന ആശയമാണ് ഓണം മുന്നോട്ടു വയ്ക്കുന്നത്. ഒരുതരത്തിലുള്ള വ്യത്യാസവുമില്ലാതെ മനുഷ്യരെ മുഴുവൻ ഒന്നായി കാണുന്ന […]

അവതാർ മെഗാ ഓണം എക്സ്പോയും പ്രദർശന വിപണനമേളയും  വേൾഡ് മാർക്കറ്റ് മൈതാനിയിൽ : മെഗാമേളയുടെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു.

ഓണം അവതാർ മെഗാ ഓണം എക്സ്പോയും പ്രദർശന വിപണനമേളയും ലുലു മാളിനു സമീപമുള്ള വേൾഡ് മാർക്കറ്റ് മൈതാനിയിൽ ആരംഭിച്ചു.മൂന്നാഴ്ച നീണ്ടു നില്കുന്ന മെഗാമേളയുടെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു.വാർഡ് കൗൺസിലർഡി ജി കുമാരൻ, എ കെ നായർ, ഷാജി, ലാലു ജോസഫ്, ജി അജയകുമാർ എന്നിവർ പങ്കെടുത്തു. വേൾഡ് ഓഫ് പണ്ടോരയുടെ അതിശയ വിസ്മയലോകം പുന സൃഷ്ടിക്കുന്ന കാഴ്ചാനുഭവമാണ് ഈ മേളയുടെ പ്രത്യേകത. ആദ്യമായാണ് അവതാർ ആധാരമായ ഈ ഷോ […]

ഓണാഘോഷം 2025: ഫെസ്റ്റിവൽ ഓഫീസ് തുറന്നു.

സംസ്ഥാന സർക്കാരിന്റെ ഓണാഘോഷ പരിപാടികളുടെ ഭാ​ഗമായി ഫെസ്റ്റിവൽ ഓഫീസ് തുറന്നു. ടൂറിസം ഡയറക്ടറേറ്റിൽ മന്ത്രിമാരായ വി. ശിവന്‍കുട്ടി, പി.എ. മുഹമ്മദ് റിയാസ്, ജി.ആര്‍ അനില്‍ എന്നിവര്‍ ചേർന്ന് ഫെസ്റ്റിവൽ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. 2025ലെ ഓണാഘോഷ പരിപാടികളുടെ ലോഗോ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലിന് നൽകി പ്രകാശനം ചെയ്തു. ടൂറിസം ഡയറക്ടറേറ്റ് വളപ്പില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടികൊണ്ട് മന്ത്രി പി എ മുഹമ്മദ് റിയാസ് […]

ഓണ വിപണി: ഓണത്തോടനുബന്ധിച്ച് സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ 1014 വെളിച്ചെണ്ണ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ ദിവസങ്ങളിലായി നടത്തിയ പരിശോധനകളില്‍ 17,000ത്തോളം ലിറ്റില്‍ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു. 469 സാമ്പിളുകള്‍ ശേഖരിച്ച് നടപടികള്‍ സ്വീകരിച്ചു. 25 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. കേരസൂര്യ, കേര ഹരിതം, കുട്ടനാടന്‍ കേര തുടങ്ങിയ പേരിലുള്ള വെളിച്ചെണ്ണ നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു. കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ സംസ്ഥാനത്ത് 21,030 ഭക്ഷ്യ സുരക്ഷാ പരിശോധനകളാണ് നടത്തിയത്. 331 […]

ഓണത്തെ വരവേൽക്കാൻ ഹാന്റെക്സ് ഒരുങ്ങിക്കഴിഞ്ഞു..

ഓണത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ 2025 ആഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 4 വരെ കൈത്തറി തുണിത്തരങ്ങൾക്ക് 20% റിബേറ്റ് പ്രഖ്യാപിച്ചു. റിബേറ്റ്‌ വിൽപ്പനയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഊറ്റുകുഴി യിലുള്ള കൈത്തറിഭവനിൽ വച്ച് 13.08.2025 ബുധനാഴ്‌ച ഉച്ചയ്ക്ക് ശേഷം 3 മണിയ്ക്ക് ബഹു:വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി ശ്രീ. രാജീവ് അവർകൾ നിർവ്വഹിച്ചു. പ്രശസ്‌ത പിന്നണി ഗായികയും, സംസ്ഥാന സർക്കാർ പുരസ്ക്‌കാര ജേതാവുമായ ശ്രീമതി. രാജലക്ഷ്‌മി അഭിറാം ആദ്യ വിൽപ്പന നിർവ്വഹിച്ചു. ചടങ്ങിൽ ഹാൻ്റക്‌സ് അഡ്‌മിനിസ്ട്രേറ്റീവ് […]

Back To Top