തിരുവനന്തപുരം, ഒക്ടോബർ 8 , 2025: തൊഴിൽ സംരക്ഷണം ഉറപ്പാക്കുക, പാഴ് വസ്തുക്കളെ നികുതിയിൽ നിന്നും പൂർണമായും ഒഴിവാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ ഖര മാലിന്യ നിർമ്മാർജ്ജന പ്രക്രിയയിൽ മുഖ്യ പങ്കാളിത്തം വഹിക്കുന്നവരുടെ സംഘടനയായ കേരളാ സ്ക്രാപ്പ് മെർച്ചന്റ്സ് അസോസിയേഷൻ ( കെ എസ് എം എ), ഇന്ന്, ഒക്ടോബർ 8ന്, നിയമസഭാ മാർച്ച് സംഘടിപ്പിച്ചു. പാഴ്‌വസ്തു ശേഖരണവും സംസ്കരണവും സാധ്യമാക്കുന്ന മേഖലയുടെ നിലനിൽപ്പിന് ആവശ്യമായ അവകാശങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായാണ് മാർച്ച് സംഘടിപ്പിച്ചത്.ബുധനാഴ്ച രാവിലെ […]
കിംസ് ആശുപത്രിയുമായി ചേർന്ന് സ്ത്രീകൾക്കായി സൗജന്യ അർബുദ ബോധവത്കരണ ക്യാമ്പയിനൊരുക്കി തിരുവനന്തപുരം കൊമ്പൻസ്
കിംസ് ആശുപത്രിയുമായി ചേർന്ന് സ്ത്രീകൾക്കായി സൗജന്യ അർബുദ ബോധവത്കരണ ക്യാമ്പയിനൊരുക്കി തിരുവനന്തപുരം കൊമ്പൻസ്തിരുവനന്തപുരം: സൂപ്പർ ലീഗ് കേരളയുടെ തിരുവനന്തപുരം കൊമ്പൻസിൻ്റെ ഔദ്യോഗിക മെഡിക്കൽ പാർട്ണറും കോ-സ്പോൺസറുമായ കിംസ്ഹെൽത്ത് 40 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് സൗജന്യ മാമോഗ്രാം സ്ക്രീനിംഗ് ഒരുക്കാനും സെർവിക്കൽ കാൻസർ പ്രതിരോധത്തിന് ഷീൽഡ് എച്ച് പി വി വാക്സിനേഷൻ ഡ്രൈവിന് നേതൃത്വം നൽകാനും തീരുമാനിച്ചു. സ്തനാർബുദത്തെക്കുറിച്ചും സെർവിക്കൽ കാൻസറിനെക്കുറിച്ചും പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായാണ് കിംസ് കാൻസർ സെൻ്റർ സിഎസ്ആർ പദ്ധതിയുടെ ഭാഗമായാണ് ഒക്ടോബർ, നവംബർ മാസങ്ങളിൽ […]
മെഡിക്കല്‍ കോളേജ്: ഗ്യാസ്ട്രോ സര്‍ജറി വിഭാഗം 50-ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
തിരുവനന്തപുരം : ഇന്ത്യയിലെ ആദ്യത്തെ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗമായ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിന്റെ 50-ാം വാര്‍ഷികാഘോഷം മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി ആശംസകള്‍ നേര്‍ന്നു. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ ഓണ്‍ലൈനായി സന്ദേശം നല്‍കി. സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. രമേശ് രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്പെഷ്യല്‍ ഓഫീസര്‍ ഡോ. പ്രേമലത ഭദ്രദീപം തെളിയിച്ച് പരിപാടികള്‍ക്ക് […]

