Flash Story
വംശീയ അധിക്ഷേപം: അധ്യാപികയെ സര്‍വീസില്‍ നിന്നു പുറത്താക്കണം- എൻ കെ റഷീദ് ഉമരി
റെയില്‍വേ യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുക:
ശബരിമല ശ്രീകോവിലിലെ സ്വർണവാതിൽ പാളിയുടെ മഹസറിൽ ദുരൂഹത;രേഖയിൽ വാതിൽപാളിയെന്ന് മാത്രം
പുലയന്മാർക്കും പറയന്മാർക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതം’; കേരള സർവകലാശാല സംസ്‌കൃതം മേധാവി ജാതീയ അധിക്ഷേപം നടത്തിയതായി പരാതി
പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണം’; സംസ്ഥാനങ്ങളോട് കടുപ്പിച്ച് സുപ്രീം കോടതി
വിദ്യാഭ്യാസരംഗം മുന്നേറേണ്ടത് കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ: മന്ത്രി വി. ശിവന്‍കുട്ടി
വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ സ്മരണയും ഇന്ത്യൻ ഹോക്കി യുടെ ശതാബ്ദി ആഘോഷവും കഴക്കൂട്ടം സൈനിക സ്കൂളിൽ
പ്രതിരോധ പെൻഷൻകാർക്കായുള്ള ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് കാമ്പെയ്ൻ 4.0-ന് മികച്ച പ്രതികരണം
പൂർവ്വ സൈനിക് സംഘർഷ് സമിതി കേരള PSSSK:

തിരുവനന്തപുരം : ഇന്ത്യയിലെ ആദ്യത്തെ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗമായ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിന്റെ 50-ാം വാര്‍ഷികാഘോഷം മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി ആശംസകള്‍ നേര്‍ന്നു. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ ഓണ്‍ലൈനായി സന്ദേശം നല്‍കി. സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. രമേശ് രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്പെഷ്യല്‍ ഓഫീസര്‍ ഡോ. പ്രേമലത ഭദ്രദീപം തെളിയിച്ച് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. മിനി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജയചന്ദ്രന്‍, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ.ബിന്ദു എന്നിവര്‍ പങ്കെടുത്തു.

വിരമിച്ച ഡോക്ടര്‍മാരായ സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്ററോളജിയിലെ പ്രൊഫ.ആനന്ദകുമാര്‍, പ്രൊഫ. മാത്യു കോശി, പ്രൊഫ. എന്‍. ശുഭലാല്‍, പ്രൊഫ.എ.പി. കുരുവിള, പ്രൊഫ. പി. ബോണി നടേഷ്, അനസ്തേഷ്യോളജിയിലെ പ്രൊഫ. വി. മഹാദേവന്‍, പ്രൊഫ. ഗോപാലകൃഷ്ണന്‍, പ്രൊഫ. പങ്കജം, മെഡിക്കല്‍ ഗ്യാസ്ട്രോ എന്ററോളജിയിലെ പ്രൊഫ. എം. നരേന്ദ്രന്‍, പ്രൊഫ. കെ.ടി. ഷേണായ്, പ്രൊഫ. കെ.ആര്‍. തങ്കപ്പന്‍, പ്രൊഫ. കെ.ആര്‍. വിനയകുമാര്‍, ജനറല്‍ സര്‍ജറിയിലെ പ്രൊഫ. പി.എ. തോമസ്, പ്രൊഫ. കെ.എന്‍. വിജയന്‍, സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്ററോളജിയിലെ ആദ്യ ജീവനക്കാരായ പ്രൊഫ. ബാലചന്ദ്രന്‍നായര്‍, ഡോ. സോദരി തോമസ്, ഡോ. വി. വേണു തുടങ്ങിയവരെ ആദരിച്ചു.

വാര്‍ഷികത്തിന്റെ ഭാഗമായി തുടര്‍വിദ്യാഭ്യാസ പരിപാടിയും സംഘടിപ്പിച്ചു. ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിലെ നൂതന സാങ്കേതികവിദ്യകള്‍ തുടര്‍വിദ്യാഭ്യാസ പരിപാടിയില്‍ ചര്‍ച്ച ചെയ്തു. ഈ വിഭാഗത്തില്‍ നിന്നും എംസിഎച്ച് കോഴ്‌സ് ചെയ്ത ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള 36 ഡോക്ടര്‍മാര്‍ പങ്കെടുത്തു.

Back To Top