Flash Story
ശബരിമല സ്വര്‍ണ്ണക്കൊള്ള : മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്യും;
ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ല, സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി
കെപിസിസി പുനസംഘടനയില്‍ തര്‍ക്കം രൂക്ഷം :കെ മുരളീധരനും, കെ സുധാകരനും അതൃപ്തി
കെ എസ് ആർ ടി സി പെൻഷൻകാർ പ്രക്ഷോഭ  സമരത്തിലേക്ക് :
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ഹിജാബ് വിവാദം: സെൻ്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല
“എന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നിൽ വരും”പ്രതികരിച്ച് ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമല സ്വർണക്കൊള്ള: പ്രതി പട്ടികയിൽ ഉൾപ്പെട്ടതിന് പിന്നാലെ മുരാരി ബാബുവിൻ്റെ രാജി എഴുതിവാങ്ങി എൻഎസ്എസ്

ഹൃദയാഘാത പ്രഥമ ശുശ്രൂഷാ പരിശീലന പരിപാടി നാളെ പ്രസ് ക്ലബില്‍

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഹൃദയാഘാത പ്രഥമ ശുശ്രൂഷാ ബാധവത്ക്കരണ ക്യാമ്പയിനായ ‘ഹൃദയപൂര്‍വ’ത്തിന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലന പരിപാടി നാളെ ( തിങ്കൾ) രാവിലെ 10ന് പ്രസ് ക്ലബില്‍ നടക്കും. ഹൃദയാഘാതം ഉണ്ടാകുന്ന രോഗിയ്ക്ക് ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് നല്‍കുന്ന ശാസ്ത്രീയമായ പ്രഥമ ശുശ്രൂഷാ പരിശീലനം വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നല്‍കും. ആധുനിക മാനിക്കിനുകളുടെ സഹായത്തോടെയാണ് പരിശീലനം. ഐഎംഎ, കെജിഎംഒഎ എന്നിവരുടെ സഹകരണത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാ മാധ്യമ പ്രവര്‍ത്തകരും ഈ അവസരം പ്രയോജനപ്പെടുത്തണം എന്നഭ്യര്‍ത്ഥിക്കുന്നു. ക്ലബ് ഭരണസമിതി

മാധ്യമ പ്രവർത്തകർക്ക് നേരെ ബി ജെ പി ആക്രമണം: പ്രസ് ക്ലബ് പ്രതിഷേധിച്ചു

തിരുവനന്തപുരം: തിരുമല വാർഡ് കൗൺസിലറും ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറിയുമായ തിരുമല അനിലിൻ്റെ മരണവാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ ആക്രമിച്ച ബിജെപി ഗുണ്ടകളെ നിലയ്ക്കു നിറുത്തണമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് ആവശ്യപ്പെട്ടു.മര്യാദയുടെ എല്ലാ അതിർവരമ്പും ലംഘിച്ചുകൊണ്ടുള്ള കൈയേറ്റമാണ് ബി ജെ പി പ്രവർത്തകർ നടത്തിയത്. ക്യാമറകൾക്ക് കേട് വരുത്തുകയും ചെയ്തിട്ടുണ്ട്.കാടത്തമാണിത്.മാധ്യമ പ്രവർത്തകരെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്ത് കർശന നിയമ നടപടി സ്വീകരിക്കണമെന്നും പ്രസ് ക്ലബ് പ്രസിഡൻ്റ് പി.ആർ.പ്രവീണും സെക്രട്ടറി എം.രാധാകൃഷ്ണനും ആവശ്യപ്പെട്ടു.

സ്നേഹദൂത് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഏഴാം വാർഷികാഘോഷം തിരുവനന്തപുരം പ്രെസ്സ് ക്ലബ്ബിൽ നടന്നു :

സ്നേഹദൂത് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഏഴാം വാർഷികാഘോഷം (30/8/25)തിരുവനന്തപുരം പ്രെസ്സ് ക്ലബ്ബിൽ നടന്നു. EN 24 NEWS മാനേജിങ് ഡയറക്ടറും സ്നേഹദൂത് ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകനുമായ രമേശ്‌ വി ദേവ് അധ്യക്ഷനായ ആഘോഷ പരിപാടി മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വിഎസ് ശിവകുമാർ ഉദ്ഘാടനം ചെയ്തു. കെ ടി ഡി സി മുൻ ചെയർമാൻ വിജയൻ തോമസ്, രാജൻ RCC, സാജൻ വെള്ളൂർ മുഖ്യാതിഥിയായി. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രഗൽഭരെ ആദരിക്കുകയും മികച്ച മാധ്യമ പ്രവർത്തകർക്ക് പുരസ്‌കാരങ്ങൾ നൽകുകയും […]

മാധ്യമ പ്രവർത്തകർക്ക് നേരെ കൈയേറ്റം: പ്രസ് ക്ലബ് പ്രതിഷേധിച്ചു

കരമനയിൽ ടിവിഎസ് ഷോറൂം മാനേജർ മാധ്യമ പ്രവർത്തകയെയും ക്യാമറാമാനെയും കൈയേറ്റം ചെയ്തതിൽ തിരുവനന്തപുരം പ്രസ് ക്ലബ് പ്രതിഷേധിച്ചു. വിസ്മയ ന്യൂസ് റിപ്പോർട്ടർ അനശ്വര, ക്യാമറാമാൻ അനിൽ എന്നിവർക്ക് നേരെയാണ് ആക്രമണം നടന്നത്. നീറമൺകര ടിവിഎസ് കതിർ ഷോറൂമിൽ നിന്ന് വാങ്ങിയ ഇരുചക്ര വാഹനം ഒരാഴ്ചയ്ക്കകം കേടായ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. വനിതാ റിപ്പോർട്ടറെ അസഭ്യം പറയുകയും പിടിച്ച് തള്ളുകയും ചെയ്തു. ക്യാമറ നശിപ്പിക്കാൻ ശ്രമിക്കുകയും ക്യാമറാ മാനെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തു. സ്ഥലത്ത് […]

Back To Top