. കഴിഞ്ഞദിവസം ജില്ലയിലെ പ്രധാന നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെ പ്രതിഷേധ സാധ്യത ഇല്ലാത്ത സാഹചര്യത്തിൽ രാഹുലിന്റെ വീടിനു മുന്നിലെ ബാരിക്കേഡ് ഉൾപ്പെടെ പൊലീസ് എടുത്തുമാറ്റി. വീടിന് ഏർപ്പെടുത്തിയ സുരക്ഷ തുടരും. രാജിവെക്കില്ലെന്ന നിലപാടിലുറച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഇതുവരെ പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല എന്നാണ് രാഹുലുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. വിവാദങ്ങൾ കെട്ടടങ്ങും വരെ അടൂരിലെ വീട്ടിൽ തന്നെ തുടരാനാണ് രാഹുലിന്റെ തീരുമാനം അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമന്ന ആവശ്യം […]
എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ രാഹുലിന് സമ്മർദം; പരാതികളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടി: വി.ഡി.സതീശൻ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ പരാതികളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രാഹുലിന് എതിരെ നടപടി ഉണ്ടാകുമെന്ന് താൻ പറഞ്ഞതാണ്. സംഘടനാ ചുമതലയിൽ നിന്ന് മാറ്റിയത് ആദ്യപടിയാണ്. പരാതികള്‍ ഗൗരവത്തോടെ പരിശോധിക്കും. പരാതിക്കാരായ സ്ത്രീകളെ ആക്രമിക്കാൻ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് ആരോപണ വിധേയർ എത്രപേർ രാജി വച്ചിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് ചോദിച്ചത്. അതിനിടെ, കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിൻ്റെ സംഘാടക സമിതി രൂപീകരണ യോഗത്തില്‍നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ […]
രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതിൻ്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്:
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതിൻ്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. യുവതിയുമായി രാഹുല്‍ നടത്തിയ വാട്ട്‌സ്ആപ്പ്, ടെലഗ്രാം ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. ഗർഭഛിദ്രം നടത്താൻ ഡോക്ടറെ കാണേണ്ടതില്ലെന്നും അതിനൊക്കെയുളള മരുന്നുണ്ടെന്നും ഉൾപ്പെടെ യുവതിയോട് രാഹുൽ പറയുന്നുണ്ട്. അമിത രക്തസ്രാവവും മറ്റ് പ്രശ്നങ്ങളും ഉണ്ടാകുമെന്ന് യുവതി പറഞ്ഞപ്പോൾ ഡോക്ടറുടെ നിരീക്ഷണത്തിൽ തന്നെയാണ് എന്നാണ് രാഹുൽ പറഞ്ഞത്. എന്റെ തലയിൽ ഇട്ടിട്ട് ഒഴിഞ്ഞുമാറുകയാണോ എന്നും കേറിചെന്ന ഉടൻ ഡോക്ടർമാർ മരുന്ന് നൽകില്ലെന്നും എത്രനാൾ ഇത് മൂടിവെച്ച് താൻ നടക്കുമെന്നും യുവതി […]