റഷ്യയുടെ ഓണററി കോണ്‍സുല്‍ രതീഷ് സി.നായര്‍ക്ക് റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ മെഡല്‍ ഓഫ് കോ-ഓപ്പറേഷന് മിനിസ്ട്രി ഡിപ്പാര്‍ട്മെന്റ് ഡയറക്ടര്‍ ഈഗര്‍ കപിരിന്‍ സമ്മാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവിവ് നേരത്തെ വിദേശകാര്യമന്ത്രി സെര്‍ഗെ ലാവ്റോവ് ഒപ്പിട്ടിരുന്നു.ഇന്ത്യയും റഷ്യയും തമ്മിലുളള ബന്ധം ദൃഢമാക്കുന്നതില്‍ രതീഷ് സി.നായര്‍ വലിയ സംഭാവന നല്‍കുന്നതായി ഈഗര്‍ കപിരിന്‍ പറഞ്ഞു. റഷ്യന്‍ സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ കൂടിയായ രതീഷ് സി.നായര്‍ 2008 ലാണ് റഷ്യയുടെ ഓണററി കോണ്‍സുലാകുന്നത്. റഷ്യന്‍ പ്രസിഡന്റിന്റെ ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ്, പുഷ്കിന് […]

