Flash Story
വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധി ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം
രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് നടിയുടെ കാറില്‍ തന്നെ: യുവനടിയെ ഉടന്‍ ചോദ്യംചെയ്യും
രാഷ്ട്രപതിയുടെ സന്ദർശനം: നഗരത്തിൽ ഗതാഗത നിയന്ത്രണം
നാശം വിതച്ച് ദിത്വ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 334 മരണം, തമിഴ്നാട്ടിലും ആന്ധ്രയിലും ശക്തമായ മഴ തുടരുന്നു
Naval Day Operation DemoOn 03rd December 2025At Shanghumukham Beach
രാഹുല്‍ ഈശ്വറും സന്ദീപ് വാര്യരുമടക്കമുള്ള അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു;
സഞ്ജു-രോഹന്‍ സഖ്യം നിറഞ്ഞാടി; ഛത്തീസ്ഗഢിനെതിരെ കേരളത്തിന് എട്ട് വിക്കറ്റ് ജയം
കേരളമടക്കമുള്ള 12 സംസ്ഥാനങ്ങള്‍ക്ക് എസ്ഐആര്‍ സമയപരിധി നീട്ടി, ഫോം വിതരണം ഡിസംബര്‍ 11വരെ, കരട് പട്ടിക 16ന്
ദിത്വാ ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ മൂന്ന് മരണം

അറബിക്കടലിൽ തീപ്പിടിച്ച വാന്‍ ഹായ് 503’ ചരക്കുകപ്പൽ: തീ അണക്കാനായി ഹെലികോപ്റ്റർ വഴി കപ്പലിൻ്റെ മധ്യ ഭാഗത്ത് രാസവസ്തുക്കൾ തളിച്ചു

അറബിക്കടലിൽ തീപിടിച്ച ‘വാന്‍ ഹായ് 503’ ചരക്കുകപ്പലിനെ നിയന്ത്രണത്തിലാക്കിയെന്ന് സൂചന. കപ്പലിനെ കെട്ടിവലിച്ച് ദൂരത്തേക്ക് മാറ്റി കഴിഞ്ഞു . തീ അണക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ന് കാലത്ത് ഹെലികോപ്റ്റർ വഴി കപ്പലിൻ്റെ മധ്യ ഭാഗത്ത് രാസവസ്തുക്കൾ തളിച്ചു. കത്തുന്ന കപ്പലില്‍ ഇറങ്ങിയ കോസ്റ്റ്ഗാര്‍ഡ് സംഘം വടംകെട്ടി കപ്പലിനെ ആഴക്കടലിലേക്ക് വലിച്ചു മാറ്റി. ടഗ് ബോട്ട് ഉപയോഗിച്ചാണ് കപ്പലിനെ ദൂരേയ്ക്ക് എത്തിച്ചത്. കപ്പലിൻ്റെ മുന്‍ഭാഗത്തുള്ള വലിയ കൊളുത്തില്‍ വടം കെട്ടി വാട്ടര്‍ ലില്ലി എന്ന ടഗ് ബോട്ടുമായി ബന്ധിപ്പിച്ചാണ് […]

പുറം കടലിൽ തീപിടിച്ച കപ്പലിൽ 157 കണ്ടെയ്‌നറുകളിൽ അത്യന്തം അപകടകാരിയായ ഉൽപ്പന്നങ്ങൾ; കപ്പൽ ഇടത്തോട്ട് ചരിയുന്നു

കൊച്ചി: കേരളത്തിൻ്റെ പുറം കടലിൽ തീപിടിച്ച കപ്പലിലെ അപകടകരമായ വസ്തുക്കളുടെ കാർഗോ മാനിഫെസ്റ്റ് ഔദ്യോഗികമായി പുറത്തുവിട്ടു. 157 കണ്ടെയ്‌നറുകളിൽ അത്യന്തം അപകടകാരിയായ ഉൽപ്പന്നങ്ങളുണ്ടെന്നാണ് വിവരം. കപ്പൽ ഇതുവരെ മുങ്ങിയിട്ടില്ല. ആരുടെയും നിയ്രണത്തിലുമല്ല. കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാൽ കപ്പലിന് ഇടത് വശത്തേക്ക് ചരിവുണ്ട്. ചരക്കു കപ്പലിൽ രക്ഷാദൗത്യം പുനരാരംഭിച്ചതായി നാവിക സേന അറിയിച്ചു . കോസ്റ്റ് ഗാർഡ് കപ്പലുകളായ സചേത്, സമുദ്ര പ്രഹരി എന്നിവ രാത്രി മുഴുവൻ ദൗത്യം തുടർന്നു. ഡോർണിയർ വിമാനം […]

ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞത്തെത്തി; വാട്ടർ സല്യൂട്ട് നൽകി സ്വീകരണം

ചൈന, കൊറിയ, സിംഗപ്പുർ വഴിയാണ് കപ്പൽ വിഴിഞ്ഞത്തേക്കു വരുന്നത്. 29 വർഷത്തെ മറൈൻ പരിചയമുള്ള ഇദ്ദേഹം ഇതുവരെ 120 രാജ്യങ്ങൾ സന്ദർശിച്ചു. ലോകത്തിലെ തന്നെ വമ്പൻ കപ്പലുമായി വിഴിഞ്ഞത്ത് എത്താൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് ക്യാപ്റ്റൻ പറഞ്ഞു.ഫിഫ അംഗീകാരമുള്ള നാല് ഫുട്ബോൾ സ്റ്റേഡിയത്തേക്കാൾ വലുപ്പമുണ്ട് കപ്പലിന്. 24,346 ടിഇയു (ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്- 20 അടി നീളമുള്ള കണ്ടെയ്നറിനെയാണ് ഒരു ടിഇയു ആയി കണക്കാക്കുന്നത്‌) വഹിക്കാൻ കഴിയും. 399.9 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുണ്ട്. 2023ലാണ് […]

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം: സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു. പാരിസ്ഥിതിക ആഘാതം കണക്കിലെടുത്താണ് തീരുമാനം. എംഎസ്‌സി എൽസ 3 എന്ന കപ്പലാണ് അപകടത്തിൽ പെട്ടത്. കണ്ടെയ്നറുകളിലെ രാസവസ്തുക്കളും ഇന്ധന ചോർച്ച സാധ്യതയും പാരിസ്ഥിതിക ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കാലത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന വിദഗ്ധ സമിതി യോഗമാണ് കപ്പൽ ദുരന്തത്തിൻ്റെ ആഘാതം കണക്കിലെടുത്ത് സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിക്കാൻ […]

കേരള തീരത്തെ കപ്പല്‍ അപകടം: വിദഗ്ധരുടെ യോഗം ചേര്‍ന്നു; പ്ലാസ്റ്റിക് തരികള്‍ നീക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ചു

കേരളതീരത്ത് അപകടത്തില്‍പെട്ട MSC ELSA 3 എന്ന കപ്പലിലെ കെമിക്കലുകളുടെ കൈകാര്യം ചെയ്യല്‍, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചതനുസരിച്ച് വിദഗ്ധരുടെ യോഗം ചേര്‍ന്നു. ഈ വിഷയത്തില്‍ ആഗോള രംഗത്ത് അറിയപ്പെടുന്ന വിദഗ്ദ്ധൻ ഡോ. മുരളി തുമ്മാരുകുടി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ എന്നിവരും ആഗോള തലത്തിലെ വിദഗ്ധരും കേരള സര്‍ക്കാരില്‍ കപ്പല്‍ അപകടം കൈകാര്യം ചെയ്യുന്ന വകുപ്പുകളും ചേര്‍ന്നായിരുന്നു യോഗം. ഡോ. ഒലോഫ് ലൈഡൻ (മുൻ പ്രൊഫെസർ, വേൾഡ് മറീടൈം […]

കൊച്ചിയിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകൾ കൊല്ലം തീരത്തടിഞ്ഞു

കൊച്ചി പുറംകടലിൽ മുങ്ങിയ എം എസ് സി എൽസ 3 ചരക്കുകപ്പലിലെ ചരക്കുകപ്പലിലെ കണ്ടെയ്ന‌റുകളിൽ ഒന്ന് കരുനാഗപ്പള്ളി ആലപ്പാട് ചെറിയഴിക്കൽ തീരത്തടിഞ്ഞു.. കടൽഭിത്തിയിലേക്ക് ഇടിച്ചുകയറിയനിലയിലാണ് കണ്ടെയ്നർ. രാത്രി വലിയ ശബ്ദ്‌ദംകേട്ട നാട്ടുകാരാണ് ചെറിയഴിക്കൽ സിഎഫ്ഐ ഗ്രൗണ്ടിനു സമീപം കടലിൽ കണ്ടെയ്‌നർ കണ്ടത്. അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു തുറന്നനിലയിലായിരുന്ന കണ്ടെയ്‌നറിൽ ഒന്നും കണ്ടെത്താനായില്ല. ശക്തമായ തിരമാലയുള്ളതിനാൽ കണ്ടെയ്നർ തീരത്തേക്കെടുക്കാനും സാധിക്കുന്നില്ല. രാത്രി വൈകിയും ഇതിനുള്ള ശ്രമം തുടരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർ തിങ്കളാഴ്‌ രാവിലെ […]

കൊച്ചിതീരത്തു മറിഞ്ഞ ചരക്കുകപ്പലിൽ മറൈൻ ഗ്യാസ് ഓയിൽ, സൾഫർ ഫ്യൂവൽ എന്നിവ.

കൊച്ചി :  കൊച്ചി തീരത്തിന് സമീപം ചരക്ക് കപ്പൽ അപകടത്തിൽപ്പെട്ടതിൻ്റെ കൂടുതൽ വിശദാംശങ്ങൾ, ലൈബീരിയൻ പതാകയുമായെത്തിയ എംഎസ്‌സി എൽസ 3 എന്ന പേരുള്ള ഫീഡർ കപ്പലാണ് അപകടത്തിൽപ്പെട്ടത്. 400ലധികം കണ്ടെയ്നറുകളാണ് കപ്പലിലുണ്ടായിരുന്നത് കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരൽ 21 പേരെയും രക്ഷപ്പെടുത്തി. മൂന്നുപേരെ കൂടി രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. മൂന്നു ജീവനക്കാർ ഇപ്പോഴും കപ്പലിലുണ്ട്. കൊച്ചി തീരത്തുനിന്ന് 30 നോട്ടികൽ മൈൽ അകലെ അറബിക്കടലിലാണ് കപ്പൽ അപകടത്തിൽപ്പെട്ടത്. കപ്പലിൻ്റെ ഒരു വശം പൂർണമായും ചെരിഞ്ഞുകിടക്കുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നു. കപ്പൽ […]

Back To Top