കുടയെടുക്കാതെ പുറത്തിറങ്ങാൻ സമയമായിട്ടില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പുതിയ അറിയിപ്പിൽ നിന്ന് വ്യക്തമാകുന്നത്. നാളെയും മറ്റന്നാളും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.നാളെ ആറ് ജില്ലകളിലും 10ന് നാല് ജില്ലകളിലും കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് നൽകി. യെല്ലോ അലർട്ട് ഈ ജില്ലകളിൽ 09-09-2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം 10-09-2025: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ വരെ […]
രാജസ്ഥാനില്‍ സ്കള്‍ കെട്ടിടം തകര്‍ന്നു വീണ് ആറു വിദ്യാര്‍ത്ഥികള്‍ മരിച്ചു; 30 കുട്ടികള്‍ക്ക് പരിക്കേറ്റു
രാജസ്ഥാനില്‍ സ്കള്‍ കെട്ടിടം തകര്‍ന്നു വീണ് ആറു വിദ്യാര്‍ത്ഥികള്‍ മരിച്ചു. 30 കുട്ടികള്‍ക്ക് പരിക്കേറ്റു. നിരവധി കുട്ടികൾ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. രാജസ്ഥാനിലെ ജലവാർ ജില്ലയിലെ സർക്കാർ സ്‌കൂൾ കെട്ടിടത്തിൻ്റെ ഒരു ഭാഗമാണ് തകർന്നുവീണത്. മനോഹർതാന ബ്ലോക്കിലെ പിപ്ലോഡി സർക്കാർ സ്കൂളില്‍ ഇന്നു രാവിലെ 8.30 ഓടെയാണ് അപകടമുണ്ടായത്.
ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ ആറ് വിദ്യാർത്ഥികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു
താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ ആറ് വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. വിദ്യാർത്ഥികളെ മാതാപിതാക്കളുടെ ജാമ്യത്തിൽ വിട്ടയക്കാനാണ് ഉത്തരവ്. ഇവരെ ഒബ്‌സർവേഷൻ ഹോമിൽ നിന്നും വിട്ടയയ്ക്കും. കര്‍ശന ഉപാധികളോടൊണ് കോടതി ജാമ്യം അനുവദിച്ചത്. ഒബ്‌സര്‍വേഷനില്‍ തുടരുന്നതിന് ബാലനീതി നിയമം അനുവദിക്കുന്നില്ലെന്നാണ് കോടതി വിലയിരുത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍വ്വകാല കുറ്റകൃത്യം ഇല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അമ്പതിനായിരം രൂപയുടെ ബോണ്ട് നൽകണം, അന്വേഷണവുമായി വിദ്യാർത്ഥികൾ സഹകരിക്കുമെന്ന് മാതാപിതാക്കൾ സത്യവാങ്മൂലം നൽകണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, രാജ്യം വിട്ട് […]