ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവത്തിൽ സുമയ്യയുടെ ശസ്ത്രക്രിയ നീക്കത്തിൽ നിരാശ. മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാർ തത്കാലം ശസ്ത്രക്രിയ ശ്രമം ഉപേക്ഷിച്ചു. ഗൈഡ് വയറിന്റെ ഒരു വശത്തിന് അനക്കമില്ലാത്തത് പ്രതിസന്ധി. കീ ഹോൾ ശസ്ത്രക്രിയ വഴി പുറത്ത് എടുക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഗൈഡ് വയറിന്റെ രണ്ട് അറ്റം ധമനിയുമായി ഒട്ടിച്ചേർന്ന നിലയിലാണ്. ഇക്കാര്യം ബന്ധുക്കളെ അറിയിച്ചു. ഓപ്പൺ സർജറി വേണമോ എന്ന കാര്യത്തിൽ തീരുമാനം പിന്നീട് അറിയിക്കും. സുമയ്യയേ നാളെ ഡിസ്ചാർജ് ചെയ്യും.മൈനര്‍ സര്‍ജറിയിലൂടെ […]
യുവതിയുടെ നെഞ്ചിൽ കേബിൾ കുടുങ്ങിയ സംഭവം എസ്ഡിപിഐ ഡിഎം ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
തിരുവനന്തപുരം: തൈറോയ്ഡ് ശാസ്ത്രക്രിയക്കിടെ നിർധന കുടുംബത്തിലെ യുവതിയുടെ നെഞ്ചിൽ 50 സെ:മി: നീളമുള്ള കേബിൾ കുടുങ്ങിയ സംഭവത്തിൽ, ചികിത്സാ പിഴവ് നടത്തിയ ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കുക എന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ ഡി എം ഓഫീസറുടെ വസതിയിലേക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. ജില്ലാ ജനറൽ സെക്രട്ടറി സലിം കരമന മാർച്ച് ഉദ്ഘാടനം ചെയ്തു. ഗുരുതരമായ ചികിത്സാ വീഴ്ച വരുത്തുകയും വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുകയും ചെയ്ത ഡോക്ടർ ശിവകുമാർ അടക്കമുള്ള ഡോക്ടർമാർക്കെതിരെ നടപടി […]
പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാൻ ഡെനാലി പർവ്വതത്തിൽ കുടുങ്ങി; സെക്രട്ടേറിയേറ്റിൽ ധനകാര്യ വകുപ്പ് ജീവനക്കാരനാണ്
പത്തനംതിട്ട: മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാൻ അമേരിക്കയിലെ ഡെനാലി പർവ്വതത്തിൽ കുടുങ്ങി. നോർത്ത് അമേരിക്കയിലെ ഡെനാലി പർവ്വതത്തിലാണ് ഷെയ്ഖ് ഹസൻ ഖാൻ കുടുങ്ങിയിരിക്കുന്നത്. രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് ഹസൻ പലരെയും ബന്ധപ്പെടുന്നുണ്ട്.ശക്തമായ കൊടുങ്കാറ്റിനെത്തുടര്‍ന്നാണ് ഡെനാലിയുടെ ക്യാമ്പ് 5-ല്‍ കുടുങ്ങിയത്. പരിമിതമായ ഭക്ഷണവും വെള്ളവും മാത്രമേയുള്ളൂവെന്നാണ് ഷെയ്ക്കിൻ്റെ സന്ദേശം. എവറസ്റ്റ് ഉള്‍പ്പെടെ എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള ഉയരംകൂടിയ പര്‍വതങ്ങള്‍ കയറി അനുഭവസമ്പത്തുള്ള ആളാണ് ഷെയ്ക് ഹസന്‍ ഖാന്‍. സംസ്ഥാന സെക്രട്ടേറിയേറ്റിൽ ധനകാര്യ വകുപ്പ് ജീവനക്കാരനാണ് ഷെയ്‌ഖ് ഹസൻ ഖാൻ. നോർത്ത് […]