Flash Story
കേരള ചലച്ചിത്ര നയം കോണ്‍ക്ലേവ്
മാർഇവാനിയോസ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് (ശനി) തുടക്കം:
കേരള സ്റ്റോറിക്കുള്ള അവാര്‍ഡ് അവഹേളനം’; ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
ദേശീയ ചലച്ചിത്ര പുരസ്‌കാരം: മികച്ച നടി റാണി മുഖർജി, മികച്ച നടൻമാരായി ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും;ഊർവ്വശിക്കും വിജയരാഘവൻ എന്നിവർക്കും പുരസ്കാരം
ഇന്ത്യൻഫുട്ബോൾ മുഖ്യ പരിശീലക സ്ഥാനത്തേക്ക്  ഖാലിദ് ജമീൽ:
71-മത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു : മലയാളത്തിന് അഞ്ച് പുരസ്‌കാരങ്ങള്‍,പുരസ്‌കാര നേട്ടത്തില്‍ ഉര്‍വശിയും വിജയരാഘവനും
കന്യാസ്ത്രീകള്‍ക്ക് ജാമ്യം നൽകുന്നതിനെ എതിര്‍ത്ത് ബിജെപി സർക്കാർ; വിധി പറയാൻ നാളത്തേക്ക് മാറ്റി
തിരുവനന്തപുരം ശ്രീനേത്ര കണ്ണാശുപത്രിയിൽ ഇന്ത്യൻ ഒപ്റ്റോമെട്രി അസോസിയേഷന്‍ സെമിനാർ സംഘടിപ്പിച്ചു.
ടി പി വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി

ഗോവിന്ദച്ചാമിയെ ജയില്‍ മാറ്റും; ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ചയിൽ നാല് ഉദ്യോഗസ്ഥരെ സസ്‌പെൻ്റ് ചെയ്തു

കണ്ണൂർ: കണ്ണൂർ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ ജയില്‍ മാറ്റും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്കാണ് ഗോവിന്ദച്ചാമിയെ മാറ്റുക. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കാണ് മാറ്റുന്നതെന്നാണ് വിവരം. ഷൊർണൂരിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്ത് കൊന്ന ഗോവിന്ദച്ചാമി കണ്ണൂർ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്നു. അത്യന്തം നാടകീയമായ രംഗങ്ങളാണ് കണ്ണൂരിൽ ഇന്ന് അരങ്ങേറിയത്. മാസങ്ങൾ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത് എന്നാണ് […]

കൊല്ലത്ത് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാന അധ്യാപികയെ സസ്പെൻഡ്‌ ചെയ്യും

കൊല്ലം: കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂളിനും കെഎസ്‍ഇബിയ്ക്കും പഞ്ചായത്തിനും ഗുരുതരവീഴ്ചയെന്ന് കണ്ടെത്തൽ. പതിറ്റാണ്ടുകളായി വൈദ്യുതി ലൈൻ താഴ്ന്ന് കിടന്നിട്ടും ആരും അനങ്ങിയില്ല. അപായ ലൈനിന് കീഴെ സ്കൂൾ ഷെഡ് പണിയാൻ നിയമവിരുദ്ധമായാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഈ വർഷം സ്കൂളിന് ഫിറ്റ്നസ് നൽകിയതും മതിയായ പരിശോധന ഇല്ലാതെയാണെന്ന് കണ്ടെത്തി. അതേസമയം, പ്രധാനാധ്യാപികയെ സസ്പെൻഡ്‌ ചെയ്യും. സംഭവത്തില്‍ ഡിജിഇ അന്തിമ റിപ്പോര്‍ട്ട് കൈമാറി. സുരക്ഷ ഉറപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. സുരക്ഷാ പ്രോട്ടോക്കോള്‍ ഒന്നും ഉറപ്പാക്കിയിട്ടില്ല. […]

കോന്നി പാറമട അപകടം രക്ഷാദൗത്യം താൽകാലികമായി നിർത്തി വച്ചു

കോന്നി പയ്യനാമൺ താഴം വില്ലേജിലെ ചെങ്ങളം പാറമട അപകടത്തിൽ രക്ഷാപ്രവർത്തനം താൽകാലികമായി നിർത്തി. അപകടം നടന്ന സ്ഥലത്ത് നിരവധി തവണ പാറയിടിഞ്ഞു വീണത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. കരുനാഗപ്പള്ളിയിൽ നിന്ന് വലിയ ക്രെയിൻ എത്തിച്ചെങ്കിലും ദൗത്യം പുനഃരാരംഭിക്കാനായില്ല. ആലപ്പുഴയിൽ നിന്ന് മറ്റൊരു ക്രെയിനും കരുനാഗപ്പള്ളിയിൽ നിന്ന് റോപ്പും എത്തിച്ച ശേഷം രക്ഷാപ്രവർത്തനം ആരംഭിക്കും. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. പാറ ഇടിഞ്ഞു ഇന്നലെ രണ്ടുപേർ അപകടത്തിൽപെട്ടിരുന്നു. രക്ഷാദൗത്യം താൽകാലികമായി നിർത്തി കോന്നി പയ്യനാമൺ താഴം വില്ലേജിലെ […]

ഭാരതാംബ ചിത്ര വിവാദം : കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിൽ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ. ഭാരതാംബയുടെ ചിത്രം വച്ചുകൊണ്ടുള്ള സെനറ്റ്‌ഹാളിലെ പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് വിസി ഡോ.മോഹൻ കുന്നുമ്മൽ രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്. അടിയന്തരാവസ്ഥയുടെ അൻപതാണ്ട് പ്രമാണിച്ച് സർവകലാശാല സെനറ്റ് ഹാളിൽ സംഘടിപ്പിച്ച ഗവർണ‌ർ പങ്കെടുക്കുന്ന പരിപാടിയ്‌ക്ക് കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിച്ചതോടെ സ്ഥലത്ത് എസ്‌എഫ്‌ഐ, കെഎസ്‌യുവടക്കം പ്രതിഷേധം സംഘടിപ്പിച്ചു. ഇതിനിടെ പരിപാടിക്ക് രജിസ്ട്രാർ അനുമതി നിഷേധിച്ചതാണ് ഇപ്പോൾ നടപടിക്ക് കാരണമായത്. രജിസ്ട്രാർ ഗവർണറോട് അനാദരവ് കാണിച്ചെന്നാണ് അന്വേഷണ […]

വിമാന അപകടത്തില്‍ മരിച്ച രഞ്ജിതയ്ക്കെതിരെ മോശം കമന്‍റ്; ഡെ. തഹസില്‍ദാര്‍ക്ക് സസ്പെന്‍ഷന്‍

അഹമ്മദാബാദ് വിമാനദുരന്തത്തില്‍ ജീവന്‍ പൊലി‍ഞ്ഞ മലയാളി നഴ്സ് രഞ്ജിതയ്ക്ക് സാമൂഹ്യമാധ്യമത്തില്‍ അധിക്ഷേപം. കാസര്‍കോട് കാഞ്ഞങ്ങാട് ഡെപ്യൂട്ടി തഹസില്‍ദാര്‍ എ പവിത്രനാണ് മോശം പരാമര്‍ശങ്ങള്‍ അടങ്ങിയ കമന്‍റെഴുതിയത്. ശ്രദ്ധയില്‍പെട്ടതോടെ ഉദ്യോഗസ്ഥനെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്തു. കേസെടുക്കുമെന്ന് പൊലീസും വ്യക്തമാക്കി 265 ജീവനുകളില്‍ ഒന്ന് മാത്രമായിരിക്കാം.. പക്ഷേ, രഞ്ജിത മലയാളി മനസുകളിലെ നോവായി അവശേഷിക്കുമ്പോള്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അവിടെയും ജാതിയാണ് കണ്ടത്. ജാതി അധിക്ഷേപം നിറഞ്ഞ വാക്കുകള്‍. വെന്തു കരിഞ്ഞുപോയ മനുഷ്യരോട് അല്‍പം പോലും കരുണകാണിക്കാത്ത മനസ്. അതാണ് […]

Back To Top