ബിർമിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് ലീഡ്. മൂന്നാം ദിനം കളിനിർത്തുമ്പോൾ ഇന്ത്യ 244 റണ്‍സ് ലീഡ് നേടി. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 64 റണ്‍സ് നിലയിലാണ്. 28 റണ്‍സ് നേടിയ യശ്വസി ജയ്സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 28 റണ്‍സുമായി കെ.എൽ. രാഹുലും ഏഴ് റണ്‍സുമായി കരുണ്‍ നായരുമാണ് ക്രീസിൽ. ജോഷിനാണ് ജയ്സ്വാളിന്റെ വിക്കറ്റ്. ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 407 റണ്‍സിന് പുറത്തായി. മുഹമ്മദ് സിറാജ് ആകാശ് ദീപ് എന്നീവരുടെ […]
രണ്ടാം ടെസ്റ്റ്: ഗില്ലിന് ഡബിൾ സെഞ്ച്വറി; ഇന്ത്യക്ക് വമ്പിച്ച സ്കോർ
ബര്‍മിംഗ്ഹാം: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് പൊരുതുന്നു. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ ഉയർത്തിയ 587 റൺസിന് മറുപടി പറയുന്ന ഇംഗ്ലണ്ട് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് എന്ന നിലയിലാണ്. 25 റണ്‍സിനിടെ മൂന്നുവിക്കറ്റ് നഷ്ടമായ അവരെ ജോ റൂട്ടിന്റെയും ഹാരി ബ്രൂക്കിന്റെയും ചെറുത്തുനിൽപാണ് രണ്ടാം ദിനം വലിയ തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തിയത്. ജോറൂട്ട് (18) ഹാരി ബ്രൂക്കുമാണ് (30) എന്നിവരാണ് ക്രീസില്‍. ബെന്‍ ഡക്കറ്റിനെയും (0) ഒല്ലി പോപ്പിനെയും (0) ആകാശ് ദീപ് പുറത്താക്കിയപ്പോള്‍ സാക് […]
കോവിഡ് പരിശോധന നിർബന്ധമാക്കുന്നു
സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പനി ബാധിച്ചവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കി ആരോഗ്യവകുപ്പ്. പനി ഉൾപ്പെടെയുള്ള കോവിഡ് ലക്ഷണങ്ങളുള്ളവർ ആൻ്റിജൻ ടെസ്റ്റ് ചെയ്യണം. ആൻ്റിജൻ ഫലം നെഗറ്റീവാണെങ്കിൽ പോലും ആർടി-പിസിആർ ടെസ്റ്റ് ചെയ്യണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർക്ക് മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. കോവിഡ് രോഗികളെ ആശുപത്രികളിൽ പ്രത്യേക വാർഡുകളിൽ പ്രവേശിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. നിലവിൽ കേരളത്തിൽ 1435 കോവിഡ് രോഗികളാണുള്ളത്. എട്ട് കോവിഡ് മരണങ്ങളും സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ശുഭ്‌മാൻ ഗില്ലിനെ ഇന്ത്യയുടെ പുതിയ നായകനായി തെരഞ്ഞെടുത്തപ്പോൾ റിഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞടുത്തു മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് ഉച്ചയ്ക്ക് ഒരുമണിക്ക് ചേർന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിനുശേഷം ചീഫ് സെലക്ടർ അജിത് അഗാർക്കറാണ് ടീം പ്രഖ്യാപിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ്മയും വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്. രോഹിത്തിന്റെ അഭാവത്തിൽ ടീമിനെ നയിച്ച് പരിചയമുള്ള ജസ്പ്രീത് ബുമ്രയും […]
അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്‍ലി. ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രഖ്യാപനം.
‘ടെസ്റ്റ് ക്രിക്കറ്റിൽ ഞാൻ ആദ്യമായി ബാഗി ബ്ലൂ ധരിച്ചിട്ട് 14 വർഷമായി. സത്യം പറഞ്ഞാൽ, ഈ ഫോർമാറ്റ് എന്നെ എങ്ങോട്ടൊക്കെ കൊണ്ടുപോകുമെന്ന് ഞാൻ ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല. ഇത് എന്നെ പരീക്ഷിച്ചു, പുതിയൊരാളായി രൂപപ്പെടുത്തി, ജീവിതത്തിൽ പുതിയ പാഠങ്ങൾ പഠിപ്പിച്ചു. ടെസ്റ്റ് ക്രിക്കറ്റിന്റെ വെള്ള ജഴ്സി ധരിച്ച് കളിക്കുമ്പോൾ ഏറെ സന്തോഷമാണ്. അഞ്ച് ദിവസം നീണ്ട മത്സരങ്ങൾ, ശാന്തതയും കഠിനാദ്ധ്വാനവും നീണ്ട നിമിഷങ്ങൾ. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത് ഒരിക്കലും എളുപ്പമല്ല. പക്ഷേ അത് ശരിയാണെന്ന് തോന്നുന്നു. ടെസ്റ്റ് […]
നിപ 49 പേർ സമ്പർക്കപ്പെട്ടികയിൽ: ആറു പേരുടെ സാമ്പിൾ പരിശോധനയിൽ
മലപ്പുറം ജില്ലയിലെ നിപ ബാധിച്ച രോഗിയുടെ സമ്പർക്ക പട്ടികയിലുള്ള 49 പേർ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. ഇതിൽ രോഗ ലക്ഷങ്ങളുള്ള ആറു പേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ചെറിയ രോഗ ലക്ഷണങ്ങളുള്ള അഞ്ചു പേരെ മഞ്ചേരി മെഡിക്കൽ കോളെജിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതു കൂടാതെ പെരിന്തൽമണ്ണ ആശുപത്രിയിലുള്ള എറണാകുളം ജില്ലക്കാരിയായ സ്റ്റാഫ് നേഴ്സും ഐസൊലേഷനിലാണ്. ഇവരുടെ സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. നിരീക്ഷണത്തിൽ കഴിയുന്നവരിൽ 12 പേർ അടുത്ത കുടുംബാംഗങ്ങളാണ്. ഇവരടക്കം 45 […]