തിരുവനന്തപുരം: തുലാവർഷം തുടക്കത്തിൽ തന്നെ അതിശക്തമായതോടെ കേരളത്തിൽ 5 ദിവസം കനത്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇത് പ്രകാരം ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ടും 7 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ്. 24 മണിക്കൂറിൽ 204.4 എം എം വരെ മഴ ലഭിക്കാനുള്ള സാഹചര്യമാണ് ഉള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ എറണാകുളത്ത് […]
തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്നുണ്ടാകില്ല,ഒക്ടോബർ നാലിലേക്ക് മാറ്റിവച്ചു
കനത്ത മഴ കാരണം ഇന്നലെ ടിക്കറ്റ് വിൽപ്പന കാര്യമായി നടക്കാത്തത് ഏജൻസികൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഈ സാഹചര്യത്തിലാണ് നറുക്കെടുപ്പ് മാറ്റിവച്ചത്.Web DeskWeb DeskSep 27, 2025 – 07:400 തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്നുണ്ടാകില്ല,ഒക്ടോബർ നാലിലേക്ക് മാറ്റിവച്ചുതിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ ഭാഗ്യശാലി ആരെന്നറിയാൻ ഒക്ടോബർ 4 വരെ കാത്തിരിക്കണം. തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചക്ക് നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഇന്നലെ ഇത് ഒക്ടോബർ 4 ലേക്ക് മാറ്റുകയായിരുന്നു. ചരക്കു സേവന നികുതി […]
രാഹുൽ ഗാന്ധിയുടെ പ്രത്യേക വാർത്താ സമ്മേളനം ഇന്ന്
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രത്യേക വാർത്താ സമ്മേളനം ഇന്ന്. രാവിലെ 10 മണിക്ക് ഇന്ദിരാഭവനിൽ ആണ് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കാണുക. ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടാകും എന്നാണ് സൂചന. ഹൈഡ്രജൻ ബോംബ് പക്കൽ ഉണ്ടെന്നും അത് ഉടനെ പൊട്ടിക്കുമെന്നും രാഹുൽഗാന്ധി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലും കർണാടക മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിലും വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് രാഹുൽഗാന്ധി നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ രാഹുലിന്റെ ആരോപണങ്ങളെ തള്ളി ബിജെപിയും തിരഞ്ഞെടുപ്പ് […]
എം നന്ദകുമാർ IAS അനുസ്മരണം ഇന്ന് മോഡൽ സ്കൂളിൽ
തിരുവനന്തപുരം: മോഡൽ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും 1988 ബാച്ച് IAS ഓഫീസറുമായിരുന്ന എം നന്ദകുമാറിൻ്റെ അനുസ്മരണ സമ്മേളനം ഇന്ന് (സെപ്തംബർ 15) ഉച്ചയ്ക്ക് 3 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സബ് കളക്ടർ, ജില്ലാ കളക്ടർ, പി. ആർ ഡി ഡയറക്ടർ തുടങ്ങിയ വിവിധ തസ്തികകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും.മോഡൽ സ്കൂൾ പി.ടി.എ പ്രസിഡൻ്റ് ഷിജു വി അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ കെ.വി. പ്രമോദ് […]
പ്രധാനമന്ത്രി മോദി ഇന്ന് മണിപ്പൂരില്‍; കലാപമുണ്ടായതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനം
2023ലെ രക്തരൂക്ഷിത വംശീയകലാപത്തിനുശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മണിപ്പൂരില്‍ എത്തും. ചുരാചന്ദ്പൂരിലും ഇംഫാലിലുമായി വിവിധ പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. 8,500 കോടി രൂപയുടെ വികസന പദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് പീസ് ഗ്രൗണ്ടില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിക്കും.
ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. രാഷ്ട്രപതി ഭവനില് നടക്കുന്ന ചടങ്ങില് രാഷ്ട്രപതി ദ്രൗപതി മുര്മു സത്യവാചകം ചൊല്ലികൊടുക്കും. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ചടങ്ങില് പങ്കെടുക്കും. 152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി പി രാധാകൃഷ്ണന് ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. പോള് ചെയ്ത 767 വേട്ടില് 452 വോട്ടുകളാണ് സി പി രാധാകൃഷ്ണന് ലഭിച്ചത്. പാര്ലമെന്റിന്റെ ഇരുസഭകളിലും ആയി 98.3% പോളിംഗ് ആണ് രേഖപ്പെടുത്തിയത് . 13 […]
ഏഷ്യ കപ്പ്: ഇന്ത്യ ഇന്നിറങ്ങുന്നു, ആദ്യ പോര് യുഎഇക്കെതിരെ
ദുബായ്: ഏഷ്യാ കപ്പില് ഇന്ത്യ ഇന്ന് യുഎഇയെ നേരിടും. രാത്രി എട്ടിന് ദുബായിലാണ് മത്സരം. സഞ്ജു സാംസണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില് ഇടംപിടിക്കുമോ എന്നാണ് ആകാംക്ഷ. ഏഴുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഒരു ടി20 കളിക്കാനിറങ്ങുന്നത്. ദുര്ബലരായ യു എ ഇയ്ക്കെതിരെ ഇറങ്ങുമ്പോള് ജയത്തേക്കാള് ഞായറാഴ്ചത്തെ പാകിസ്ഥാനെതിരായ വമ്പന് പോരാട്ടം ആയിരിക്കും സൂര്യകുമാര് യാദവിന്റെയും സംഘത്തിന്റെയും മനസ്സില്. ടീം ഇന്ത്യയുടെ ലക്ഷ്യം കൃത്യമായ ഒരുക്കം. മത്സരം സോണി സ്പോര്ട്സ് നെറ്റ്വര്ക്കിലും സോണി ലൈവിലും തത്സമയം കാണാനാകും.
കോതമംഗലത്തെ 23 കാരിയുടെ ആത്മഹത്യ: പ്രതി റമീസിന്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും
കൊച്ചി: കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത കേസിൽ പ്രതി റമീസിന്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും. ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. പെൺകുട്ടി റമീസിന്റെ വീട്ടിലെത്തിയപ്പോൾ അവിടെ ഉണ്ടായിരുന്നവരെയും ചോദ്യം ചെയ്യും. യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചത് റമീസും കുടുംബവും ചേർന്ന് മതപരിവർത്തനത്തിന് നിർബന്ധിച്ചത് കൊണ്ടാണെന്നാണ് കുടുംബത്തിന്റെ പരാതി. റമീസ് തർക്കമുണ്ടാക്കിയതിന് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്നും പൊലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. റിമാൻഡിലുള്ള റമീസിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. തുടർന്ന് ആലുവയിലെ […]
ഇടുക്കി ജില്ലാ കളക്ടറായി ഡോ. ദിനേശന് ചെറുവാട്ട് ഇന്ന് (11) ചുമതലയേല്ക്കും
ഇടുക്കി ജില്ലാ കളക്ടറായി ഡോ. ദിനേശന് ചെറുവാട്ട് ഇന്ന് (11) രാവിലെ ചുമതലയേല്ക്കും. കണ്ണൂര് സ്വദേശിയാണ് . പഞ്ചായത്ത് വകുപ്പ് ഡയറക്ടറായിരുന്നു. കൃഷി വകുപ്പ് അഡീഷണല് സെക്രട്ടറിയായി വി. വിഗ്നേശ്വരി സ്ഥലം മാറിപ്പോകുന്ന ഒഴിവിലാണ് പുതിയ കളക്ടർ എത്തുന്നത്. സുവോളജിയില് പി എച്ച് ഡി ബിരുദധാരിയാണ് ഡോ. ദിനേശന് ചെറുവാട്ട്. ഫിഷറീസ് വകുപ്പില് കാല് നൂറ്റാണ്ടോളം പ്രവര്ത്തിച്ച ഇദ്ദേഹം അസിസ്റ്റന്റ് ഡയറക്ടര്, ഡെപ്യൂട്ടി ഡയറക്ടര്, ജോയിന്റ് ഡയറക്ടര്, അഡീഷണല് ഡയറക്ടര് എന്നീ ചുമതലകള് വഹിച്ചിട്ടുണ്ട്. മത്സ്യഫെഡ് എം.ഡിയായും […]
ജി പ്രിയങ്കജില്ലാ കളക്ടറായിഇന്ന് (7) ചുമതലയേൽക്കും
എറണാകുളം ജില്ലയുടെ പുതിയ കളക്ടറായി ജി പ്രിയങ്ക ഇന്ന് (7) രാവിലെ 11 ന് ചുമതലയേൽക്കും. പാലക്കാട് ജില്ലാ കളക്ടറായിരുന്നു. നിലവിലെ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ആയി പോകുന്ന ഒഴിവിലാണ് ജി പ്രിയങ്ക എറണാകുളത്തേക്ക് സ്ഥലം മാറ്റം ലഭിച്ച് പുതിയ ജില്ലാ സാരഥിയാകുന്നത്.