ഒഡിഷയെയും തകർത്തു; സന്തോഷ് ട്രോഫിയിൽ കേരളത്തിന് രണ്ടാം ജയംദിബ്രുഗഢ്: സന്തോഷ് ട്രോഫിയിൽ അപരാജിത കുതിപ്പ് തുടർന്ന് കേരളം. ഗ്രൂപ്പ് ബിയിലെ മൂന്നാം മത്സരത്തിൽ ഒഡിഷയെ കേരളം കീഴടക്കി. എതിരില്ലാത്ത ഒരു ഗോളിനാണ് കേരളത്തിന്റെ ജയം. മൂന്നുമത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയുമാണ് കേരളത്തിനുള്ളത്. മുന്നേറിയും പ്രതിരോധിച്ചുമാണ് കേരളം ഒഡിഷയ്‌ക്കെതിരേ തുടങ്ങിയത്. പന്തടക്കത്തിൽ ഒഡിഷ ആധിപത്യം പുലർത്തിയതോടെ കേരളം കളി കടുപ്പിച്ചു. പിന്നാലെ 22-ാം മിനിറ്റിൽ ലീഡെടുത്തു. ഒഡിഷ താരത്തിന്റെ പിഴവ് മുതലെടുത്താണ് കേരളം വലകുലുക്കിയത്. മൈതാന […]
രഞ്ജി ട്രോഫി: സമനില പിടിച്ചു വാങ്ങി മധ്യപ്രദേശ് ;കേരളത്തിന് മൂന്ന് പോയൻ്റ്
രഞ്ജി ട്രോഫി: സമനില പിടിച്ചു വാങ്ങി മധ്യപ്രദേശ് ;കേരളത്തിന് മൂന്ന് പോയൻ്റ്ഇന്ദോര്‍: രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരേ കേരളത്തിന് സമനില. കേരളം മുന്നോട്ടുവെച്ച 404 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മധ്യപ്രദേശിന്റെ ഇന്നിങ്‌സ് നാലാം ദിനം എട്ടുവിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെന്ന നിലയില്‍ അവസാനിച്ചു. മധ്യപ്രദേശിന്റെ അവസാന രണ്ട് വിക്കറ്റുകള്‍ കൂടി വീഴ്ത്താന്‍ കേരളം പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല. എന്നാൽ ആദ്യ ഇന്നിങ്സ് ലീഡുള്ളതിനാൽ കേരളത്തിന് മൂന്നുപോയന്റ് ലഭിക്കും. കേരളം: 281, 314-5 ഡിക്ല. മധ്യപ്രദേശ്: 192, 167-8 മൂന്ന് […]
ഏഷ്യ കപ്പ് ട്രോഫി ഇന്ത്യക്ക് കൈമാറാം, പക്ഷേ ഒരു നിബന്ധനയുണ്ട്’ – നഖ്വി
പ്രോട്ടോകാൾ പ്രകാരം ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്‍റെ മുംബൈയിലെ ആസ്ഥാനത്ത് ട്രോഫി എത്തിയെന്ന് ഉറപ്പിക്കാനുള്ള ബാധ്യത ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനുണ്ട്. എന്നാൽ ഇരു കക്ഷികളും തമ്മിലുള്ള തർക്കം രൂക്ഷമായി തുടരുന്നതിനാൽ എപ്പോഴാകും അത് നടക്കുകയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.ഞായറാഴ്ച എഷ്യാ കപ്പ് ഫൈനലിനു പിന്നാലെ എ.സി.സി ചെയർമാൻ മൊഹ്സിൻ നഖ്‌വിയിൽനിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യ നിലപാട് സ്വീകരിച്ചിരുന്നു. പിന്നാലെ സ്റ്റേഡിയത്തിൽനിന്ന് നഖ്‌വി ട്രോഫിയുമായി തിരികെ മടങ്ങുകയും ചെയ്തു. പ്രോട്ടോകാൾ പ്രകാരം ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്‍റെ മുംബൈയിലെ ആസ്ഥാനത്ത് ട്രോഫി […]
ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി
പമ്പയാറ്റിലെ ഓളപ്പരപ്പിൽ ആവേശത്തിരയിളക്കിയ ചമ്പക്കുളം മൂലം വള്ളംകളിയിൽ ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ എൻസിബിസി ബോട്ട് ക്ലബ് തുഴഞ്ഞ ചെറുതന പുത്തൻ ചുണ്ടൻ ജേതാക്കളായി രാജപ്രമുഖൻ ട്രോഫി നേടി. ചമ്പക്കുളം ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ രണ്ടാം സ്ഥാനവും നിരണം ചുണ്ടൻ വെൽഫെയർ അസോസിയേഷൻ്റെ ആയാപറമ്പ് വലിയദിവാൻജി മൂന്നാം സ്ഥാനവും നേടി. യുബിസി കൈനകരിയുടെ ആയാപറമ്പ് പാണ്ടി ചുണ്ടൻ ലൂസേസ് ഫൈനലിൽ ഒന്നാം സ്ഥാനം നേടി. വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ കുമരകം ടൗൺ ബോട്ട് ക്ലബ് […]
