കെഎസ്ഇബിഓഫീസുകളിൽ വിജിലൻസ്മിന്നൽപരിശോധന. ഓപറേഷൻ ഷോർട്ട് സർക്യൂട്ട്’ എന്ന പേരിൽ 70 സെക്ഷൻ ഓഫിസുകളിലാണ് വിജില ൻസ് പരിശോധന നടന്നത്. പരിശോധനയിൽ വ്യാപക ക്രമക്കേടാണ്കണ്ടെത്തിയത്.ഉദ്യോഗസ്ഥരിൽനിന്നും16,50,000 രൂപയും പിടിച്ചെടുത്തു. കരാർനൽകുന്നതിൽവിജിലൻസ് ക്രമക്കേട് കണ്ടെത്തി. പലയിടത്തും ക്രമക്കേടുകൾ കണ്ടെത്തിയതായാണ് സൂചന. കരാർ ജോലികളുടെ ടെൻഡർ അനുവദിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാപക ക്രമക്കേടും സ്വജനപക്ഷപാതവും നടന്നുവരുന്നതായി വിജലൻസിന് പരാതി ലഭിച്ചിരുന്നു. കരാറുകാരിൽനിന്ന് കമീഷൻ ഇനത്തിൽ പണംപറ്റുന്ന ചില ഉദ്യോഗസ്ഥർ കരാർ പ്രവർത്തികളിൽ യഥാവിധി പരിശോധന നടത്താതെ ബിൽ മാറി പണം അനുവദിക്കുന്നതായി വിവരം […]
അനധികൃത സ്വത്ത് സമ്പാദന കേസ്:എഡിജിപി എംആർ അജിത് കുമാറിന് വിജിലൻസ് നൽകിയ ക്ലീൻചിറ്റ് കോടതി തള്ളി
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത് കുമാറിന് തിരിച്ചടി. അജിത്കുമാറിന് വിജിലൻസ് നൽകിയ ക്ലീൻചിറ്റ് റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. അജിത് കുമാർ ഭാര്യ സഹോദരന്‍റെ പേരിൽ കവടിയാറിൽ ഭൂമി വാങ്ങി ആഡംബര വീട് പണിതതിൽ അഴിമതി ഉണ്ടെന്നായിരുന്നു അജിത് കുമാറിനെതിരായ ആരോപണം. വിജിലൻസ് സമർപ്പിച്ച ക്ലീൻ ചിറ്റ് അംഗീകരിക്കാൻ കഴിയില്ല എന്ന് കോടതി വ്യക്തമാക്കി. പരാതിക്കാരന്‍റെ മൊഴി ഈ മാസം 30ന് നേരിട്ട് രേഖപ്പെടുത്തുമെന്നും കോടതി അറിയിച്ചു. മുന്‍ എംഎല്‍എ […]
കെ.ഡി.ആർ.ബി യെ സംസ്ഥാന വിജിലൻസ് പരിധിയിൽ ഉൾപ്പെടുത്താൻ അഭ്യർത്ഥന
കെ.ഡി.ആർ.ബി യെ സംസ്ഥാന വിജിലൻസ് പരിധിയിൽ ഉൾപ്പെടുത്താൻ അഭ്യർത്ഥനകേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനെ സംസ്ഥാന വിജിലൻസ് ഡിപ്പാർട്ട്മെന്റിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ സർക്കാരിനോട് ആവശ്യപ്പെട്ട് കത്തയയ്ക്കാൻ ബോർഡ് യോഗം തീരുമാനിച്ചു. ജൂൺ 30-ന് ചേർന്ന യോഗത്തിലാണ് ഈ തീരുമാനം. ബോർഡ് നടത്തുന്ന നിയമനങ്ങളെക്കുറിച്ച് പൊതുജനങ്ങളിലുള്ള തെറ്റിദ്ധാരണ മുതലെടുത്ത് ജോലി വാഗ്ദാനം ചെയ്ത് പണപ്പിരിവ് നടത്തുന്ന തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ നടപടി.
