ദക്ഷിണാഫ്രിക്കയെ അനായാസം വീഴ്ത്തി ഇന്ത്യ. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1നു മുന്നിലെത്തി. ധരംശാലയില്‍ നടന്ന പോരില്‍ ഇന്ത്യ 7 വിക്കറ്റ് വിജയമാണ് സ്വന്തമാക്കിയത്. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് 20 ഓവറില്‍ 117 റണ്‍സിനു എല്ലാവരും പുറത്തായി. ജയം തേടിയിറങ്ങിയ ഇന്ത്യ 15.5 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 120 റണ്‍സ് കണ്ടെത്തിയാണ് ജയം സ്വന്തമാക്കിയത്. ഓപ്പണര്‍ അഭിഷേക് ശര്‍മ ഇന്ത്യയ്ക്കു മിന്നും തുടക്കമിട്ടു. താരം […]
കളിക്കളം 2025ൽ മെഡൽ നേട്ടവുമായി സഹോദരങ്ങൾ
കളിക്കളം 2025ൽ മിന്നും പ്രകടനങ്ങളുമായി മേളയിൽ താരങ്ങളായി മാറിയിരിക്കുകയാണ് മൂന്നു സഹോദരങ്ങൾ. വയനാട് വെള്ളമുണ്ട നാരോകടവ് ഉന്നതിയിലെ നിഖിൽ, സുധീഷ്, നിധീഷ് എന്നീ സഹോദരങ്ങളാണ് മേളയുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. കാട്ടിക്കുളം ഗവ. എച്ച്.എസ് എസ് പ്രീ മെട്രിക് ഹോസ്റ്റലിലെ വിദ്യാർത്ഥികളാണ് മൂവരും. സുധീഷ് പത്താം ക്ലാസിലും നിധീഷ് ഒൻപതിലുമാണ് പഠിക്കുന്നത്. പ്ലസ് വൺ വിദ്യാർത്ഥിയാണ് നിഖിൽ. ട്രാക്കിലും ഫീൽഡിലും തങ്ങളുടെ സാന്നിധ്യം അറിയിച്ച മൂവരും 100 മീറ്റർ, 200 മീറ്റർ, 4×100,4×400 മീറ്റർ റിലേ, ലോങ്ങ് […]
പാകിസ്താനെ പിടിച്ചുകെട്ടി ഇന്ത്യ; ജയിക്കാൻ വേണ്ടത് 172 റൺസ്
ഏഷ്യാ കപ്പിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത് 172 റൺസ്. 20 ഓവറിൽ പാകിസ്താൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി. സാഹിബ്‌സാദ ഫർഹാന്റെ അർധസെഞ്ചുറിയാണ് പാക് ടീമിന് കരുത്തായത്. 58 റൺസാണ് താരം നേടിയത്. 45 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്സറും അടങ്ങുന്നതാണ് ഫർഹാന്റെ ഇന്നിങ്സ്. ഇന്ത്യയ്ക്കായി ശിവം ദൂബെ രണ്ട് വിക്കറ്റും കുൽദീപ് യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. പാകിസ്താന് മികച്ച തുടക്കമല്ലായിരുന്നു ലഭിച്ചത്. ടീം […]
സി.ഏ.എഫ്.എ നേഷന്‍സ് കപ്പ്: ഒമാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി ഇന്ത്യ വെങ്കലം നേടി
ഹിസോര്‍: സെന്‍ട്രല്‍ ഏഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നേഷൻസ് കപ്പില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം. ശക്തരായ ഒമാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ഇന്ത്യ വെങ്കലം നേടിയത്. നിശ്ചിത സമയത്തും അധിക സമയത്തും സ്‌കോര്‍ 1-1 ആയിരുന്നു. ഇതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഫിഫ റാങ്കിങ്ങില്‍ 79-ാം സ്ഥാനത്താണ് ഒമാന്‍. ഇന്ത്യ 133-ാം സ്ഥാനത്തുമാണ്. ഈ വിജയം റാങ്കിംഗില്‍ നേട്ടങ്ങളുണ്ടാക്കി തരുമെന്ന് മാത്രമല്ല, ഭാവിയില്‍ ടീമിന് ധൈര്യം പകരുമെന്നും ഉറപ്പാണ്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം 55-ാം […]
കെസിഎല്ലിൽ കൊല്ലം സെയിലേഴ്സിനെതിരെയുള്ള മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന് 237 റൺസ് വിജയലക്ഷ്യം
കെസിഎല്ലിൽ കൊല്ലം സെയിലേഴ്സിനെതിരെയുള്ള മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന് 237 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്സ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 236 റൺസെടുത്തത്. ക്യാപ്റ്റൻ സച്ചിൻ ബേബിയുടെയും വിഷ്ണു വിനോദിൻ്റെയും തകർപ്പൻ ബാറ്റിങ്ങാണ് കൊല്ലത്തിന് സീസണിലെ ഏറ്റവും ഉയർന്ന സ്കോർ സമ്മാനിച്ചത്. ചാമ്പ്യന്മാരുടെ ബാറ്റിങ് സർവ്വാധിപത്യം കണ്ട മത്സരത്തിൽ, കാണികൾക്ക് ബാറ്റിങ് വിരുന്നൊരുക്കി സച്ചിൻ ബേബിയും വിഷ്ണു വിനോദും നിറഞ്ഞാടി. ആദ്യ രണ്ട് മത്സരങ്ങളിലും തങ്ങളുടെ പതിവ് ഫോമിലേക്ക് ഉയരാൻ […]
ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിൽ പിഎസ്ജിയെ വീഴ്ത്തി ചെല്‍സി (3-0) ജേതാക്കൾ
ഈസ്റ്റ് റുഥർഫോഡ്: ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിൽ പിഎസ്ജിയെ വീഴ്ത്തി ചെല്‍സി ജേതാക്കൾ. ആദ്യപകുതിയിൽ നേടിയ മൂന്നു ഗോളുകൾക്കാണ് ചെൽസി പിഎസ്ജിയെ തകർത്തത്. ചെൽസിക്കായി കോൾ പാൽമർ ഇരട്ടഗോൾ നേടി. 22, 30 മിനിറ്റുകളിലായിരുന്നു പാൽമറിന്റെ ഗോളുകൾ. മൂന്നാം ഗോൾ 43 -ാം മിനിറ്റിൽ പാൽമറിന്റെ അസിസ്റ്റിൽനിന്ന് ജാവോ പെഡ്രോ നേടി. ചാമ്പ്യൻസ് ലീഗ് കിരീടനേട്ടത്തിന്റെ പകിട്ട് മായുംമുൻപ് ക്ലബ് ലോകകപ്പിലും കന്നി മുത്തം പതിപ്പിക്കാൻ ഉറപ്പിച്ചെത്തിയ പിഎസ്ജിയെ ഞെട്ടിക്കുന്ന പ്രകടനമാണ് ചെൽസി പുറത്തെടുത്തത്. രണ്ടാം പകുതിയിൽ […]
